Sunday 28 April 2013

അമിതമായി ടി.വി കണ്ടാല്‍ കുഞ്ഞുങ്ങളുണ്ടാകില്ല!

അമിതമായി ടി.വി കണ്ടാല്‍ കുഞ്ഞുങ്ങളുണ്ടാകില്ല!

ആഴ്ചയില്‍ 20 മണിക്കൂറിലേറെ ടി.വി കാണുന്നത് ബീജങ്ങളുടെ എണ്ണത്തില് ‍കുറവ് വരുത്തുമെന്ന് പുതിയ കണ്ടെത്തല്‍. ഹാര്‍വാര്‍ഡ് സര്‍വകലാശാല ഗേവഷകസംഘം നടത്തിയ പഠനം ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 200 കോളജ് വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
അതെസമയം, ബീജ സംഖ്യയില്‍ കുറവുണ്ടാകുന്നതിന്‍റെ യഥാര്‍ഥ കാരണമെന്തെന്ന് ഗവേഷണം വിശദീകരിക്കുന്നില്ല. ഏറെ നേരത്തെ ടി.വി കാണല്‍ ശരീരത്തിന്‍റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നുവെന്നും ഇതു സംബന്ധമായി കൂടുതല്‍ ‍പഠനം നടത്തേണ്ടിയിരിക്കുന്നുവെന്നും ഗവേഷണ പ്രബന്ധം വിശദീകരിക്കുന്നു.
നിശ്ചതി സമയം ശാരീരികാഭ്യാസം നടത്തുന്നത് ബീജ ഉത്പാദനത്തെ വര്‍ധിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഏറെ നേരം ബൈക്ക് ഓടിക്കുന്നതും ഇടുങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും ബീജഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.

No comments: