Sunday 2 September 2012

അല്ലാഹുവിനെ അറിയാന്‍

 (ശൈഖുനാ ടി.എം.സി.മുക്കം)
  • അറിയേണ്ടതാണല്ലാഹുവിന്നാസ്‌റാറുകള്‍ * അറിയാതിരുന്നാല്‍ ഉണ്ടതില്‍ തകരാറുകള്‍
  • അറിയേണമെങ്കില്‍ വേണ്ടതാണൊരു ശൈഖിനെ * അല്ലാതിരുന്നാല്‍ നഷ്ടമായസ്റാറിനെ
  • അത് നഷ്ടമായാല്‍ പിന്നെഎന്താ നേടുവാന്‍ * അറിയാത്തവന്നെ ന്താ ഹയാത്തില്‍ വീടുവാന്‍
  • അമലല്ല കാര്യം നിന്‍ കരുത്താണെപ്പൊഴും * അമലും അതോടൊപ്പം ഖബൂലാണെപ്പൊഴും
  • അമലിന്ന്‍  വേണ്ടറിവാണവശ്യം വേണ്ടത്‌ * അതിന്‍ ശേഷമാണമലും നിനക്കെടുക്കേണ്ടത്

നരോദപാട്യ കൂട്ടക്കൊല കോടതിവിധി ജൂഡീഷ്യറിയുടെ യശസുയര്ത്തി് - സമസ്ത


കോഴിക്കോട്: നരോദപാട്യാലയില്‍ സംസ്ഥാന ശിശുക്ഷേമ വകുപ്പ് മന്ത്രി മായാകൊട്ഹാനി, ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗി എന്നിവരുടെ നേതൃത്വത്തിലും ഗൂഡാലോചനയിലും 1500 ഓളം പേര്‍ നടത്തിയ പ്രകടനക്കാര്‍ 97 പേരെ മൃഗീയമായി ചുട്ടുകൊന്നവര്‍ക്കെതിരില്‍ അലഹാബാദിലെ പ്രത്യേക എസ്.ഐ.ടി. കോടതി ജഡ്ജ് ജ്യോത്സനാ യാഗ്നിക്ക പുറപ്പെടുവിച്ച ശിക്ഷാ വിധി ഇന്ത്യന്‍ മതേതരത്വത്തിന്റെ മനോഹരമുഖമാണ് അനാവരണം ചെയ്യുന്നതെന്ന് സമസ്ത നേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
മതേതരത്വത്തിന്ന് ബാധിച്ച അര്‍ബുദമാണ് ഇത്തരം വര്‍ഗീയതകളെന്ന് ജഡ്ജ് വിധ്യന്യായത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്.
പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധ ശിക്ഷ നല്‍കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഖില്‍ ഭേശായി കോടതിയോടാവശ്യപ്പെട്ടിരുന്നെങ്കിലും ലോക സമൂഹങ്ങളില്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന വാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വധശിക്ഷ നല്‍കാതെ ജീവപര്യന്തവും, മരണം വരെ ജയിലും വിധിച്ചത്.
 2002 ഫെബ്രുവരി 28ന് അലഹാബാദില്‍ നിന്ന് കേവലം 15കി.മീ. അകെലെയുള്ള പാട്യാല ഗ്രാമത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികളും നിരാലംബരുമായ 97 മുസ്‌ലിംകളെ ജീവനോടെ പൊട്ടക്കിണറ്റില്‍ തള്ളി പെട്രോളൊഴിച്ചുകൊന്ന കിരാതവും പൈശാചികവുമായ കൊലയാളികളെ വളര്‍ത്തി സംരക്ഷിച്ചു സഹായിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഭാരതത്തിന് മാത്രമല്ല പരിഷ്‌കൃത സമൂഹത്തിന്നപമാനമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ സംയുക്തപ്രസ്താവനയില്‍ തുടര്‍ന്നു പറഞ്ഞു. ഗര്‍ഭിണിയുടെ വയറ് കീറി പുറത്തെടുത്ത ചോരക്കുഞ്ഞിനെ പോലും ചുട്ടെരിച്ച ചരിത്രത്തിലെ ഏറ്റവും ഭയാനക-വര്‍ഗീയ താണ്ഡവമാണ് ഗുജറാത്തില്‍ അന്ന് നടന്നത്.
2002 ഫെബ്രുവരി ഗോധ്ര ട്രൈന്‍ തീപിടുത്തത്തിന്റെ പിന്നാലെയാണ് ഈ അരുംകൊല ബി.ജെ.പി.യുടെ ശിക്ഷണത്തിലും നിയന്ത്രണത്തിലും നരേന്ദ്രമോഡിയുടെ ഭരണത്തില്‍ അരങ്ങേറിയത്. ഭരണകൂടങ്ങള്‍ ഭരണഘടനാ ലംഘനങ്ങള്‍ നടത്തുന്ന ആപല്‍കരമായ പ്രവണത പലപ്പോഴും ഭാരതത്തില്‍ ഉണ്ടാവുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വും ഉയര്‍ത്തി പിടിക്കുന്നതില്‍ ജുഡീഷ്യറി കാണിക്കുന്ന പ്രതിബദ്ധതയും ജാഗ്രതയും ഭാരതത്തിന്റെ യശസ് ലോക സമൂഹങ്ങള്‍ക്കിടയില്‍ ഉയര്‍ത്തുന്നതോടൊപ്പം ഇരകള്‍ക്കും ഇരകളുടെ സമുദായത്തിനും സുരക്ഷാബോധവും നല്‍കുന്നുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

Saturday 1 September 2012

MIRACLE STONE OF MARIYAM

The famous gemologist  Jaleel Immanual Narayanan . he is the lucky honour of  miracle stone of mother marry   . contact mobile number   (kerala , ernakulam cochin )  9387944272 , and 9142919261.  sirajmb@gmail.com

Friday 31 August 2012

നിങ്ങളുടെ സിസ്റ്റം സുരക്ഷിതമാണെന്നുറപ്പാണൊ ?



ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ സിസ്റ്റം സുരക്ഷിതമാണെന്നുറപ്പാണൊ ? എങ്കില്‍ മാത്രം നിങ്ങള്‍ ഇതു വായിക്കുക മാല്‍ വെയര്‍
പലരുടേയും തെറ്റായ ഒരു ധാരണ ആണു ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നെ പേടിക്കുകയേ വേണ്ട എന്ന്‍.. ചിലര്‍ വീംബിളക്കുന്നതും കണ്ടിട്ടുണ്ട്..എന്റെ കാസ്പെറെസ്കി ആണു വൈറസ് ഏഴയലത്തു പോലും അടുക്കില്ല എന്ന്‍ ഒക്കെ…ശരിയാവാം..കാസ്പെറെസ്കി വൈറസിനെ തടഞ്ഞേക്കാം എന്നാല്‍ വൈറസിനെ പോലെ തന്നെ നമുക്ക് പാരയാവുന്ന ചില ചെറിയ പ്രോഗാമുകളെ തടയാന്‍ കാസ്പെറെസ്കിക്കൊ അവാസ്തിനോ എ വി ജിക്കോ ഒന്നുമാവില്ല...അതു എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ അറിഞ്ഞതാണു..അവയാണു ആഡ് വെയറുകള്‍,മാല്‍ വെയറുകള്‍ എന്നൊക്കെ അറിയപ്പെടുന്നത്
ഇവ നമ്മുടെ സിസ്റ്റത്തെ ബാധിക്കുന്നത് ക്രാക്ക് ചെയ്ത ചില സോഫ്റ്റ് വെയറുകളിലൂടെയും ചില വെബ് സൈറ്റുകളിലൂടെയുമൊക്കെ ആണു..
ചില ഉദാഹരണങ്ങള്‍ :
ഫ്രീ​‍ ആയി സ്കാന്‍ ചെയ്യു എന്ന ഒരു പരസ്യം നമ്മള്‍ പലപ്പോഴും കാണാറുണ്ട്,അതില്‍ ക്ലികി സ്കാന്‍ ചെയ്താല്‍ പിന്നെ രക്ഷയില്ല..നിങ്ങളുടെ സിസ്റ്റത്തില്‍ എപ്പോളും വൈറസ് ഉണ്ട് എന്ന്‍ ഇടയ്ക്കു പോപ്പ് അപ്പ് മെസ്സേജ് വന്നു കൊണ്ടിരിക്കും
മറ്റൊന്നു നമ്മള്‍ സിസ്റ്റത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുംബോള്‍ പെട്ടന്നു ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ ഓപ്പണ്‍ ആവുകയും അതില്‍ ഒരു നിശ്ചിത സൈറ്റിന്റെ പരസ്യം കാണിച്ചു കൊണ്ടിരിക്കുകയും ചെയ്യും
മറ്റു ചിലത് നമ്മളുടെ ബ്രൌസറില്‍ ചില ദുഷ് പ്രോഗ്രാമുകള്‍ ആഡ് ചെയ്യപ്പെടും എന്നതാണു,ഉദാഹരണം : നമ്മള്‍ ടൈപ്പു ചെയ്യുന്ന പാസ്സ് വേഡുകള്‍ ആട്ടൊ മാറ്റിക്കായി മറ്റൊരാള്‍ക്ക് എത്തിച്ചു കൊടുക്കുന്നവ (കീ ലോഗര്‍) , നമ്മള്‍ ബ്രൌസ് ചെയ്യുന്ന സൈറ്റുകള്‍ ഏതൊക്കെ എന്ന്‍ നിരീക്ഷിച്ചു നമ്മളെ പരസ്യ കംബനികളുടെ അതേ രീതിയിലുള്ള സൈറ്റുകളിലേക്കു നയിക്കുന്ന ചില ആഡ് വെയറുകളുമുണ്ട്…
ഇവയെല്ലാം സ്കാന്‍ ചെയ്തെടുക്കാന്‍ ആന്റി വൈറസുകള്‍ക്കാവില്ല..അതിനായി ഉപയോഗിക്കുന്നവയാണു ആന്റി സ്പൈവെയര്‍, ആന്റി മാല്‍ വെയര്‍ ഗണത്തിലുള്ള സോഫ്റ്റ് വെയറുകള്‍
അതില്‍ പ്രധാനപ്പെട്ടെ ചില
പ്രോഗ്രാമുകള്‍ ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക ചെയ്യുകമറ്റൊന്നിന് ഇവിടെ ക്ലിക്കുക

Thursday 30 August 2012

മദ്ഹുന്നബിയ്യി (സ)


فــــرعـــــون

ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ധിക്കാരിയെ കടലില്‍ നിന്ന്‍ പുറത്തെടുത്ത ഉടനെയുള്ള രൂപം , ഒരു ധിക്കാരിയും ജഗന്നിയന്താവിന്ന്‍ വലിപ്പമേറില്ല എന്നതിന്ന്‍ ഏറ്റവും നല്ല ഒരു ദൃഷ്ടാന്തം, വി.ഖുര്‍ആന്‍ 67 സ്ഥലങ്ങളില്‍ ഈ ധിക്കാരിയെ  പരാമര്‍ശിച്ചതായി കാണാം ,അതില്‍ നിന്നും നാം പാഠം ഉള്‍കൊള്ളുക,ധിക്കാരിയുടെ അന്ത്യം എങ്ങനെയായിരുന്നു എന്ന്‍ നാം മനസ്സിലാക്കുക 

Wednesday 29 August 2012

ഇബാദ് സംസ്ഥാന ട്രെയിനിങ് ക്യാമ്പ് സെപ്തം.15ന് മലപ്പുറം മാക്‌സ് കാമ്പസില്‍


 

അറുനൂറില്‍ പരം ദാഇമാര്‍ പങ്കെടുക്കും 
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ദഅ്‌വാ ട്രെയിനിങ് ക്യാമ്പ് സെപ്തംബര്‍ 15, 16 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ വേങ്ങര കുന്നുംപുറം മാക്‌സ് ഇന്റര്‍നാഷണല്‍ കാമ്പസില്‍ നടക്കും. ഇബാദിനു കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അറുനൂറില്‍ പരം ദാഇമാര്‍ പങ്കെടുക്കുന്ന ക്യാമ്പ് 15ന് കാലത്ത് 10.30ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു. ആസിഫ് ദാരിമി പുളിക്കല്‍, കെ.എം.ശരീഫ് പൊന്നാനി, പാലൊളി അബൂബക്കര്‍, അബ്ദുറസാഖ് പുതുപൊന്നാനി സംസാരിച്ചു.

Saturday 25 August 2012

പുണ്യമേ ഈ പുണ്യവസ്തുവും..


സഹോദരങ്ങളുമായി സംസാരിച്ചതിനിടയില്‍ പലകാര്യങ്ങളും യൂസുഫ് നബി(അ) അന്വേഷിച്ചു. പ്രധാനമായും പ്രിയപിതാവിന്റെ വിവരങ്ങള്‍. അദ്ദേഹം തന്റെ വിരഹത്തില്‍ അത്യഗാധമായി ദുഃഖിച്ച് കരഞ്ഞ്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി. അദ്ദേഹത്തെ എത്രയും വേഗം സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു. 

തല്‍സമയം 'എന്റെ കുപ്പായം കൊണ്ടുപോയി പിതാവിന്റെ തിരുമുഖത്ത് വെച്ച്കൊടുക്കുക' എന്ന് സഹോദരങ്ങളോട് ആവശ്യപ്പെട്ടു. തദ്വാരാ താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നറിയുമ്പോള്‍ പിതാവിന്റെ ദുഃഖ വ്യാകുലാദികള്‍ അകന്നുപോവുകയും കാഴ്ച തിരിച്ചുകിട്ടുകയും ചെയ്യുമെന്ന് യൂസുഫ് നബി(അ) മനസ്സിലാക്കി. ഇമാം ഥബരി(റ) എഴുതുന്നു: സ്വന്തത്തെ സഹോദരങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തപ്പോള്‍ അവരോട് പിതാവിനെക്കുറിച്ച് യൂസുഫ് നബി(അ) അന്വേഷിച്ചു. ദുഃഖം കാരണം അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു പോയിരിക്കുന്നുവെന്ന് അവര്‍ വിശദീകരണം നല്‍കി. തല്‍സമയം തന്റെ കുപ്പായം അവര്‍ക്കു കൊടുത്തു (ഥബരി 13:57).

ഇത് സാധാരണ കുപ്പായമായിരുന്നുവെന്നും അമാനുഷിക കഴിവുകളുള്ളതായിരുന്നു അതെന്നും മുഫസ്സിറുകള്‍ പറയുന്നുണ്ട്. ഇബ്റാഹീം നബി(അ)നെ നംറൂദ് രാജാവ് അഗ്നികുണ്ഡത്തിലെറിഞ്ഞപ്പോള്‍ ജിബ്രീല്‍(അ) സ്വര്‍ഗത്തില്‍ നിന്ന് ഒരു കുപ്പായം കൊണ്ടുവന്ന് അദ്ദേഹത്തെ ധരിപ്പിച്ചു. തന്റെ പിതാവിലൂടെ യഅ്ഖൂബ് നബി(അ)ക്കത് കിട്ടി. യൂസുഫ് അസാധാരണ സൌന്ദര്യത്തിന്റെ ഉടമയായതിനാല്‍ കണ്ണേറ് തട്ടാതിരിക്കാനായി ആ മുഅ്ജിസത്തിന്റെ കുപ്പായം ചെറുതായി മടക്കി ഒരു വെള്ളിക്കൂട്ടിലാക്കി മകന്റെ കഴുത്തില്‍ പിതാവ് കെട്ടിക്കൊടുത്തു. അങ്ങേയറ്റം ലോലമായ പട്ടിന്റേതായിരുന്നു കുപ്പായം. സ്വസഹോദര
ന്മാര്‍ കിണറ്റില്‍ തള്ളിയപ്പോഴും ഈ 'ഹൈക്കല്‍' യൂസുഫ് നബി(അ)യുടെ കഴുത്തിലുണ്ടായിരുന്നു. കുപ്പായത്തിന്റെ ദിവ്യത്വമറിയാമായിരുന്ന അദ്ദേഹം പിന്നീടും അത് നല്ലവണ്ണം സൂക്ഷിച്ചു. ഈ കുപ്പായമാണ് പിതാവിന്റെ തിരുവദനത്തില്‍ വെച്ചുകൊടുക്കാനായി കൊടുത്തയച്ചതെന്നാണ് മുഫസ്സിറുകള്‍ പറയുന്നത്. അത്കൊണ്ട് പിതാവിന്റെ കാഴ്ച ശക്തി തിരിച്ചുകിട്ടുമെന്ന് താന്‍ പറഞ്ഞത് ഈ കുപ്പായത്തിന്റെ ദിവ്യത്വം ഗ്രഹിച്ചിരുന്നത് കൊണ്ടായിരുന്നു. 

പിതാവിന് കുപ്പായം കൊടുത്തയക്കുന്നതിനോടൊപ്പം ആ കുടുംബത്തെ ഒന്നടങ്കം ഈജിപ്തിലേക്ക്, തന്റെ സാമ്രാജ്യത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് യൂസുഫ് നബി(അ). ബനൂഇസ്രാഈല്യരുടെ സുദീര്‍ഘമായ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു വഴിത്തിരിവിന്റെ നാന്ദിയാണ് ഈ ക്ഷണം. രാജകീയ ക്ഷണമനുസരിച്ച് അവിടെ വന്ന അവര്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം അടിമച്ചങ്ങലകളില്‍ കുരുങ്ങുന്നതാണ് ലോകം കണ്ടത്. പിന്നീട് മൂസാനബി(അ) വന്ന് അവരെ രക്ഷപ്പെടുത്തുകയായിരുന്നു. 
                                                                           (പുനര്‍വായന)

നമ്രശിരസ്കരായി….



                 നീണ്ടവേര്‍പ്പാടിനു ശേഷം തന്റെ ക്ഷണമനുസരിച്ചെത്തുന്ന പിതാവിനെ വരവേല്‍ക്കാന്‍ യൂസുഫ് നബി കൊട്ടാരത്തില്‍ നിന്നു നഗരാതിര്‍ത്തിയിലേക്കു പ്രമുഖന്‍മാരും പരിവാരങ്ങളും സഹിതം പുറപ്പെട്ടു. അവിടെ അദ്ദേഹത്തിനു വേണ്ടി പണിതുയര്‍ത്തപ്പെട്ട താല്‍ക്കാലിക മന്ദിരത്തില്‍ അവരെയൊക്കെ സ്വീകരിച്ചിരുത്തി.

മാതാപിതാക്കളെ യൂസുഫ് നബി ആലിംഗനം ചെയ്താണ് വരവേറ്റത്. തനിക്ക് തയ്യാറാക്കപ്പെട്ട സവിശേഷമായ രാജകീയ കട്ടിലില്‍ അവരിരുവരെയും ഇരുത്തി. വിശ്രമാനന്തരം, ഇനി നമുക്ക് സാവകാശം നഗരത്തിലേക്ക് പ്രവേശിക്കാം എന്നു പറഞ്ഞ് കൊട്ടാരത്തിലേക്കവരെല്ലാവരും പുറപ്പെട്ടു. 'ഇന്‍ശാഅല്ലാഹ്' എന്ന പ്രയോഗം ബറക്കത്തും ദിവ്യാനുഗ്രഹവും ഉദ്ദേശിച്ചുള്ളതാണ്. വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചു പറയുമ്പോള്‍ അങ്ങനെ വേണമെന്നാണല്ലോ ഖുര്‍ആന്റെ നിര്‍ദ്ദേശം. 

യൂസുഫ് നബി(അ) മാതാപിതാക്കളെ തന്റെ രാജകീയ കട്ടിലില്‍ ഉപവിഷ്ടരാക്കി. അപ്പോള്‍ അവരും പതിനൊന്ന് സഹോദരങ്ങളും യൂസുഫ് നബി(അ)ക്ക് സാഷ്ടാംഗമായി വീണു. താന്‍ മുമ്പ് കണ്ട സ്വപ്നത്തിന്റെ സാക്ഷാല്‍കാരമാണിതെന്ന് തല്‍സമയം അദ്ദേഹം വ്യക്തമാക്കി. താന്‍ ഇപ്പോള്‍ ഇക്കാണുന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നത് അല്ലാഹുവിന്റെ അതിനിഗൂഢമായ ഭരണതന്ത്രത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. 

അല്ലാഹു ചെയ്ത മഹത്തായ ചില അനുഗ്രഹങ്ങളും യൂസുഫ് നബി(അ) ഇവിടെ അനുസ്മരിക്കുന്നുണ്ട്. തന്നെ ജയിലില്‍ നിന്ന് പുറത്ത് കൊണ്ടുവന്നതാണ് ഒന്ന്. രാജകീയ സവിശേഷപരിഗണനയോടെ ജയില്‍ വിടുകയായിരുന്നുവല്ലോ അദ്ദേഹം. ഫലസ്ഥീന്റെ കുന്നിന്‍ചരിവുകളില്‍ ഗ്രാമീണരായി കഴിഞ്ഞുപോന്ന യഅ്ഖൂബ് കുടുംബത്തെ നഗരത്തിലെത്തിച്ചുവെന്നതാണ് രണ്ടാമതായി എടുത്തു പറയുന്നത്. ലോകത്തെ ഏറ്റം പുരാതനമായ നഗരങ്ങളിലൊന്നാണല്ലോ ഈജിപ്ത്. ഒട്ടനേകം സംസ്കാരങ്ങളുടെ കളിത്തൊട്ടില്‍. ഗ്രാമപ്രാന്തങ്ങളില്‍ നിന്ന് ഒരു പ്രവാചക ശൃംഖല നഗരത്തിലെത്തുക എന്നത് സുപ്രധാന കാര്യം തന്നെയാണ്. തിങ്ങിപ്പാര്‍ക്കുന്ന നിവാസികളായിരിക്കുമല്ലോ നഗരങ്ങളില്‍; ഗ്രാമങ്ങളില്‍ കുറച്ചാളേയുണ്ടാകൂ. ആ നിലക്ക് തൌഹീദിന്റെ പ്രചാരണത്തിനും സത്യത്തിന്റെ പ്രബോധനത്തിനും ഏറെ എളുപ്പം നഗരാന്തരീക്ഷമാണ്. 

എന്നാല്‍ സ്വസഹോദരന്‍മാര്‍ തന്നെ കിണറ്റിലിട്ടിട്ട് അവിടന്ന് രക്ഷപ്പെട്ടതും വലിയൊരനുഗ്രഹമായിരുന്നു. അതു പക്ഷെ, ഇവിടെ എടുത്തു പറഞ്ഞിട്ടില്ല. യൂസുഫ് നബി(അ)ന്റെ മാന്യതയും കുലീനതയും ഉന്നത വ്യക്തിത്വവുമാണതില്‍ മുഴച്ച്കാണുന്നത്. അവരുടെ ദുഷ്ടചെയ്തികള്‍ കഴിഞ്ഞവരവില്‍ വിട്ട്പൊറുത്തിരുന്നുവല്ലോ. വീണ്ടും അതെടുത്തുപറയുന്നതും തദ്വാരാ അവരെ അപമാനിക്കുന്നതും മാന്യോചിതമല്ല. അതാണത് വിട്ടുകളയാന്‍ കാരണം. 

യഅ്ഖൂബ് കുടുംബത്തെ അവന്‍ ഈജിപ്തിലെത്തിച്ചത് അല്ലാഹു തനിക്ക് ചെയ്ത അനുഗ്രഹമാണെന്നാണ് യൂസുഫ് നബി(അ) പറയുന്നത്. പിന്നെയും അനേക വര്‍ഷം യഅ്ഖൂബ് കുടുംബം-ഇസ്രായേല്യര്‍-ഈജിപ്തില്‍ താമസിച്ചുവല്ലോ. ഒട്ടേറെ തലമുറകള്‍ക്കവിടെ കഴിഞ്ഞുകൂടാന്‍ വഴിതെളിച്ചത് യൂസുഫ് നബി(അ)യാണ്. മാത്രമല്ല, രാജാവിന്റെ കുടുംബം എന്ന അന്തസ്സും അവര്‍ക്ക് നേടാനായി. ഇതിനൊക്കെ കാരണക്കാരനും കണ്ണിയുമായത് അദ്ദേഹമായിരുന്നു. 

ഒട്ടേറെ പരീക്ഷണങ്ങള്‍ തരണം ചെയ്ത യൂസുഫ് നബി(അ) തന്റെ ഭൌതിക ജീവിതത്തിന്റെ പരമോന്നതിയിലെത്തിയിരിക്കുകയാണ്. പിതാവ് യഅ്ഖൂബ് നബി(അ) തിക്തമായ അനുഭവങ്ങള്‍ക്ക് ശേഷം അവസാനം രാജകീയ സുഖത്തില്‍ സന്തുഷ്ടനായി ജീവിക്കുന്നതും അദ്ദേഹത്തിന് കാണുവാന്‍ കഴിഞ്ഞു. ഇരുപത്തിനാല് കൊല്ലം യഅ്ഖൂബ് നബി(അ) ഈജിപ്തില്‍ താമസിച്ചുവെന്നാണ് മുഫസ്സിറുകള്‍ പറയുന്നത്. പിതാവ് ഇസ്ഹാഖ് നബി(അ)യുടെ സമീപം തന്നെ മറവുചെയ്യാന്‍ വസ്വിയ്യത്ത് ചെയ്തിരുന്നതിനാല്‍ യഅ്ഖൂബ് നബി(അ) മരിച്ചപ്പോള്‍ ശാമിലാണ് മറവു ചെയ്യപ്പെട്ടത്. പിന്നീട് യൂസുഫ് നബി(അ) ഇരുപത്തി മൂന്ന് കൊല്ലം കൂടി ജീവിക്കുകയുണ്ടായി. പൂര്‍വ്വപിതാക്കളുടെയടുത്ത് തനിക്കും ചെന്ന്ചേരണമെന്നും ഈ ഭൌതിക സാമ്രാജ്യത്തിലെ സിംഹാസനവും ചെങ്കോലും ശാശ്വതമല്ലെന്നും നിസ്സാരമാണെന്നും ഗ്രഹിച്ചിരുന്ന ആ മഹാന്‍ രാജാധിരാജനായ റബ്ബിനെ വിളിച്ച് മോക്ഷമര്‍ഥിക്കുന്നതാണ് ഈ സൂക്തം.

തനിക്കു ലഭിച്ച ഭൌതികാനുഗ്രഹമായ രാജാധികാരത്തെക്കുറിച്ചാണ് ആദ്യം പറയുന്നത്. രണ്ടാമത്തേത് വൈജ്ഞാനികാനുഗ്രഹമാണ്-സ്വപ്ന വ്യാഖ്യാനം. എന്തൊക്കെയാണെങ്കിലും അവയത്രയും നിസ്സാരങ്ങളാണ്. മുസ്ലിമായി മരിക്കുന്നതിലും സന്മാര്‍ഗനിഷ്ഠരുടെയടുത്ത് പരലോകത്ത് ചെന്നെത്തുന്നതിലുമാണ് സാക്ഷാല്‍ വിജയവും സൌഭാഗ്യവും. അതാണ് ഈജിപ്ഷ്യന്‍ സാമ്രാജ്യത്തിന്റെ രാജാവായി വാഴുന്ന യൂസുഫ് നബി(അ) സര്‍വ്വശക്തനായ റബ്ബിനോടിരക്കുന്നത്. സാമ്പത്തികമായി ഒരല്‍പം ആശ്വാസമുണ്ടാകുമ്പോഴേക്ക്, ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനം കിട്ടുമ്പോഴേക്ക് അല്ലാഹുവിനെയും ദീനിനെയുമൊക്കെ അഗണ്യകോടിയില്‍ തള്ളിക്കളയുന്ന അല്‍പജ്ഞാനികള്‍ എന്തൊരു സഹതാപമാണര്‍ഹിക്കുന്നതെന്ന് ഇവിടെ ഒന്ന് ചിന്തിച്ചുനോക്കൂ!
                                                                    

ബന്ധങ്ങളുടെ ആഴം


                   യൂസുഫ് നബി(അ)യുടെ ആവശ്യമനുസരിച്ച് സഹോദരങ്ങള്‍ ഈജിപ്തില്‍ നിന്ന് പുറപ്പെടുകയാണ്. അപ്പോഴേക്ക്, കന്‍ആനിലുള്ള യഅ്ഖൂബ് നബി(അ)ക്കതാ പ്രിയപുത്രന്റെ സുഗന്ധം വന്നെത്തുന്നു! അപ്പോള്‍ അടിച്ചുവീശിയ ഒരു കാറ്റ് യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വഹിച്ച് പിതാവിനെത്തിച്ചു. അവര്‍ക്കിടയില്‍ എട്ടു ദിവസത്തെ യാത്രാദൂരമുണ്ടായിരുന്നു. എണ്‍പത് ഫര്‍സഖ് ദൂരമാണ് കന്‍ആനും ഈജിപ്തിനുമിടക്ക് ഉണ്ടായിരുന്നതെന്ന് മുഫസ്സിറുകള്‍ എഴുതിയിട്ടുണ്ട്. ഇത് നാനൂറ് കിലോമീറ്റര്‍ വരും.

ദശാബ്ദങ്ങള്‍ക്കു മുമ്പ് അപ്രത്യക്ഷനായ, മരിച്ചു പോയെന്ന് വിശ്വസിക്കപ്പെടുന്ന മകനെപ്പറ്റി വൃദ്ധനായ പിതാവ് ഇത് പറയുമ്പോള്‍ ആരും അവിശ്വസിക്കും; മാത്രമല്ല, വാര്‍ദ്ധക്യ സഹജമായ അത്തും പിത്തുമാണെന്നേ ആരും വിധിയെഴുതൂ. ഇത് ഗ്രഹിച്ച്കൊണ്ട് തന്നെ യഅ്ഖൂബ് നബി(അ) പറഞ്ഞു: എനിക്ക് യൂസുഫിന്റെ വാസന വന്നെത്തുന്നുണ്ട്. ഞാന്‍ പടുകിഴവനായെന്നും അത്തുംപിത്തും പറയുകയാണെന്നും നിങ്ങള്‍ വിധിക്കയില്ലെങ്കില്‍ അവന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന്തന്നെ ഞാന്‍ വ്യക്തമാക്കുമായിരുന്നു! ചുറ്റും കൂടി നിന്ന പൌത്രരും മറ്റു ബന്ധുക്കളുമൊക്കെ പ്രതീക്ഷിച്ചത് തന്നെ പ്രതികരിച്ചു: 'താങ്കള്‍ ആ പഴയ മൂഢധാരണയില്‍ തന്നെയാണല്ലോ, എന്തൊരു കഷ്ടമാണിത്!' യൂസുഫ് നബി(അ)നെക്കുറിച്ച് അശേഷമെങ്കിലും പ്രതീക്ഷയില്ലാത്ത അവര്‍ ഇങ്ങനെത്തന്നെ പ്രതികരിക്കാനേ ന്യായമുള്ളുവല്ലോ.

എന്നാല്‍ ഏറ്റം ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. യഅ്ഖൂബ് നബിക്കും യൂസുഫ് നബി(അ)ക്കും അല്ലാഹുവിങ്കല്‍ നിന്നുള്ള പരീക്ഷണ ഘട്ടങ്ങള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. തന്റെ അപാരമായ അറിവും നിഗൂഢമായ രഹസ്യങ്ങളുമനുസരിച്ച് പലരെയും പല രീതിയിലായിരിക്കും അല്ലാഹു പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കുന്നത്. ഓരോന്നിനും അതിന്റേതായ ശൈലിയും സ്വഭാവവും മാധ്യമങ്ങളുമൊക്കെ ഉണ്ടാവുകയും ചെയ്യും. ഇവിടെയും അതൊക്കെ കാണാവുന്നതാണ്. തന്റെ വീട്ടില്‍ നിന്ന് ഏതാനും കിലോമീറ്ററകലെ മാത്രമായിരിക്കാം പണ്ട് യൂസുഫ് നബി(അ) പൊട്ടക്കിണറ്റില്‍ കിടന്നത്. എന്നാല്‍ അന്ന് പിതാവിന് വാസന അനുഭവപ്പെട്ടില്ല. ഇപ്പോഴാകട്ടെ, പതിറ്റാണ്ടുകള്‍ കഴിഞ്ഞ ശേഷം നൂറുകണക്കിന് നാഴികകള്‍ക്കപ്പുറത്ത് നിന്ന് സുഗന്ധം വന്നെത്തുകയും ചെയ്യുന്നു. അല്ലാഹുവിന്റെ സൃഷ്ടി വൈഭവങ്ങളെയും പ്രാപഞ്ചിക പ്രതിഭാസങ്ങളെയും കുറിച്ചു ചിന്തിക്കുന്ന ആര്‍ക്കും ഇത് ഗ്രഹിക്കാവുന്നതേയുള്ളു. 

സുലൈമാന്‍ നബി(അ) കാറ്റില്‍ സഞ്ചരിക്കുമായിരുന്നു; മറ്റു പല പ്രവാച
കന്മാരും കാല്‍നടയായും കഴുതപ്പുറത്തും കുതിരപ്പുറത്തുമൊക്കെ സഞ്ചരിച്ചു. ധിക്കാരികളായ പല ജനസമൂഹങ്ങളെയും ഭൂകമ്പം, കൊടുങ്കാറ്റ്, ഭീകരശബ്ദം എന്നിവകൊണ്ട് അല്ലാഹു നശിപ്പിച്ചുവെങ്കില്‍ നൂഹ് നബി(അ)ന്റെ കാലത്തെ നിഷേധികളെ നശിപ്പിക്കാന്‍ വ്യാപകമായ വെള്ളപ്പൊക്കമാണുണ്ടായത്. മൂസാ നബി(അ)ന്റെ അനുയായികളെ രക്ഷിച്ചത് കടലായിരുന്നുവെങ്കില്‍ നൂഹ് നബിയുടെ അനുയായികളെ രക്ഷിച്ചത് കപ്പല്‍. അബ്രഹത്തിനെയും ശിങ്കിടികളെയും നയിച്ചത് ആനകളായിരുന്നെങ്കില്‍ സംഹരിച്ചത് കൊച്ചു പറവകള്‍....! ഇങ്ങനെ അനന്തമായി നീളും ആ പട്ടിക. 

 ഈജിപ്തില്‍ നിന്ന് പുറപ്പെട്ട സഹോദരങ്ങള്‍ കന്‍ആനിലെത്തി. യൂസുഫിനെക്കുറിച്ച എല്ലാ ശുഭവൃത്താന്തങ്ങളും മുഅ്ജിസത്തിന്റെ കുപ്പായവും കൊണ്ടുവരുന്ന ആള്‍ കുപ്പായം വന്ദ്യപിതാവിന്റെ മുഖത്ത് വെച്ച്കൊടുത്തു. എന്തൊരദ്ഭുതം! കരഞ്ഞ് കരഞ്ഞ് കണ്ണ്കലങ്ങി കാഴ്ച നഷ്ടപ്പെട്ട അദ്ദേഹത്തിനതാ കാഴ്ച തിരിച്ച് കിട്ടിയിരിക്കുന്നു! 

വിവരങ്ങളറിഞ്ഞപ്പോള്‍ ആ പിതാവ് പ്രസ്താവിച്ചു: ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ലേ മക്കളേ, നിങ്ങള്‍ക്കറിയാത്ത പലതും എനിക്കറിയാമെന്ന്? അല്ലാഹുവിങ്കല്‍ നിന്നാണ് ആ അറിവുകള്‍ എനിക്ക് കിട്ടുന്നത്. അവന്‍ സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്. അത്കൊണ്ട് അവങ്കല്‍ നിന്നുള്ള അറിവുകള്‍ പിഴക്കില്ല. ആ നഗ്നസത്യമാണിപ്പോള്‍ ഇവിടെ പുലര്‍ന്നിട്ടുള്ളത്. 

ആ മക്കള്‍ സ്വപിതാവിന്റെ മുമ്പില്‍ അണിനിരന്നപ്പോഴത്തെ ആ രംഗം ഒന്നോര്‍ത്തു നോക്കൂ....! രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വന്തം അനുജനെ കൊണ്ട്പോയി മരണ വക്ത്രത്തിലേക്കെറിഞ്ഞ് അവനെ ചെന്നായ പിടിച്ചുവെന്ന് ബോധിപ്പിച്ച ജേഷ്ഠന്‍മാരുടെ
കുറ്റം തെളിഞ്ഞിരിക്കുകയാണ്. തങ്ങള്‍ മഹാഅപരാധമാണ് അന്ന് പ്രവര്‍ത്തിച്ചതെന്ന് അവര്‍ സ്വയം സമ്മതിച്ചു. തങ്ങളുടെ ആ പാതകം പൊറുത്തുകിട്ടുവാനായി അല്ലാഹുവോട് ദുആ ചെയ്യണമെന്നും അവര്‍ പിതാവിനോടപേക്ഷിച്ചു. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പൊറുക്കാനപേക്ഷിക്കാമെന്നും ആ ഉദാരമനസ്കന്‍ പറഞ്ഞു. പ്രവാചക
ന്‍മാരുടെ 
രുടെ മനസ്സും 
മസ്തിഷ്കവുമൊക്കെ അനുയായികളോട് അങ്ങേയറ്റം വാത്സല്യനിര്‍ഭരവും ലോലവുമായിരിക്കുമല്ലോ. കുറ്റംചെയ്തവരെ പ്രതികാര മനസ്ഥിതിയോടെ കാണുകയെന്ന സ്വഭാവമേ അവര്‍ക്കുണ്ടാവില്ല. 


സഹോദരന്മാരെ
കുപ്പായവുമായി 
പിതാവിങ്കലേക്ക് പറഞ്ഞയച്ചപ്പോള്‍ കുടുംബത്തെയൊന്നടങ്കം ഈജിപ്തിലേക്ക് കൊണ്ടുവരാന്‍ യൂസുഫ് നബി ഏല്‍പിച്ചിരുന്നുവല്ലോ. ഇതിനായി ഇരുന്നൂറു സവാരി മൃഗങ്ങളെയും മറ്റു സാധന സാമഗ്രികളും കൊടുത്തയച്ചിരുന്നതായും മുഫസ്സിറുകള്‍ പറയുന്നുണ്ട്. കന്‍ആനില്‍, കൊടുമ്പിരികൊള്ളുന്ന പട്ടിണിയും അതിരൂക്ഷമായ ദാരിദ്യ്രവുമായിരുന്നല്ലോ. അങ്ങനെ യഅ്ഖൂബ് നബിയും മക്കളും പൌത്രരും കൂട്ടുകുടുംബങ്ങളുമൊക്കെ കന്‍ആനില്‍ നിന്നു പുറപ്പെട്ടു. അവര്‍ നൂറില്‍ താഴെയുണ്ടായിരുന്നു. എഴുപത്തിരണ്ടുപേര്‍ എന്നു നിജപ്പെടുത്തുന്ന നിവേദനം സമഖ്ശരി ഉദ്ധരിച്ചതായും കാണാം.         (പുനര്‍വായന)

Wednesday 22 August 2012

ഖുര്‍ആനും ശാസ്ത്രവും കൂട്ടിക്കെട്ടേണ്ടതുണ്ടോ?

                           'കൂടിച്ചേര്‍ന്നുണ്ടായ ഒരു ശുക്ളബിന്ദുവില്‍ നിന്ന് നിശ്ചയം നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.' (വി.ഖു 76: 2) ഭ്രൂണ ശാസ്ത്രം വിശകലനം ചെയ്യുന്ന ഈ സൂക്ത ഭാഗം ജൈവശാസ്ത്രജ്ഞര്‍ക്കിടയില്‍ ഒരു വിസ്മയമാണ്. ടൊറന്‍ടൊ സ്കൂള്‍ ഓഫ് മെഡിസിന്‍ അനാട്ടമി പ്രൊഫസര്‍ ഡോ. കീത്ത് മൂര്‍ ഈ സൂക്തം നന്നായി വിശകലനം ചെയ്തുകൊണ്ട് പഠനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും ചേര്‍ന്ന് സിക്താണ്ഡം രൂപപ്പെടുന്നത് മുതല്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത് വരെ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല ഖുര്‍ആന്‍ പരിചയപ്പെടുത്തിയതു പ്രകാരം വളര്‍ച്ചാഘട്ടങ്ങളനുസരിച്ച് ഭ്രൂണാവസ്ഥ മുതല്‍ പൂര്‍ണ രൂപം പ്രാപിക്കുന്നത് വരെയുള്ള കളിമണ്‍ രൂപങ്ങളെയും അവന്‍ സൃഷ്ടിച്ചു. ഖുര്‍ആന്‍ ദൈവികമെന്ന് വാദിക്കാന്‍ ഒരു സൂക്തഭാഗം തന്നെ ധാരാളം എന്ന് അദ്ദേഹം വിലയിരുത്തുകയുണ്ടായി.
                യഥാര്‍ത്ഥത്തില്‍ ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങള്‍ തെളിയിക്കുന്നത് എന്താണ്? അവ വെളിപാടിന്റെ ദൈവികതയെ ഉറപ്പുവരുത്തുകയാണോ? ഖുര്‍ആന്‍ ശാസ്ത്ര ജ്ഞാന സമാഹാരമാണെന്ന് തെളിയിക്കുകയാണോ? ഈ പ്രശ്നത്തിന് നിവാരണം കണ്ടേ തീരൂ. മുസ്ലിം ലോകം ശാസ്ത്രത്തോട് കാണിക്കുന്ന ഉള്‍ഭയവും അപകര്‍ഷതാബോധവും മാറേണ്ടതുണ്ട്. ഒപ്പം ഖുര്‍ആന്‍ എല്ലാ വിജ്ഞാനങ്ങളുടെയും അന്ത്യമാണ് എന്നു വിശ്വസിക്കുന്നതിന് പകരം ജ്ഞാന സമ്പാദനത്തിന് നിരന്തരം ഓര്‍മപ്പെടുത്തുന്ന പ്രേരകമാണ് എന്ന് തിരുത്തി വായിക്കണം.
                ശാസ്ത്രവും ഖുര്‍ആനും തമ്മിലുള്ള പൊരുത്തപ്പെടലുകള്‍ രണ്ടു വിധത്തില്‍ വായിക്കാം. ഒന്ന് ആധുനിക ശാസ്ത്രീയ സത്യങ്ങളും സിദ്ധാന്തങ്ങളും, 1400 വര്‍ഷം മുമ്പ് അവതരിച്ച ഖുര്‍ആനിന്, അത് ദൈവികമാണെന്ന് വാദിക്കാനുതകുന്ന തെളിവായി വര്‍ത്തിക്കുന്നു. രണ്ടാമതായി, ശാസ്ത്രീയ സത്യങ്ങള്‍ക്ക് സമാനമായവ ഖുര്‍ആനില്‍ ദര്‍ശിക്കുമ്പോള്‍ ഖുര്‍ആനിനവകാശപ്പെട്ട സാര്‍വ കാലികതയും മറ്റും ശാസ്ത്രത്തിനും അവകാശപ്പെടാനാവും.
                വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ എല്ലാമെല്ലാമാണ്. അത് ദൈവികമാണ്. മറ്റൊന്നിന്റെ അംഗീകാരം ആവശ്യപ്പെടുന്നില്ല. ശാസ്ത്രം പറയുന്നത് സത്യമാണോ അസത്യമാണോ എന്ന് നീതിപൂര്‍വം വിശകലനം ചെയ്യാനാണ് യഥാര്‍ത്ഥത്തില്‍ ഒരു വിശ്വാസി ഖുര്‍ആന്‍ ഉപയോഗപ്പെടുത്തേണ്ടത്. ശാസ്ത്രത്തെ ശരി വെക്കാന്‍ ഏകപക്ഷീയമായി ഖുര്‍ആനിനെ ഉപയോഗപ്പെടുത്തിയാല്‍ ഖുര്‍ആനിന് നിരക്കാത്ത അസംബന്ധങ്ങളിലേക്കത് നയിക്കും. അത് തീര്‍ത്തും അശുഭകരമത്രേ.
                ഇന്ന് ഖുര്‍ആന്‍  കൂടുതല്‍ ശാസ്ത്രീയവും ആധുനികവുമാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന പ്രവണത മുസ്ലിം ഗ്രന്ഥകര്‍ത്താക്കള്‍ക്കിടയില്‍ കണ്ട് വരുന്നു. യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ പഠന, മനനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും കണ്ടുപിടിത്തുങ്ങള്‍ക്കും നിറഞ്ഞ പ്രോത്സാഹനമായാണ് നില കൊള്ളുന്നത്. ഖുര്‍ആനില്‍ ആകെ ഇരുനൂറ്റമ്പതോളം വിധിവിലക്കുകളെ കുറിക്കുന്ന സൂക്തങ്ങളാണുള്ളതെങ്കില്‍ എഴുനൂറ്റമ്പതോളം സൂക്തങ്ങള്‍ മിക്കവാറും വായിക്കാനും പഠിക്കാനും ആഹ്വാനം ചെയ്യുന്നവയാണ്. ചിന്തയും പഠനവുമെല്ലാം സാമൂഹ്യജീവിതത്തില്‍ അത്യന്താപേക്ഷിതമാണ്.
                ഖുര്‍ആനിന് ശാസ്ത്രീയ പരിവേഷം നല്‍കുന്ന പ്രവണത അറുപതുകളില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രപഞ്ച സംബന്ധിയായ ഖുര്‍ആന്‍ സൂക്തങ്ങള്‍ എന്ന തലവാചകത്തില്‍ അക്കാലത്ത് കൈറോവില്‍ പ്രസിദ്ധീകൃതമായ ഒരു ലഘുലേഖനം അതിന് തെളിവാണ്. മുഹമ്മദ് ജമാലുദ്ദീന്‍ അല്‍ഫന്‍ദി ആണ് ലേഖകന്‍. ഗോളശാസ്ത്ര ശാഖയിലെ എല്ലാ കണ്ടുപിടുത്തങ്ങളും തിയറികളും ഖുര്‍ആനില്‍ പരാമര്‍ശവിധേയമായിട്ടുണ്ട് എന്നദ്ദേഹം സിദ്ധാന്തിക്കുന്നുണ്ട് പ്രസ്തുത ലേഖനത്തില്‍. ഖുര്‍ആനിലെ ഏറെക്കുറെ എല്ലാ അധ്യായങ്ങളും ഗോളശാസ്ത്രത്തെ പരാമാര്‍ശിക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാദം. ഉദാഹരണമായി 'നിങ്ങള്‍ക്ക് ഗോചരീഭവിക്കുന്ന തൂണുകള്‍ കൂടാതെ വാനങ്ങളെ ഉയര്‍ത്തിയവനാകുന്നു അല്ലാഹു'. (റഅ്ദ്: 2) ഈ സൂക്തം അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ: 'ശാസ്ത്ര സങ്കല്‍പമനുസരിച്ച് ഭൂമിയുടെ അന്തരീക്ഷം മുതല്‍ മേല്‍പോട്ട് ക്ഷീരപഥങ്ങളും നക്ഷത്രസമൂഹങ്ങളും സൂര്യചന്ദ്രാദി ഗ്രഹങ്ങളുമെല്ലാമടങ്ങുന്ന ആകാശമാണുള്ളത്'. വാനലോകത്തെ ഗോളങ്ങളൊക്കെയും ആദ്യം ഒരൊറ്റ വസ്തുവായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. പിന്നീട് ഒരു പൊട്ടിത്തെറിയിലൂടെയാണ് പലവിധ ഗോളങ്ങളായി മാറിയത്.
                നാനാവിധ സ്വഭാവമുള്ള ഗോളങ്ങളൊക്കെയും സ്വന്തമായ ഭ്രമണപഥത്തില്‍ പരസ്പരം നിശ്ചിത അകലം സൂക്ഷിച്ചു കറങ്ങിക്കൊണ്ടിരിക്കുകയാണ്. പരസ്പരം കൂട്ടിമുട്ടലുകളോ മറ്റോ ഇല്ലാതെ കൃത്യമായ സഞ്ചാരം നടത്താന്‍ സാധിക്കുന്നത്, പ്രപഞ്ചാകര്‍ഷണത്വം (ഡിശ്ലൃമെഹ ഏൃമ്ശ്യ) കേന്ദ്ര പരാങ്മുഖ ശക്തി (ഇലിൃശളൌഴമഹ ളീൃരല) എന്നിവ കൊണ്ടാണ്. അപ്പോള്‍ ഇവയെയാണ് നമുക്ക് കാണാന്‍ സാധിക്കാത്ത തൂണുകള്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.
                കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഖുര്‍ആന്‍ ശാസ്ത്ര പഠന ഗ്രന്ഥങ്ങളില്‍ ഏറ്റവും ഉദ്ഘോഷിക്കപ്പെട്ട ഒന്നാണ് മൌറിസ് ബുക്കായിന്റെ ഝൌൃ’മി, ആശയഹല മിറ ടരശലിരല എന്ന ഗ്രന്ഥം. അറബി, പേര്‍ഷ്യന്‍, തുര്‍ക്കി, ഉര്‍ദു, ഇന്തോനേഷ്യന്‍ തുടങ്ങി മിക്ക മുസ്ലിം ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം ഒരു മുസ്ലിം നിര്‍ബന്ധമായും വായിക്കേണ്ടതാണ്. ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഖുര്‍ആനിക സൂക്തങ്ങള്‍ വളരെ ആഴത്തില്‍ തന്നെ അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്.
                ഭൂമി, ഗോളശാസ്ത്രം, ജൈവ-സസ്യ ലോകം, മനുഷ്യോല്‍പാദനം എന്നിങ്ങനെ നാല് വിഷയങ്ങളാണ് അദ്ദേഹം ഫോക്കസ് ചെയ്തിട്ടുള്ളത്. ഒരു ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ച ശേഷം അതില്‍ പരാമൃഷ്ടമായ ശാസ്ത്രവും വിശദീകരിക്കുന്ന സരളമായ രചനാ രീതിയാണ് ബുക്കായിന്റേത്. 'ഖുര്‍ആന്റെ അവതരണ കാലത്തെ ശാസ്ത്ര ജ്ഞാനങ്ങളല്ല അതിലുള്ളത്. പലപ്പോഴും അന്നത്തെ ശാസ്ത്രസങ്കല്‍പങ്ങള്‍ക്ക് കടകവിരുദ്ധമായവയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇന്നും കണ്ടെത്താത്ത ശാസ്ത്ര സത്യങ്ങള്‍ ഖുര്‍ആനിലുണ്ട്. തീര്‍ച്ച!' ഇങ്ങനെയാണ് അദ്ദേഹം തന്റെ പഠനത്തിന് വിരാമമിടുന്നത്.
                ഖുര്‍ആനിലെ ശാസ്ത്ര പാഠങ്ങള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തി അധ്യാപനം നടത്തപ്പെടണമെന്ന ആവശ്യം മുസ്ലിം വിദ്യാഭ്യാസ വിചക്ഷണര്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനായുള്ള പ്രാഥമിക പദ്ധതികള്‍ പാകിസ്ഥാനിലും മറ്റും ആവിഷ്കരിച്ചുവരുന്നുണ്ട്. ഊര്‍ജ്ജതന്ത്രം, രസതന്ത്രം, ജൈവശാസ്ത്രം, ജന്തുശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളിലൊക്കെയും അനിയോജ്യമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പദ്ധതിയുടെ ഭാഗമായുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത്. പരിണാമവാദം പോലുള്ള മതവിശ്വാസത്തിന് നിരക്കാത്ത ശാസ്ത്ര സിദ്ധാന്തങ്ങളോട് വിയോജിക്കാനും അതുവഴി മതചിന്താഗതി വെച്ചുപുലര്‍ത്തുന്ന ശാസ്ത്ര പ്രതിഭകളെയും വാര്‍ത്തെടുക്കാനും സാധിക്കുമെന്നാണ് അവരുടെ വാദം.
                ഖുര്‍ആനും ശാസ്ത്രവും താരതമ്യ പഠന വിധേയമായതിന്റെ ഫലമായി മതത്തിലും ഖുര്‍ആനിലുമുള്ള വിശ്വാസം ശാസ്ത്രലോകത്ത് ശക്തിപ്പെട്ടെങ്കിലും ശാസ്ത്രത്തിന്റെ സാര്‍വകാലികതയെയും സുപ്രിമെസിയെയും അംഗീകരിക്കാന്‍ കൂടി നാം നിര്‍ബന്ധിതരാകും. ഇതൊരു തിക്തഫലമായിട്ടേ നമുക്ക് വിലയിരുത്താനൊക്കൂ. ഖുര്‍ആന്‍ ബ്രഹത്തായ ശാസ്ത്രഗ്രന്ഥമാണെന്ന കാഴ്ചപ്പാടനുസരിച്ച് പഠനങ്ങളും മറ്റും നടക്കുകയാണെങ്കില്‍ പുതിയ കണ്ടുപിടുത്തങ്ങളും സിദ്ധാന്തങ്ങളും കണ്ടെത്തിയെന്ന് വരാം. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ലല്ലോ. പ്രകൃതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുന്ന ഒരു മാര്‍ഗദര്‍ശക ഗ്രന്ഥമാണ് ഖുര്‍ആന്‍.

                ശാസ്ത്രം കാലാന്തരേണ പരിഷ്കാരങ്ങളും മാറ്റങ്ങളും സ്വീകരിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന ജ്ഞാന ശാഖയാണ്. ഇന്നത്തെ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായ പല സിദ്ധാന്തങ്ങളും നാളെ കണ്ടെത്തിയെന്നു വരാം. മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന് പിന്തുണ നല്‍കുന്ന ഒരു ഖുര്‍ആന്‍ സൂക്തം സമര്‍പ്പിച്ചാല്‍ നാളെ ശാസ്ത്രം മാറിയാല്‍ ഖുര്‍ആന്റെ കാലികത ചോദ്യംചെയ്യപ്പെടും. 

                ഖുര്‍ആന്‍ ജ്ഞാനാധിനിവേശത്തിന് പ്രോത്സാഹിപ്പിക്കുന്ന പ്രേരകം മാത്രമാണ്. അതില്‍ നിന്നാണ് സകല ജ്ഞാനവും ഉത്ഭവിക്കുന്നത്. നേരെമറിച്ച് വിജ്ഞാനീയങ്ങളുടെ അവസാന വാക്കായി അതിനെ പരിഗണിക്കരുത്.
                ശാസ്ത്രത്തെ വെളിപാടിന് തുല്യമായി പരിഗണിക്കുന്ന പ്രവണത ശാസ്ത്രത്തെ പരമസത്യമായി അംഗീകരിക്കുകയും ഖുര്‍ആനിന് തുല്യമായ പവിത്ര ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ശരിയോ തെറ്റോ എന്ന് വിലയിരുത്താതെ ശാസ്ത്രമായതിനൊക്കെയും വാരിപ്പുണരുന്ന മുസ്ലിം ശാസ്ത്രജ്ഞര്‍ ശാസ്ത്രവിമര്‍ശകരുടെ വായടിപ്പിക്കാന്‍ കൂടി ഖുര്‍ആനിലെ ശാസ്ത്ര ദര്‍ശനങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ശാസ്ത്രം പരമമായ 'ശരി'യല്ല. ഖുര്‍ആനിനെ പരിഷ്കാരങ്ങള്‍ സ്വീകരിക്കാത്ത വിധം സാര്‍വകാലികതയും അതിന് അവകാശപ്പെടാനില്ല. ശാസ്ത്രം കേവല പ്രശ്നപരിഹാരത്തിനും ആവശ്യപൂര്‍ത്തീകരണത്തിനും വേണ്ട സാങ്കേതിക മാത്രമാണ്. പാക് ശാസ്ത്രജ്ഞരായ അബൂ സാലി, സജ്ജാദ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ട പോലെ, 'പരിണാമവാദം ദൈവവിശ്വാസത്തെ തളര്‍ത്താനായി സൃഷ്ടിച്ചെടുത്ത ഒരു സിദ്ധാന്തമാണ്. ശാസ്ത്രം ശ്രമിക്കുന്നത് പ്രകൃതിയെയും മനുഷ്യനെയും കീഴൊതുക്കാനാണ്. ഖുര്‍ആനിനെ ശാസ്ത്രത്തിലേക്ക് തിരിച്ചുവിടുന്നത് വഴി ഇവ പരിഹരിക്കാനാവുമെന്ന് വിശ്വസിക്കുക വയ്യ'. ശാസ്ത്രം കണ്ടെത്തുന്നതെന്തും സത്യമാണെന്ന് വിശ്വസിക്കുന്നത് തീര്‍ത്തും മൌഡ്യമാണ്. അന്ധമായ അനുകരണത്തിന് പകരം സൂക്ഷ്മ വിശകലനത്തിന് ശേഷം മാത്രമേ അവ സ്വീകരിക്കാവൂ. പലപ്പോഴും ശാസ്ത്രജ്ഞര്‍ തങ്ങളുടെ അഭിപ്രായങ്ങളും മുന്‍ധാരണകളും ശാസ്ത്രസിദ്ധാന്തങ്ങളില്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. പരിണാമവാദം ഒരു ഉദാഹരണം.
                ശാസ്ത്രം എത്ര തന്നെ പുരോഗതി കൈവരിച്ചാലും ഖുര്‍ആന്‍ നിര്‍വഹിച്ചു പോരുന്ന ധര്‍മം നിറവേറ്റാന്‍ അതിന് സാധിക്കില്ല. മഹത്തായ ധാര്‍മിക മൂല്യങ്ങളും ജീവിത വിജയവും നിര്‍ദേശിക്കുന്ന മാര്‍ഗദര്‍ശനമാണ് ഖുര്‍ആന്‍. ഈ ഉത്തരവാദിത്വം നര്‍വഹിക്കാന്‍ ശാസ്ത്രത്തിന് സാധ്യമല്ല. ജ്ഞാനസമ്പാദനത്തിന് നിരന്തര പ്രേരണ നല്‍കുമ്പോള്‍ തന്നെ ചില മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നുണ്ട്. പ്രസ്തുത മൂല്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സ്ഥാനം പിടിക്കുകയാണെങ്കില്‍ ശാസ്ത്ര മേഖലയിലെ മുന്നേറ്റത്തോടൊപ്പം ഖുര്‍ആനിനോടുള്ള കടപ്പാട് വീട്ടിയവര്‍ കൂടിയാകും നമ്മള്‍.
                                                                          (പുനര്‍വായന)

Sunday 12 August 2012

SKSSF News: തിരു നബി(സ)യെ കുറിച്ചുള്ള ഐ ജിയുടെ പ്രഭാഷണം; ഇന്‍റ...

SKSSF News: തിരു നബി(സ)യെ കുറിച്ചുള്ള ഐ ജിയുടെ പ്രഭാഷണം; ഇന്‍റ...: ഒരു ദിവസം മാത്രം പതിനയ്യായിരത്തോളം കേള്‍വിക്കാര്‍  തിരുവനന്തപുരം:  വിശുദ്ധ റമദാന്‍ മാസത്തില്‍ ഇന്റെര്‍നെറ്റിലെ യൂറ്റ്യൂബില്‍ പോസ്റ്റ് ചെ...

Saturday 4 August 2012

ദീനീസേവകരായി നിലകൊള്ളുന്നു

പ്രൊ:കെ.ആലികുട്ടി  ഉസ്താദ്‌

ബഹുഭാഷാ പണ്ഡിതന്‍ നിരവതി

ത്വരീഖതുകളുമായും മറ്റും ബന്തപ്പെട്ട്
അറിവിന്‍റെ 
വതായനങ്ങളിലൂടെ വിരാജിക്കുന്നു 
ശൈഖുനാ അത്തിപറ്റ ഉസ്താദ്
അല്‍ ശാദുലീ

സൂക്ഷ്മതയുടെ തുല്ല്യതയില്ലാത്ത

പണ്ഡിതപ്രതിഭ, ശാദുലീ 
ത്വരീഖതിന്‍റെ ശൈഖ്,
ജീവിതത്തിന്‍റെ നിഖില 
മേഖലകളും തന്‍റെ വ്യക്തി
ജീവിതത്തിലൂടെ സമൂഹത്തിന്
പഠിപ്പിക്കുന്ന മഹാ വ്യക്തിത്വം.
ഇല്‍മ് കൊണ്ടും, തഖ്‌വ കൊണ്ടും,
ശറഇല്‍ പരികണിക്കാവുന്ന 
മറ്റു മാനദണ്ഡം കൊണ്ടും തന്‍റെ
നാലയലത്ത് നില്‍ക്കാന്‍ മറ്റൊരു
വ്യക്തിയില്ല.

ജനങ്ങള്‍ക്ക് ഇവര്‍ വെറും പണ്ഡിതന്‍മാര്‍. പക്ഷെ ആത്മീയ ലോകത്ത്‌  ഇവര്‍ ആരെന്ന്‍ നമുക്ക്‌ 
അറിഞ്ഞു കൂടാ നമ്മുടെ 
കണ്ണിന്‍റെ കാഴ്ച്ചക്ക് അല്ലാഹു പരിതി വെച്ചു.
---------------
അറിവിന്‍റെയും
വിനയത്തിന്‍റെ
യും ഗോപുരങ്ങള്‍ .

Sunday 29 July 2012

ഫസൽ വധം: കാരായിമാരുടെ റിമാൻഡ് നീട്ടി

ഫസൽ വധം: കാരായിമാരുടെ റിമാൻഡ് നീട്ടി

കൊച്ചി: ഫസൽ വധക്കേസിൽ അറസ്റ്റിലായ സി.പി.എം പ്രാദേശിക നേതാക്കളായ കാരായി രാജൻ,​ കാരായി ചന്ദ്രശേഖരൻ എന്നിവരുടെ റിമാൻഡ് ഈ മാസം 30വരെ കൊച്ചിയിലെ സി.ബി.ഐ കോടതി നീട്ടി.

കുപ്രചരണത്തില്‍ വഞ്ചിതരാവരുത്‌;


ഖാസിമിയുടെ കോഴിക്കോട്റമദാന്‍പ്രഭാഷണം ആഗസ്റ്റ് 11, 12, 13, 14, 15, 16 തീയതികളില്‍ കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡിസെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി റമദാനില്‍ കോഴിക്കോട് നടത്തിവരുന്ന റഹ്മത്തുല്ല ഖാസിമിയുടെ പ്രഭാഷണങ്ങള്‍ ഈ റമദാനിലും ആഗസ്റ്റ് 11, 12, 13, 14, 15, 16 തീയതികളില്‍ നടക്കുമെന്നും പരിപാടി റദ്ദാക്കിയതായി വന്ന പത്രവാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സ്വാഗതസംഘം ചെയര്‍മാന്‍

തരീഖതിന്‍റെ ലോകത്തെ ചില കള്ളന്‍മാര്‍



ഈ കാലത്തിന്‍റെ അബൂജഹല്‍ 
ഇസ്ലാമിക ശരീഅത്തിനെ 

പൊളിക്കാന്‍ വന്ന ഈ കള്ളനെ 
പിടിച്ചു കെട്ടുക .തങ്ങലല്ലാത്ത 
ഇവന്‍ തങ്ങളായി ചമയുന്നു,
പാമാരനായ ഇവന്‍ പണ്ഡിതനായി  
ചമയുന്നു,
ഇവന്‍ ശൈഖും മുരബ്ബിയുമത്രേ,
ഇവന്‍റെ വാക്കുകള്‍ സ്വഹീഹും,
ഖുര്‍ആനും ഹദീസും മന്‍സൂഖുമത്രെ