Sunday 28 April 2013

നാലു സൂര്യന്മാരുമായി പുതിയ ഗ്രഹം

നാലു സൂര്യന്മാരുമായി പുതിയ ഗ്രഹം

നാലു സൂര്യന്മാരെ ഒരേ സമയം ഭ്രമണം ചെയ്യുന്ന പതിയ ഗ്രഹത്തെ കണ്ടെത്തി. ഭൂമിയില്‍ നിന്ന് 500 പ്രകാശവര്‍ഷം അകലത്തിലായി സ്ഥിതി ചെയ്യുന്ന ഗ്രഹത്തിന് പി.എച്ച്-1 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സൌരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായ നെപ്ട്യൂനിനേക്കാള്‍ വലിപ്പമുള്ള ഇവ വാതകഭീമനാണെന്നാണ് ശാസ്ത്രനിഗമനം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോ.ക്രിസ് ലിന്റോട്ടിന്റെ നേതൃത്വത്തില്‍ അത്യാധുനിക കെക്ക് ദൂരദര്‍ശിനിയുടെ സഹായത്തോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്.
നേരത്തെ നാസയുടെ കെപ്ലര്‍ ദൂരദര്‍ശിനിയിലൂടെ ഇരട്ട സൂര്യനെ വലയം ചെയ്യുന്ന ഗ്രഹങ്ങളെ കണ്ടെത്തിയിരുന്നു. ഈ രണ്ടു റിപ്പോര്‍ട്ടുകളും ഏകീകരിച്ച് നടത്തുന്ന പുതിയ പഠനം ബഹുസൂര്യന്മാരുള്ള ഗ്രഹങ്ങളെ കുറിച്ചുള്ള വിശദമായ പഠനത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

No comments: