Sunday 28 April 2013

ചൊവ്വയില്‍ കാര്‍ബണ്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്

ചൊവ്വയില്‍ കാര്‍ബണ്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്

ചൊവ്വയില്‍ ജീവന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ കാര്‍ബണ്‍ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നാസയുടെ കൃത്രിമോപഗ്രഹമായ ക്യൂരിയോസിറ്റി ചൊവ്വയുടെ മണ്ണില്‍ നടത്തിയ പരീക്ഷണത്തിലാണ് കാര്‍ബണ്‍ സാന്നിധ്യം കണ്ടെത്തിയത്. ക്യൂരിയോസിറ്റി റോവറിന്റെ സാംപിള്‍ അനാലിസിസ് അറ്റ് മാര്‍സ് (എസ്.എ.എം) എന്ന ഉപകരണമാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ജീവന്റെ നിലനില്‍പ്പിന് അനുകൂല സാഹചര്യമൊരുക്കുന്ന ഘടകങ്ങളിലൊന്നായ കാര്‍ബണിന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടത് ചുവന്ന ഗ്രഹത്തില്‍ മുമ്പ് ജീവനുണ്ടായിരുന്നോ എന്ന അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകുമെന്ന് നാസ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ചൊവ്വയിലെ ഈ കാര്‍ബണ്‍ ഘടകങ്ങളുടെ ഉല്‍ഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കാര്‍ബണ്‍ നക്ഷത്രങ്ങളില്‍നിന്നോ അടുത്തുള്ള ഛിന്ന ഗ്രഹങ്ങളില്‍ നിന്നോ വന്നതാകാമെന്ന നിഗനത്തിലാണ് ശാസ്ത്രജ്ഞര്‍. ചൊവ്വയില്‍ തന്നെ ഇല്‍ഭവിച്ചതാകാമെന്നും റിപ്പോര്‍ട്ടുണ്ട്.
നാലു മാസമായി ചൊവ്വയില്‍ പര്യവേഷണം നടത്തുന്ന ക്യൂരിയോസിറ്റി ഗ്രഹത്തിലെ ജലസാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു

No comments: