Saturday 4 May 2013

ഖുര്‍ആനും ഇതര ഗ്രന്ഥങ്ങളും




    ഏക സമുദായമായിട്ടാണ് ഭൂമിയില്‍ മനുഷ്യവര്‍ഗത്തിന്റെ നിയോഗം. ആദ്യമനുഷ്യന്‍ ആദ്യ പ്രവാചകന്‍കൂടി ആയിരുന്നതിനാല്‍ ആ സമുദായത്തെ സംസ്‌കരിച്ച് പരിപാലിക്കേണ്ട ബാധ്യത അദ്ദേഹത്തിനായിരുന്നു. പിശാചിന്റെ പ്രലോഭനങ്ങള്‍ക്ക് വശംവദനായി കാലാന്തരത്തില്‍ മനുഷ്യന്‍ സത്യമാര്‍ഗത്തില്‍നിന്ന് അകലുകയും വിഘടിച്ച് വിവിധ വിഭാഗങ്ങളായി മാറുകയും ചെയ്തു. ഏകദൈവാരാധനയില്‍നിന്നും ബഹുദൈവാരാധനയിലേക്കുള്ള മാറ്റമായിരുന്നു ഇതില്‍ ഏറ്റവും രൂക്ഷതയേറിയത്. ഇത് അവരെ അധാര്‍മികതയിലേക്കും അരുതായ്മകളിലേക്കും കൊണ്ടെത്തിച്ചു. ദൈവിക കല്‍പനകള്‍ യഥായോഗ്യം മാനിക്കാത്തതു കാരണം സത്യമാര്‍ഗത്തില്‍നിന്നുമകലുകയും ഭിന്നിച്ചുപോവുകയും ചെയ്ത മനുഷ്യരെ സത്യപാതയിലേക്കു തിരികെ കൊണ്ടുവന്ന് ഏകീകരിക്കാന്‍വേണ്ടിയാണ് പ്രവാചകന്മാര്‍ നിയോഗിതരായത്. മനുഷ്യ മാര്‍ഗ ദര്‍ശനം  ലക്ഷ്യംവെച്ച് ഒരു ലക്ഷ്യത്തി ഇരുപത്തി നാലായിരത്തില്‍പരം ദൈവദൂതന്മാര്‍ അയക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന് നേര്‍മാര്‍ഗം കാണിക്കാനും അവരെ സത്യദീനിന്റെ മൗലിക സിദ്ധാന്തങ്ങളിലേക്ക് അടുപ്പിക്കാനുമായി അവരില്‍ പലരോടൊപ്പവും ദൈവിക ഗ്രന്ഥങ്ങളും അവതരിച്ചിരുന്നു. ഈ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് അതതു കാലങ്ങളിലെ പ്രവാചകന്മാര്‍ പ്രബോധനം നടത്തിയിരുന്നത്.
പ്രവാചകന്മാരുടെ എണ്ണത്തിനും അവരുടെ നിയോഗ സ്ഥലങ്ങളുടെ വ്യത്യാസത്തിനുമനുസരിച്ച് ധാരാളം ഗ്രന്ഥങ്ങളുടെ അവതരണത്തിന് സാധ്യത കാണാമെങ്കിലും സുപ്രധാനമായ ചില വേദഗ്രന്ഥങ്ങളെക്കുറിച്ചു മാത്രമേ വിശുദ്ധ ഖുര്‍ആന്‍ വിവരം നല്‍കുന്നുള്ളൂ. ഒന്നാമതായി അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിക്ക് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ തന്നെ. ദാവൂദ് നബിക്ക് അവതരിക്കപ്പെട്ട സബൂറും മൂസാ നബിക്ക് അവതരിക്കപ്പെട്ട തൗറാത്തും ഈസാ നബിക്ക് അവതരിക്കപ്പെട്ട ഇഞ്ചീലുമാണ് മറ്റുള്ളവ. ഇവ ഓരോന്നും നിശ്ചിത സമൂഹങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ബോധനങ്ങളായിരുന്നു. കാലത്തിനും സാഹചര്യത്തിനും ജനങ്ങള്‍ക്കുമനുസരിച്ച് ഇവയുടെ ശൈലിയും രൂപവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നുവെന്നു മാതം. എങ്കിലും, ഇവയെല്ലാം   ഉയര്‍ത്തിപ്പിടിച്ചിരുന്ന ഒരേയൊരു മുദ്രാവാക്യം ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ആരാധ്യനില്ല) എന്നതായിരുന്നു. ചില നിശ്ചിത കാലത്തേക്കും സ്ഥലങ്ങളിലേക്കും മാത്രം പരിമിതമായിരുന്നു  ഇവയുടെ നിയോഗം എന്നതാണ് ഇവയെ വിശുദ്ധ ഖുര്‍ആനില്‍നിന്നും വ്യതിരിക്തമാക്കി നിര്‍ത്തുന്ന ഏക ഘടകം. ഖുര്‍ആന്റെ അവതരണത്തോടെ ഇവയെല്ലാം ദുര്‍ബലമാക്കപ്പെട്ടു. അതുകൊണ്ടുതന്നെ, അതിലെ മാത്രം ഭൗതിക-നിയമ ആശയങ്ങള്‍ക്ക് ഇന്ന് യാതൊരു പ്രാമുഖ്യവും പ്രാധാന്യവും കല്‍പിക്കപ്പെട്ടുകൂടാ. അതേസമയം, ഇവയെല്ലാം അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥങ്ങളായിരുന്നുവെന്നും അവ സത്യസന്ധവും സന്മാര്‍ഗ ദര്‍ശിയുമായിരുന്നുവെന്നും വിശ്വസിക്കല്‍ ഓരോ വിശ്വാസിക്കും അനിവാര്യമാണ്.
ഈ മൂന്നു സത്യവേദങ്ങളും ഉയര്‍ത്തിപ്പിടിച്ച അതേ ആശയം തന്നെയാണ് വിശ്വാസരംഗത്ത് വിശുദ്ധ ഖുര്‍ആനും പ്രവാചകരും ഉയര്‍ത്തിപ്പിടിച്ചിരുന്നത്. വിശുദ്ധ ഖുര്‍ആനും അവക്കുമിടയില്‍ അനൈക്യത്തിന്റെയോ സഹവര്‍ത്തിത്വമില്ലായ്മയുടെയോ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അല്ലാഹു പറയുന്നത് കാണുക:
”നൂഹിനു നിര്‍ദ്ദേശിച്ചതും നിനക്ക് അറിയിച്ചതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവര്‍ക്കു നാം നിര്‍ദ്ദേശിച്ചു കൊടുത്തതുമായ ദീന്‍ നിങ്ങള്‍ക്കും അവന്‍ നിശ്ചയിച്ചിരിക്കുന്നു. അതെ, ആ ദീന്‍ നിങ്ങള്‍ നിലനിര്‍ത്തുക. അതില്‍ ഭിന്നിക്കരുത്” (ശൂറാ: 13).
ഈയൊരു സന്ദേശം പൊതുസമൂഹത്തോടും പ്രവാചകന്മാരോടും ഒരേ ഗൗവത്തോടെത്തന്നെ അല്ലാഹു  വ്യക്തമാക്കിപ്പറയുന്നുണ്ട്. മറ്റൊരിടത്ത് പറയുന്നു:
”അവരാണ് അല്ലാഹു സന്മാര്‍ഗത്തിലാക്കിയവര്‍. അതിനാല്‍, നീ അവരുടെ മാര്‍ഗത്തെ പിന്തുടരുക”   (അന്‍ആം: 90).
അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ ഭൂമിയില്‍ സത്യസന്ദേശ പ്രചരണത്തിനായി അവതരിച്ച അവസാന ഗ്രന്ഥമായിരുന്നുവെന്ന് വ്യക്തമായല്ലോ. ഖുര്‍ആന്റെ അവതരണത്തോടെ മുന്‍വേദങ്ങള്‍ അസാധുവായിപ്പോയിരുന്നുവെങ്കിലും അവയുടെ യഥാര്‍ത്ഥ അദ്ധ്യാപനങ്ങളില്‍നിന്നും അകന്നുകഴിഞ്ഞിരുന്ന അനുയായികള്‍ ഇത് ഉള്‍കൊള്ളാന്‍ തയ്യാറായിരുന്നില്ല. ലോകത്തിനാകെ വെളിച്ചമേകി, പ്രവാചക ശ്രേണിക്ക് പരിസമാപ്തി കുറിച്ച് ഒരു നായകന്‍ കടന്നുവരുമെന്നും അവര്‍ വന്നുകഴിഞ്ഞാല്‍ അവരില്‍ വിശ്വസിക്കല്‍ അനിവാര്യമാണെന്നും ഇവയില്‍ സൂചനകളുണ്ടായിരുന്നു. അല്ലാഹു പറയുന്നു:
”നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ തങ്ങളുടെ മക്കളെ അറിയുന്നതുപോലെ  അവരെ അറിയുന്നതാണ്. നിശ്ചയമായും അവരില്‍ ഒരു വിഭാഗം അവരറിഞ്ഞുകൊണ്ടുതന്നെ യഥാര്‍ത്ഥം ഒളിച്ചുവെക്കുന്നു (2:146).”
”അത് സത്യമായി നിന്റെ രക്ഷിതാവിങ്കല്‍നിന്ന് ഇറക്കപ്പെട്ടതാണെന്ന് നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ക്കറിയാം. അതിനാല്‍, നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്” (6:114).
”ഇസ്‌റാഈല്‍ സന്തതികളിലെ പണ്ഡിതന്മാര്‍ക്ക് അത് അറിയാം എന്ന കാര്യം ഇവര്‍ക്ക് (അവിശ്വാസികള്‍) ഒരു ദൃഷ്ടാന്തമായിരിക്കുന്നില്ലേ” (26: 197).
ക്രിസ്ത്യാനികളിലും ജൂതന്മാരിലുംപെട്ട പല ജ്ഞാനികളും അക്കാലത്തുതന്നെ വരാനിരിക്കുന്ന ഖുര്‍ആനിലും പ്രവാചകരിലും വരെ വിശ്വസിച്ചിരുന്നതായും കാണാവുന്നതാണ്. ഖുര്‍ആന്‍ പറയുന്നു:
”ദൈവദൂതന്ന് അവതരിക്കപ്പെട്ടത് അവര്‍ (ക്രൈസ്തവര്‍) ശ്രവിച്ചാല്‍ സത്യം മനസ്സിലാക്കിയതിന്റെ പേരില്‍ അവരുടെ നയനങ്ങളില്‍നിന്ന് കണ്ണുനീരൊഴുകുന്നതായി നിനക്കു കാണാം. അവര്‍ പറയും: നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍, സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ (5:83).”
എന്നാല്‍, കൈകടത്തലുകള്‍ക്ക് വിധേയമാക്കപ്പെടുകയും പിന്നീട് ചില സ്വതന്ത്ര മതങ്ങളുടെ സ്വതന്ത്ര ഗ്രന്ഥങ്ങളായി ഉപര്യുക്ത വേദങ്ങള്‍ അവരോധിക്കപ്പെടുകയും ചെയ്യുന്ന രംഗങ്ങളാണ് പിന്നീട് ഉണ്ടായത്. തൗറാത്തും ഇഞ്ചീലും ഇന്ന് ജൂതന്മാരുടെയും ക്രൈസ്തവരുടെയും മൗലിക ഗ്രന്ഥങ്ങളായ തോറയും ബൈബിളുമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിലെ സത്യാവസ്ഥ അന്വേഷണവിധേയമാക്കപ്പെടേണ്ടതുതന്നെയാണ്.
ഇന്ന് ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും കരങ്ങളില്‍ കാണുന്ന ബൈബിളും തോറയും അവയുടെ യഥാര്‍ത്ഥ രൂപങ്ങളായിരുന്ന ദൈവിക ഭാഷ്യങ്ങളുമായി പുലബന്ധംപോലും പുലര്‍ത്തുന്നില്ലായെന്നതാണ് വസ്തുത. പലവിധേനയും ഗുരുതരമായ മാറ്റത്തിരുത്തലുകള്‍ക്ക് പാത്രമായതിനാല്‍ ഭാഗികമായിപോലും അവ ദൈവികമാണെന്നു പറയുക അസാധ്യമാണ്. ഹിബ്രു, ബിബ്ലിക്കല്‍ ഗ്രീക്ക്, അറമായാ തുടങ്ങിയ ഭാഷകള്‍ക്ക് സജീവ സാന്നിധ്യംപോലുമില്ലാത്ത ഇക്കാലത്ത് ബൈബിളിന്റെ യഥാര്‍ത്ഥ 
കണ്ടെത്തുക പ്രായോഗികമല്ല. ക്രിസ്ത്യന്‍ മേലധ്യക്ഷന്മാരാകട്ടെ, അസ്സല്‍ പ്രതിക്ക് വലിയ പ്രാധാന്യവും കല്‍പ്പിക്കുന്നില്ല. ബൈബിളിലെ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന അവര്‍ അതിന്റെ വ്യാഖ്യാനങ്ങളെയും പരിഭാഷകളെയും മാത്രമാണ് ആശ്രയിക്കുന്നത്. അതല്ലാതെ മറ്റൊന്ന് അവര്‍ക്ക് ലഭ്യവുമല്ല. സത്യത്തില്‍, ഇത്തരം വിവര്‍ത്തന-വിശദീകരണ കൃതികള്‍ മാത്രമാണ് ഇന്ന് ബൈബിള്‍ എന്ന പേരില്‍ അറിയപ്പെടുന്നതും. ഒരു ദൈവിക ഗ്രന്ഥത്തിന്റെ കാര്യത്തില്‍ പരിഭാഷാ കൃതികള്‍ എവിടെ നില്‍ക്കുമെന്നത് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. മൗലിക ഗ്രന്ഥം ഒറിജിനല്‍ ഭാഷയില്‍ ലഭ്യമാകാത്ത കാലത്ത് പ്രത്യേകിച്ചും. കാരണം, വിവിധ പരിഭാഷകളും കൃതികളും ഓരോ കാര്യങ്ങളും വിവിധ തരത്തിലാണ് പരിചയപ്പെടുത്തുന്നത്. വിവര്‍ത്തനങ്ങളില്‍ ശക്തമായ തിരുത്തലുകളും മാറ്റിയെഴുത്തുകളും നടന്നിട്ടുണ്ടെന്നത് ഇത് വ്യക്തമാക്കുന്നുണ്ട്. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രതന്നെ വ്യാഖ്യാന കൃതികളില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. പരിഭാഷാ കൃതികളെ നോക്കി ദൈവികം എന്ന് വിശേഷിപ്പിക്കുന്നതിലെ നിരര്‍ത്ഥകത വളരെ വ്യക്തമാണ്. കാരണം, ദൈവിക ഗ്രന്ഥങ്ങള്‍ അവയുടെ   മൂല ഭാഷയില്‍ത്തന്നെ സംരംക്ഷിക്കപ്പെടുമ്പോഴാണല്ലോ അതിലെ അമാനുഷികത പ്രകടമാകുന്നത്.
ബൈബിള്‍ പഴയ നിയമവും പുതിയ നിയമവും മുമ്പില്‍വെച്ച് ചെറുതായൊന്ന് പരിശോധിച്ചാല്‍തന്നെ അതിന് ദൈവികതയുമായി യാതൊരു ബന്ധവുമില്ലായെന്ന് മനസ്സിലാവും. പ്രവാചകന്മാരെ മാത്രമല്ല ദൈവത്തെ പോലും കളിയാക്കുന്ന വിധത്തിലാണ് അതിലെ പല പരാമര്‍ശങ്ങളും. ഏതൊരു പുസ്തകമായാലും അതിന്റെ    രചയിതാവിനെക്കുറിച്ച് മനസ്സിലാക്കാന്‍ ഏറ്റവും ബന്ധപ്പെട്ടത് ആ പുസ്തകം തന്നെയാണ്. എന്നാല്‍, പുതിയ നിയമത്തിലോ പഴയനിയമത്തിലോ ഇത് ദൈവികമാണെന്ന് എവിടെയും തന്നെ സൂചിപ്പിക്കുന്നുപോലുമില്ല. ബൈബിള്‍ ദൈവിക വചനങ്ങളുടെ സമാഹാരമാണെന്നു ക്രിസ്ത്യാനികള്‍പോലും വിശ്വസിക്കുന്നില്ലാ എന്നതാണ് ഏറ്റവും വലിയ തമാശ. മറിച്ച്, പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായ ദൈവപുരുഷന്മാരാല്‍ സമാഹരിക്കപ്പെട്ടതാണെന്നാണ് അവര്‍തന്നെ പറയുന്നത്. മോശെ എഴുതിയതെന്നു എല്ലാവരാലും വിശ്വസിക്കപ്പെടുന്ന ന്യായപ്രമാണ ഗ്രന്ഥങ്ങളിലെ അവസാനത്തെ പുസ്തകമായ ആവര്‍ത്തനത്തില്‍ മോശെ മരിക്കുന്ന രംഗങ്ങള്‍വരെ പച്ചയായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതുതന്നെ മതി ഇതിനു പിന്നില്‍ നടന്ന കൈക്രിയകളെക്കുറിച്ച് ശരിക്കും മനസ്സിലാക്കാന്‍. കാവ്യങ്ങളുടെ സമാഹാരമായ സങ്കീര്‍ത്തനങ്ങളെ പൊതുവെ ദാവീദിന് ലഭിച്ച സബൂറായാണ് മനസ്സിലാക്കപ്പെടുന്നതെങ്കിലും അതിനു പിന്നിലെയും കഥകള്‍ മറ്റൊന്നല്ല. പുതിയ നിയമം കൂടുതലായും യേശുവിന്റെ ജനനമരണങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും യേശുവിന്റെ ഒരു സുവിശേഷവും നമുക്കതില്‍ കാണാന്‍ കഴിയുന്നില്ലായെന്നതും വിചിത്രം തന്നെ. സത്യപ്രകാശനം നടത്താന്‍വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകന്മാരെ കള്ളുകുടിയന്മാരും പെണ്ണുപിടിയന്മാരുമായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത് എന്നതാണ് ഇതിലെ മറ്റൊരു കപട മുഖം.
ഇനി, ഹൈന്ദവ വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും കാര്യമെടുത്താലും കഥ ഇതുതന്നെ. അനവധി മിഥ്യകളുടെയും സങ്കല്‍പങ്ങളുടെയും മേല്‍ എടുക്കപ്പെട്ട ചില കഥനങ്ങളും ഭാവനാ ചിത്രണങ്ങളുമെന്നതിനപ്പുറം അതിലും യുക്തമായനിലക്ക് പരമാധികാരിയായ ഒരു ദൈവത്തിന്റെ ഇടപെടലുകള്‍ കണ്ടെത്തുക അസാധ്യമാണ്. ശ്രുതി, സ്മൃതി എന്നിങ്ങനെ രണ്ടു വിഭാഗമായാണ് ഹിന്ദു മത ഗ്രന്ഥങ്ങള്‍ പൊതുവെ മനസ്സിലാക്കപ്പെടാറ്. ഉപനിഷത്തുകള്‍, ആരണ്യങ്ങള്‍, ബ്രാഹ്മണങ്ങള്‍, വേദസംഹിതകള്‍ തുടങ്ങിയവ ശ്രുതിയുടെ ഗണത്തിലും ഇതിഹാസങ്ങളും പുരാണങ്ങളും സ്മൃതിയുടെ ഗണത്തിലും മനസ്സിലാക്കപ്പെടുന്നു. ശ്രുതികള്‍  ദൈവിക വചനങ്ങളായും സ്മൃതികള്‍ ഋഷിപ്രോക്ത വചനങ്ങളായുമാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ഈ ശ്രുതിയുടെ കാര്യത്തില്‍തന്നെ ഹൈന്ദവ പണ്ഡിതര്‍ വിവിധ അഭിപ്രായങ്ങളാണ് വെച്ചുപുലര്‍ത്തുന്നത്. സ്വാമി ദയാനന്ദ സരസ്വതിയെപ്പോലെയുള്ളവര്‍ വേദസംഹിതകള്‍ മാത്രമാണ് ദൈവികമായിട്ടുള്ളത് എന്നു സമര്‍ത്ഥിക്കുന്നു. ഇനി, ബ്രാഹ്മണങ്ങളുടെയും  ആരണ്യങ്ങളുടെയും വേദങ്ങളുടെയും അവസ്ഥയും ഭിന്നമല്ല. ഉപനിഷത്തുക്കളെപ്പോലെത്തന്നെ ഇവയുടെ ഉള്ളടക്കം പരിശോധിച്ചാലും ഒരു ദൈവിക ഗ്രന്ഥമാകാനുള്ള യാതൊരു സാധ്യതയുംതന്നെ ഇല്ലായെന്ന് വ്യക്തമായി ബോധ്യപ്പെടും. നേരെമറിച്ച് പ്രകൃതി വിരുദ്ധ ബന്ധങ്ങളുടെയും യാഗങ്ങളുടെയും വഴിപാടുകളുടെയും മഹാ പ്രളയമാണ് നമുക്ക് ഇതില്‍ കണ്ടെത്താന്‍ സാധിക്കുക. യക്ഷിക്കഥകളുടെയും സാങ്കല്‍പിക കഥകളുടെയും ഒരു ശ്രേണി എന്നതില്‍ കവിഞ്ഞ് ഇതിന്റെ ഓരോ  താളങ്ങളിലും ദൈവികത കാണുന്നത് വങ്കത്തമായിരിക്കും.
സര്‍വ്വജ്ഞനും സര്‍വ്വവ്യാപിയുമായ ഒരു ദൈവത്തില്‍നിന്നും അവതീര്‍ണമായ ഒരതുല്യ ഗ്രന്ഥത്തിനു മാത്രമേ ലോകത്തെ മാര്‍ഗദര്‍ശനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നിരിക്കെ, കൈക്കടത്തലുകള്‍ക്കു വിധേയമായതോ മനുഷ്യനിര്‍മിതമോ ആയ ഉപര്യുക്ത രൂപങ്ങള്‍ക്കൊന്നും ആ ഉത്തരവാദിത്തം ചെയ്തുതീര്‍ക്കാന്‍ സാധിക്കില്ലായെന്നത് അവിതര്‍ക്കിതമാണ്. അജയ്യവും അന്യൂനവും സാര്‍വ്വകാലികവുമായ വിശുദ്ധ ഖുര്‍ആനു മാത്രമേ ഇതിനു സാധിക്കുകയുള്ളൂ. പ്രവാചക നിയോഗത്തോടെ ദുര്‍ബലമായ സ്ഥിതിക്ക് ഇനി ഇഞ്ചീലിനും സബൂറിനും തൗറാത്തിനും യാതൊരു പ്രസക്തിയുംതന്നെയില്ല. അവയുടെ അനുയായികളെന്ന് വാദിക്കുന്ന ഒരു വിഭാഗം അങ്ങനെ പറയുന്നുണ്ടെങ്കിലും!
പ്രവാചകന്മാരുടെ എണ്ണത്തിനും അവരുടെ നിയോഗ സ്ഥലങ്ങളുടെ വ്യത്യാസത്തിനുമനുസരിച്ച് ധാരാളം ഗ്രന്ഥങ്ങളുടെ അവതരണത്തിന് സാധ്യത കാണാമെങ്കിലും സുപ്രധാനമായ ചില വേദഗ്രന്ഥങ്ങളെക്കുറിച്ചു മാത്രമേ വിശുദ്ധ ഖുര്‍ആന്‍ വിവരം നല്‍കുന്നുള്ളൂ. ഒന്നാമതായി അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിക്ക് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ തന്നെ. ദാവൂദ് നബിക്ക് അവതരിക്കപ്പെട്ട സബൂറും മൂസാ നബിക്ക് അവതരിക്കപ്പെട്ട തൗറാത്തും ഈസാ നബിക്ക് അവതരിക്കപ്പെട്ട ഇഞ്ചീലുമാണ് മറ്റുള്ളവ. ഇവ ഓരോന്നും നിശ്ചിത സമൂഹങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ബോധനങ്ങളായിരുന്നു. കാലത്തിനും സാഹചര്യത്തിനും ജനങ്ങള്‍ക്കുമനുസരിച്ച് ഇവയുടെ ശൈലിയും രൂപവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നുവെന്നു മാതം. എങ്കിലും, ഇവയെല്ലാം   ഉയര്‍ത്തിപ്പിടിച്ചിരുന്ന ഒരേയൊരു മുദ്രാവാക്യം ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ആരാധ്യനില്ല) എന്നതായിരുന്നു. ചില നിശ്ചിത കാലത്തേക്കും സ്ഥലങ്ങളിലേക്കും മാത്രം പരിമിതമായിരുന്നു  ഇവയുടെ നിയോഗം എന്നതാണ് ഇവയെ വിശുദ്ധ ഖുര്‍ആനില്‍നിന്നും വ്യതിരിക്തമാക്കി നിര്‍ത്തുന്ന ഏക ഘടകം. ഖുര്‍ആന്റെ അവതരണത്തോടെ ഇവയെല്ലാം ദുര്‍ബലമാക്കപ്പെട്ടു. അതുകൊണ്ടുതന്നെ, അതിലെ മാത്രം ഭൗതിക-നിയമ ആശയങ്ങള്‍ക്ക് ഇന്ന് യാതൊരു പ്രാമുഖ്യവും പ്രാധാന്യവും കല്‍പിക്കപ്പെട്ടുകൂടാ. അതേസമയം, ഇവയെല്ലാം അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥങ്ങളായിരുന്നുവെന്നും അവ സത്യസന്ധവും സന്മാര്‍ഗ ദര്‍ശിയുമായിരുന്നുവെന്നും വിശ്വസിക്കല്‍ ഓരോ വിശ്വാസിക്കും അനിവാര്യമാണ്.
ഈ മൂന്നു സത്യവേദങ്ങളും ഉയര്‍ത്തിപ്പിടിച്ച അതേ ആശയം തന്നെയാണ് വിശ്വാസരംഗത്ത് വിശുദ്ധ ഖുര്‍ആനും പ്രവാചകരും ഉയര്‍ത്തിപ്പിടിച്ചിരുന്നത്. വിശുദ്ധ ഖുര്‍ആനും അവക്കുമിടയില്‍ അനൈക്യത്തിന്റെയോ സഹവര്‍ത്തിത്വമില്ലായ്മയുടെയോ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അല്ലാഹു പറയുന്നത് കാണുക:
”നൂഹിനു നിര്‍ദ്ദേശിച്ചതും നിനക്ക് അറിയിച്ചതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവര്‍ക്കു നാം നിര്‍ദ്ദേശിച്ചു കൊടുത്തതുമായ ദീന്‍ നിങ്ങള്‍ക്കും അവന്‍ നിശ്ചയിച്ചിരിക്കുന്നു. അതെ, ആ ദീന്‍ നിങ്ങള്‍ നിലനിര്‍ത്തുക. അതില്‍ ഭിന്നിക്കരുത്” (ശൂറാ: 13).
ഈയൊരു സന്ദേശം പൊതുസമൂഹത്തോടും പ്രവാചകന്മാരോടും ഒരേ ഗൗവത്തോടെത്തന്നെ അല്ലാഹു  വ്യക്തമാക്കിപ്പറയുന്നുണ്ട്. മറ്റൊരിടത്ത് പറയുന്നു:
”അവരാണ് അല്ലാഹു സന്മാര്‍ഗത്തിലാക്കിയവര്‍. അതിനാല്‍, നീ അവരുടെ മാര്‍ഗത്തെ പിന്തുടരുക”   (അന്‍ആം: 90).
അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ ഭൂമിയില്‍ സത്യസന്ദേശ പ്രചരണത്തിനായി അവതരിച്ച അവസാന ഗ്രന്ഥമായിരുന്നുവെന്ന് വ്യക്തമായല്ലോ. ഖുര്‍ആന്റെ അവതരണത്തോടെ മുന്‍വേദങ്ങള്‍ അസാധുവായിപ്പോയിരുന്നുവെങ്കിലും അവയുടെ യഥാര്‍ത്ഥ അദ്ധ്യാപനങ്ങളില്‍നിന്നും അകന്നുകഴിഞ്ഞിരുന്ന അനുയായികള്‍ ഇത് ഉള്‍കൊള്ളാന്‍ തയ്യാറായിരുന്നില്ല. ലോകത്തിനാകെ വെളിച്ചമേകി, പ്രവാചക ശ്രേണിക്ക് പരിസമാപ്തി കുറിച്ച് ഒരു നായകന്‍ കടന്നുവരുമെന്നും അവര്‍ വന്നുകഴിഞ്ഞാല്‍ അവരില്‍ വിശ്വസിക്കല്‍ അനിവാര്യമാണെന്നും ഇവയില്‍ സൂചനകളുണ്ടായിരുന്നു. അല്ലാഹു പറയുന്നു:
”നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ തങ്ങളുടെ മക്കളെ അറിയുന്നതുപോലെ  അവരെ അറിയുന്നതാണ്. നിശ്ചയമായും അവരില്‍ ഒരു വിഭാഗം അവരറിഞ്ഞുകൊണ്ടുതന്നെ യഥാര്‍ത്ഥം ഒളിച്ചുവെക്കുന്നു (2:146).”
”അത് സത്യമായി നിന്റെ രക്ഷിതാവിങ്കല്‍നിന്ന് ഇറക്കപ്പെട്ടതാണെന്ന് നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ക്കറിയാം. അതിനാല്‍, നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്” (6:114).
”ഇസ്‌റാഈല്‍ സന്തതികളിലെ പണ്ഡിതന്മാര്‍ക്ക് അത് അറിയാം എന്ന കാര്യം ഇവര്‍ക്ക് (അവിശ്വാസികള്‍) ഒരു ദൃഷ്ടാന്തമായിരിക്കുന്നില്ലേ” (26: 197).
ക്രിസ്ത്യാനികളിലും ജൂതന്മാരിലുംപെട്ട പല ജ്ഞാനികളും അക്കാലത്തുതന്നെ വരാനിരിക്കുന്ന ഖുര്‍ആനിലും പ്രവാചകരിലും വരെ വിശ്വസിച്ചിരുന്നതായും കാണാവുന്നതാണ്. ഖുര്‍ആന്‍ പറയുന്നു:
”ദൈവദൂതന്ന് അവതരിക്കപ്പെട്ടത് അവര്‍ (ക്രൈസ്തവര്‍) ശ്രവിച്ചാല്‍ സത്യം മനസ്സിലാക്കിയതിന്റെ പേരില്‍ അവരുടെ നയനങ്ങളില്‍നിന്ന് കണ്ണുനീരൊഴുകുന്നതായി നിനക്കു കാണാം. അവര്‍ പറയും: നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍, സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ (5:83).”
എന്നാല്‍, കൈകടത്തലുകള്‍ക്ക് വിധേയമാക്കപ്പെടുകയും പിന്നീട് ചില സ്വതന്ത്ര മതങ്ങളുടെ സ്വതന്ത്ര ഗ്രന്ഥങ്ങളായി ഉപര്യുക്ത വേദങ്ങള്‍ അവരോധിക്കപ്പെടുകയും ചെയ്യുന്ന രംഗങ്ങളാണ് പിന്നീട് ഉണ്ടായത്. തൗറാത്തും ഇഞ്ചീലും ഇന്ന് ജൂതന്മാരുടെയും ക്രൈസ്തവരുടെയും മൗലിക ഗ്രന്ഥങ്ങളായ തോറയും ബൈബിളുമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിലെ സത്യാവസ്ഥ അന്വേഷണവിധേയമാക്കപ്പെടേണ്ടതുതന്നെയാണ്.
ഇന്ന് ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും കരങ്ങളില്‍ കാണുന്ന ബൈബിളും തോറയും അവയുടെ യഥാര്‍ത്ഥ രൂപങ്ങളായിരുന്ന ദൈവിക ഭാഷ്യങ്ങളുമായി പുലബന്ധംപോലും പുലര്‍ത്തുന്നില്ലായെന്നതാണ് വസ്തുത. പലവിധേനയും ഗുരുതരമായ മാറ്റത്തിരുത്തലുകള്‍ക്ക് പാത്രമായതിനാല്‍ ഭാഗികമായിപോലും അവ ദൈവികമാണെന്നു പറയുക അസാധ്യമാണ്. ഹിബ്രു, ബിബ്ലിക്കല്‍ ഗ്രീക്ക്, അറമായാ തുടങ്ങിയ ഭാഷകള്‍ക്ക് സജീവ സാന്നിധ്യംപോലുമില്ലാത്ത ഇക്കാലത്ത് ബൈബിളിന്റെ യഥാര്‍ത്ഥ പ്രതി കണ്ടെത്തുക പ്രായോഗികമല്ല. ക്രിസ്ത്യന്‍ മേലധ്യക്ഷന്മാരാകട്ടെ, അസ്സല്‍ പ്രതിക്ക് വലിയ പ്രാധാന്യവും കല്‍പ്പിക്കുന്നില്ല. ബൈബിളിലെ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന അവര്‍ അതിന്റെ വ്യാഖ്യാനങ്ങളെയും പരിഭാഷകളെയും മാത്രമാണ് ആശ്രയിക്കുന്നത്. അതല്ലാതെ മറ്റൊന്ന് അവര്‍ക്ക് ലഭ്യവുമല്ല. സത്യത്തില്‍, ഇത്തരം വിവര്‍ത്തന-വിശദീകരണ കൃതികള്‍ മാത്രമാണ് ഇന്ന് ബൈബിള്‍ എന്ന പേരില്‍ അറിയപ്പെടുന്നതും. ഒരു ദൈവിക ഗ്രന്ഥത്തിന്റെ കാര്യത്തില്‍ പരിഭാഷാ കൃതികള്‍ എവിടെ നില്‍ക്കുമെന്നത് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. മൗലിക ഗ്രന്ഥം ഒറിജിനല്‍ ഭാഷയില്‍ ലഭ്യമാകാത്ത കാലത്ത് പ്രത്യേകിച്ചും. കാരണം, വിവിധ പരിഭാഷകളും കൃതികളും ഓരോ കാര്യങ്ങളും വിവിധ തരത്തിലാണ് പരിചയപ്പെടുത്തുന്നത്. വിവര്‍ത്തനങ്ങളില്‍ ശക്തമായ തിരുത്തലുകളും മാറ്റിയെഴുത്തുകളും നടന്നിട്ടുണ്ടെന്നത് ഇത് വ്യക്തമാക്കുന്നുണ്ട്. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രതന്നെ വ്യാഖ്യാന കൃതികളില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. പരിഭാഷാ കൃതികളെ നോക്കി ദൈവികം എന്ന് വിശേഷിപ്പിക്കുന്നതിലെ നിരര്‍ത്ഥകത വളരെ വ്യക്തമാണ്. കാരണം, ദൈവിക ഗ്രന്ഥങ്ങള്‍ അവയുടെ   മൂല ഭാഷയില്‍ത്തന്നെ സംരംക്ഷിക്കപ്പെടുമ്പോഴാണല്ലോ അതിലെ അമാനുഷികത പ്രകടമാകുന്നത്.
ബൈബിള്‍ പഴയ നിയമവും പുതിയ നിയമവും മുമ്പില്‍വെച്ച് ചെറുതായൊന്ന് പരിശോധിച്ചാല്‍തന്നെ അതിന് ദൈവികതയുമായി യാതൊരു ബന്ധവുമില്ലായെന്ന് മനസ്സിലാവും. പ്രവാചകന്മാരെ മാത്രമല്ല ദൈവത്തെ പോലും കളിയാക്കുന്ന വിധത്തിലാണ് അതിലെ പല പരാമര്‍ശങ്ങളും. ഏതൊരു പുസ്തകമായാലും അതിന്റെ    രചയിതാവിനെക്കുറിച്ച് മനസ്സിലാക്കാന്‍ ഏറ്റവും ബന്ധപ്പെട്ടത് ആ പുസ്തകം തന്നെയാണ്. എന്നാല്‍, പുതിയ നിയമത്തിലോ പഴയനിയമത്തിലോ ഇത് ദൈവികമാണെന്ന് എവിടെയും തന്നെ സൂചിപ്പിക്കുന്നുപോലുമില്ല. ബൈബിള്‍ ദൈവിക വചനങ്ങളുടെ സമാഹാരമാണെന്നു ക്രിസ്ത്യാനികള്‍പോലും വിശ്വസിക്കുന്നില്ലാ എന്നതാണ് ഏറ്റവും വലിയ തമാശ. മറിച്ച്, പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായ ദൈവപുരുഷന്മാരാല്‍ സമാഹരിക്കപ്പെട്ടതാണെന്നാണ് അവര്‍തന്നെ പറയുന്നത്. മോശെ എഴുതിയതെന്നു എല്ലാവരാലും വിശ്വസിക്കപ്പെടുന്ന ന്യായപ്രമാണ ഗ്രന്ഥങ്ങളിലെ അവസാനത്തെ പുസ്തകമായ ആവര്‍ത്തനത്തില്‍ മോശെ മരിക്കുന്ന രംഗങ്ങള്‍വരെ പച്ചയായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതുതന്നെ മതി ഇതിനു പിന്നില്‍ നടന്ന കൈക്രിയകളെക്കുറിച്ച് ശരിക്കും മനസ്സിലാക്കാന്‍. കാവ്യങ്ങളുടെ സമാഹാരമായ സങ്കീര്‍ത്തനങ്ങളെ പൊതുവെ ദാവീദിന് ലഭിച്ച സബൂറായാണ് മനസ്സിലാക്കപ്പെടുന്നതെങ്കിലും അതിനു പിന്നിലെയും കഥകള്‍ മറ്റൊന്നല്ല. പുതിയ നിയമം കൂടുതലായും യേശുവിന്റെ ജനനമരണങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും യേശുവിന്റെ ഒരു സുവിശേഷവും നമുക്കതില്‍ കാണാന്‍ കഴിയുന്നില്ലായെന്നതും വിചിത്രം തന്നെ. സത്യപ്രകാശനം നടത്താന്‍വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകന്മാരെ കള്ളുകുടിയന്മാരും പെണ്ണുപിടിയന്മാരുമായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത് എന്നതാണ് ഇതിലെ മറ്റൊരു കപട മുഖം.
ഇനി, ഹൈന്ദവ വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും കാര്യമെടുത്താലും കഥ ഇതുതന്നെ. അനവധി മിഥ്യകളുടെയും സങ്കല്‍പങ്ങളുടെയും മേല്‍ എടുക്കപ്പെട്ട ചില കഥനങ്ങളും ഭാവനാ ചിത്രണങ്ങളുമെന്നതിനപ്പുറം അതിലും യുക്തമായനിലക്ക് പരമാധികാരിയായ ഒരു ദൈവത്തിന്റെ ഇടപെടലുകള്‍ കണ്ടെത്തുക അസാധ്യമാണ്. ശ്രുതി, സ്മൃതി എന്നിങ്ങനെ രണ്ടു വിഭാഗമായാണ് ഹിന്ദു മത ഗ്രന്ഥങ്ങള്‍ പൊതുവെ മനസ്സിലാക്കപ്പെടാറ്. ഉപനിഷത്തുകള്‍, ആരണ്യങ്ങള്‍, ബ്രാഹ്മണങ്ങള്‍, വേദസംഹിതകള്‍ തുടങ്ങിയവ ശ്രുതിയുടെ ഗണത്തിലും ഇതിഹാസങ്ങളും പുരാണങ്ങളും സ്മൃതിയുടെ ഗണത്തിലും മനസ്സിലാക്കപ്പെടുന്നു. ശ്രുതികള്‍  ദൈവിക വചനങ്ങളായും സ്മൃതികള്‍ ഋഷിപ്രോക്ത വചനങ്ങളായുമാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ഈ ശ്രുതിയുടെ കാര്യത്തില്‍തന്നെ ഹൈന്ദവ പണ്ഡിതര്‍ വിവിധ അഭിപ്രായങ്ങളാണ് വെച്ചുപുലര്‍ത്തുന്നത്. സ്വാമി ദയാനന്ദ സരസ്വതിയെപ്പോലെയുള്ളവര്‍ വേദസംഹിതകള്‍ മാത്രമാണ് ദൈവികമായിട്ടുള്ളത് എന്നു സമര്‍ത്ഥിക്കുന്നു. ഇനി, ബ്രാഹ്മണങ്ങളുടെയും  ആരണ്യങ്ങളുടെയും വേദങ്ങളുടെയും അവസ്ഥയും ഭിന്നമല്ല. ഉപനിഷത്തുക്കളെപ്പോലെത്തന്നെ ഇവയുടെ ഉള്ളടക്കം പരിശോധിച്ചാലും ഒരു ദൈവിക ഗ്രന്ഥമാകാനുള്ള യാതൊരു സാധ്യതയുംതന്നെ ഇല്ലായെന്ന് വ്യക്തമായി ബോധ്യപ്പെടും. നേരെമറിച്ച് പ്രകൃതി വിരുദ്ധ ബന്ധങ്ങളുടെയും യാഗങ്ങളുടെയും വഴിപാടുകളുടെയും മഹാ പ്രളയമാണ് നമുക്ക് ഇതില്‍ കണ്ടെത്താന്‍ സാധിക്കുക. യക്ഷിക്കഥകളുടെയും സാങ്കല്‍പിക കഥകളുടെയും ഒരു ശ്രേണി എന്നതില്‍ കവിഞ്ഞ് ഇതിന്റെ ഓരോ  താളങ്ങളിലും ദൈവികത കാണുന്നത് വങ്കത്തമായിരിക്കും.
സര്‍വ്വജ്ഞനും സര്‍വ്വവ്യാപിയുമായ ഒരു ദൈവത്തില്‍നിന്നും അവതീര്‍ണമായ ഒരതുല്യ ഗ്രന്ഥത്തിനു മാത്രമേ ലോകത്തെ മാര്‍ഗദര്‍ശനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നിരിക്കെ, കൈക്കടത്തലുകള്‍ക്കു വിധേയമായതോ മനുഷ്യനിര്‍മിതമോ ആയ ഉപര്യുക്ത രൂപങ്ങള്‍ക്കൊന്നും ആ ഉത്തരവാദിത്തം ചെയ്തുതീര്‍ക്കാന്‍ സാധിക്കില്ലായെന്നത് അവിതര്‍ക്കിതമാണ്. അജയ്യവും അന്യൂനവും സാര്‍വ്വകാലികവുമായ വിശുദ്ധ ഖുര്‍ആനു മാത്രമേ ഇതിനു സാധിക്കുകയുള്ളൂ. പ്രവാചക നിയോഗത്തോടെ ദുര്‍ബലമായ സ്ഥിതിക്ക് ഇനി ഇഞ്ചീലിനും സബൂറിനും തൗറാത്തിനും യാതൊരു പ്രസക്തിയുംതന്നെയില്ല. അവയുടെ അനുയായികളെന്ന് വാദിക്കുന്ന ഒരു വിഭാഗം അങ്ങനെ പറയുന്നുണ്ടെങ്കിലും!

Monday 29 April 2013

വേദഗ്രന്ഥങ്ങളിലെ ഏകദൈവ വിശ്വാസം

വേദഗ്രന്ഥങ്ങളിലെ ഏകദൈവ വിശ്വാസം

ഹൈന്ദവ ഗ്രന്ഥങ്ങളില്‍ ഏകദൈവ വിശ്വാസത്തെക്കുറിച്ച് നിരവധി പരാമര്‍ശമുണ്ട്. ഏകത്വത്തിന്റെ പ്രചാരകരായിരുന്ന പ്രവാചകന്‍മാരുടെ കാലാന്തരം അനുയായികള്‍ പ്രവാചകന്‍മാരില്‍ ദിവ്യത്വമാരോപിക്കുകയും അവരുടെ അദ്ധ്യാപനങ്ങളില്‍ കൈക്കടത്തലുകള്‍ നടത്തപ്പെടുകയും ചെയ്തു. എങ്കിലും ഏകത്വത്തിന്റെ പ്രതിഫലനങ്ങള്‍ വേദഗ്രന്ഥങ്ങളുടെ വരികള്‍ക്കിടയില്‍ ദൃശ്യമാകും. ഇവകള്‍ അടിസ്ഥാനപരമായി തൗഹീദിന്റെ വാക്താക്കളായ പ്രവാചകന്‍മാരുടെ അദ്ധ്യാപനങ്ങള്‍ വികലമാക്കപ്പെട്ടതാണെന്ന പഠനത്തിന് പിന്തുണ നല്‍കുന്നുണ്ട്. ആര്യാധിനിവേശാനന്തരമാണ് ബഹുദൈവ വിശ്വാസം കടന്നുകൂടിയത് എന്ന് സുവ്യക്തമാക്കുന്നതാണ് തെളിവുകളത്രയും.ദൈവത്തെ ഹിരണ്യഗര്‍ഭന്‍, വിശ്വകര്‍മ്മാവ്, പ്രജാപതി തുടങ്ങിയ പേരുകളിലെല്ലാം സംബോധന ചെയ്യുന്നതായി കാണാം. വേദസംഹിതകളില്‍ ഏകത്വം പ്രതിപാദിക്കുന്ന നിരവധി സൂക്തങ്ങളില്‍നിന്ന് ചിലതു മാത്രം വിവരിക്കുന്നു:നാസദാസീന്നോ സദാസീത്തദാനീന്നാസീദ്ര ജോനോ വ്യോമാ പയോരത്കീമാ വരീവഃ കുഹ കസ്യ ശര്‍മന്നംഭഃകീമാസീദ് ഗഹനം ഗംഭീരംനമൃത്യു രാസീദമൃതം ന തര്‍ഹിനരാത്ര്യാ അഹ്‌ന ആസിത് പ്രകേതഃആനീ ദ വാതം സ്വധയാതദേകംതസ് മാദ്ധ്യാന്യന്ന പരഃകിംചനാസ(ഋഗ്വേദം 10:129:1,2)(അപ്പോള്‍ അസത്തും സത്തും ഇല്ലായിരുന്നു. വായു മണ്ഡലവും അതിനുമുകളില്‍ ആകാശവുമില്ല. എന്തൊന്നാണത്? എവിടെയാണത് മൂടിക്കിടന്നത്?     ഏതൊന്നാണതിന് രക്ഷ നല്‍കിയത്? അവിടെ ഗഹനവും അഗാധവുമായ ജലപ്പരപ്പുണ്ടായിരുന്നുവോ? മൃത്യുവുണ്ടായിരുന്നില്ല. അമരത്വമുണ്ടായിരുന്നില്ല. രാപ്പകലുകളുടെ ചിഹ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഏകമായ അത് സ്വന്തം ആന്തരിക ശക്തികൊണ്ട് വായുവില്ലാതെ ശ്വാസമയച്ചു.)കോ അദ്ധാ വേദക ഇഹപ്രമോചത്കൂത ആജാ കുത ഇയം വിസൃഷ്ടി:അര്‍വാഗ്‌ദേവാ അസ്യ വിസര്‍ജനേനാഥാ കോവേദ യത ആബഭൂവഇയം വിസൃഷ്ടിര്യത ആബഭൂവയദി വാദധേ യദിവാനയോ അസ്യാധ്യക്ഷഃ പരമേവ്യോമന്‍ത് സോ അംഗവേദ യദി വാന വേദ(ഋഗ്വേദം 10:129:6,7)(മൂലകാരണമേതെന്നും സൃഷ്ടിയുടെ ഉറവിടമെന്തെന്നും ആര്‍ പ്രഖ്യാപിക്കും? ദേവന്‍മാരും മറ്റും സൃഷ്ടിക്ക് ശേഷമാണുണ്ടായത്. അപ്പോഴതെങ്ങനെ ആവിര്‍ഭവിച്ചതെന്ന് ആര്‍ക്കറിയാം? അതിനെ ആര്‍ സൃഷ്ടിച്ചു? ആര്‍ സൃഷ്ടിച്ചില്ല? ഉപരിലോകത്ത് സ്ഥിതി ചെയ്യുന്ന അതിന് മാത്രമറിയാം.)ഹിരണ്യഗര്‍ഭഃ സമവര്‍ത്തതാഗ്രേഭൂതസ്യ ജാതഃ പതിരേക ആസീത്സദാധാര പൃഥി വീം, ദ്യാമുതേമാംകസ്‌മൈ ദേവായ ഹവിഷാ വിധേമ(ഋഗ്വേദം 10:121:1)(ആദിയില്‍ ഹിരണ്യഗര്‍ഭന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവനാണ് സര്‍വ്വഭുവനങ്ങളുടെയും അധീശാധികാരി. അവന്‍ ഭൂമിയെയും സ്വര്‍ഗത്തെയും അതത് സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍നിന്നാണ് സര്‍വ്വ ചരാചരങ്ങളുമുണ്ടായത്. ലോകം മുഴുവന്‍ ഹിരണ്യഗര്‍ഭന്റെ  കല്‍പ്പനകളനുസരിക്കുന്നു. അതുകൊണ്ട് അവനു മാത്രം ഹവിസ്സര്‍പ്പിക്കുക.)തമിദം നികതം സഹ:സ ഏശഏക ഏകവ്രതേക ഏവയ ഏതം ദേവമേകവൃതം വേദ:സര്‍വ്വേ അസ്മിന്‍ദേവ ഏകവൃതോ ഭവന്തിയി ഏതം ദേവമേക വൃതം വേദ(അഥര്‍വ്വ വേദം 13-5-20, 21)(ഏകനായ അവന്‍ ഏകനായിത്തന്നെ  എന്നെന്നും നിലനില്‍ക്കുന്നവനാണെന്ന് വിശ്വസിക്കുക. രണ്ടാമതൊരു ദൈവം ഇല്ലതന്നെ.)നതസ്യ പ്രതിമാ ആസ്തീ യശ്യനാമ് മഹദ്യസഹേ (യജുര്‍വേദം 32:3) (അവന് സമാന്തരന്‍മാരില്ല. അവന്റെ കീര്‍ത്തി സത്യമായും  മഹത്താകുന്നു)അയമേക ഇത്ഥാ പുരൂ ചഷ്‌ടേ വി വിശപതീ:തസ്യവൃതാന്യനു വശ്ചരാമസീ(ഋഗ്വേദം 8:25:16)(പ്രാജാപാലകനും ചിത്രാവരുണന്‍മാരില്‍ ഏകനുമായവന്‍ ധാരാളം ചെറിയ ദ്രവ്യങ്ങളെ ഈ ലോകത്തിലെ ചരാചരങ്ങളെ, ഇപ്രകാരം സ്വതേജസ്സോടു കൂടി നോക്കുന്നു.)സര്‍വ്വേ ആസ്മിന്‍ ദേവ ഏകവ്രതോ ഭവന്തിയ ഏതം ദേവമേക വൃതംവേദ:(അഥര്‍വവേദം 13, 5-22)(പ്രകാശ  ഗോപുരങ്ങളായ ഗ്രഹ നക്ഷത്രങ്ങളും ജ്ഞാനികളുമെല്ലാം ഏക ദൈവത്തിലാണ്  അഭയംപ്രാപിക്കുന്നത്.)യ ഏകോ ജാല വാനീശത ഈശ നീഭി:സര്‍വ്വാന്‍ ലോകാനീശതേ ഈശനീഭി:യ ഏവൈക ഉദ്ഭവേ സംഭവേശ്ചയംഏതദ് വിദൂര മൃതാസ് തേ ഭവന്തി(ശ്വേതാശതരോപനിഷത്ത് 3:1)ചുരുക്കത്തില്‍ വേദങ്ങള്‍ അടിസ്ഥാനപരമായി ഏകദൈവ വിശ്വാസത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിലൂടെ ഹൈന്ദവ വിശ്വാസത്തിന്റെയും അടിസ്ഥാനം ഏകദൈവവിശ്വാസമാണെന്ന് തന്നെ പറയാം. പിന്നീട് കാലാന്തരങ്ങളിലൂടെ വന്ന കൈകടത്തലുകളാണ് ആ തനിമയാര്‍ന്ന വിശ്വാസസംഹിതകളെ വികലമാക്കിയത് എന്ന് മനസ്സിലാക്കാനാണ് വേദപഠനം പ്രേരിപ്പിക്കുന്നത്.ദൈവത്തെ ഹിരണ്യഗര്‍ഭന്‍, വിശ്വകര്‍മ്മാവ്, പ്രജാപതി തുടങ്ങിയ പേരുകളിലെല്ലാം സംബോധന ചെയ്യുന്നതായി കാണാം. വേദസംഹിതകളില്‍ ഏകത്വം പ്രതിപാദിക്കുന്ന നിരവധി സൂക്തങ്ങളില്‍നിന്ന് ചിലതു മാത്രം വിവരിക്കുന്നു:നാസദാസീന്നോ സദാസീത്തദാനീന്നാസീദ്ര ജോനോ വ്യോമാ പയോരത്കീമാ വരീവഃ കുഹ കസ്യ ശര്‍മന്നംഭഃകീമാസീദ് ഗഹനം ഗംഭീരംനമൃത്യു രാസീദമൃതം ന തര്‍ഹിനരാത്ര്യാ അഹ്‌ന ആസിത് പ്രകേതഃആനീ ദ വാതം സ്വധയാതദേകംതസ് മാദ്ധ്യാന്യന്ന പരഃകിംചനാസ(ഋഗ്വേദം 10:129:1,2)(അപ്പോള്‍ അസത്തും സത്തും ഇല്ലായിരുന്നു. വായു മണ്ഡലവും അതിനുമുകളില്‍ ആകാശവുമില്ല. എന്തൊന്നാണത്? എവിടെയാണത് മൂടിക്കിടന്നത്?     ഏതൊന്നാണതിന് രക്ഷ നല്‍കിയത്? അവിടെ ഗഹനവും അഗാധവുമായ ജലപ്പരപ്പുണ്ടായിരുന്നുവോ? മൃത്യുവുണ്ടായിരുന്നില്ല. അമരത്വമുണ്ടായിരുന്നില്ല. രാപ്പകലുകളുടെ ചിഹ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഏകമായ അത് സ്വന്തം ആന്തരിക ശക്തികൊണ്ട് വായുവില്ലാതെ ശ്വാസമയച്ചു.)കോ അദ്ധാ വേദക ഇഹപ്രമോചത്കൂത ആജാ കുത ഇയം വിസൃഷ്ടി:അര്‍വാഗ്‌ദേവാ അസ്യ വിസര്‍ജനേനാഥാ കോവേദ യത ആബഭൂവഇയം വിസൃഷ്ടിര്യത ആബഭൂവയദി വാദധേ യദിവാനയോ അസ്യാധ്യക്ഷഃ പരമേവ്യോമന്‍ത് സോ അംഗവേദ യദി വാന വേദ(ഋഗ്വേദം 10:129:6,7)(മൂലകാരണമേതെന്നും സൃഷ്ടിയുടെ ഉറവിടമെന്തെന്നും ആര്‍ പ്രഖ്യാപിക്കും? ദേവന്‍മാരും മറ്റും സൃഷ്ടിക്ക് ശേഷമാണുണ്ടായത്. അപ്പോഴതെങ്ങനെ ആവിര്‍ഭവിച്ചതെന്ന് ആര്‍ക്കറിയാം? അതിനെ ആര്‍ സൃഷ്ടിച്ചു? ആര്‍ സൃഷ്ടിച്ചില്ല? ഉപരിലോകത്ത് സ്ഥിതി ചെയ്യുന്ന അതിന് മാത്രമറിയാം.)ഹിരണ്യഗര്‍ഭഃ സമവര്‍ത്തതാഗ്രേഭൂതസ്യ ജാതഃ പതിരേക ആസീത്സദാധാര പൃഥി വീം, ദ്യാമുതേമാംകസ്‌മൈ ദേവായ ഹവിഷാ വിധേമ(ഋഗ്വേദം 10:121:1)(ആദിയില്‍ ഹിരണ്യഗര്‍ഭന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവനാണ് സര്‍വ്വഭുവനങ്ങളുടെയും അധീശാധികാരി. അവന്‍ ഭൂമിയെയും സ്വര്‍ഗത്തെയും അതത് സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍നിന്നാണ് സര്‍വ്വ ചരാചരങ്ങളുമുണ്ടായത്. ലോകം മുഴുവന്‍ ഹിരണ്യഗര്‍ഭന്റെ  കല്‍പ്പനകളനുസരിക്കുന്നു. അതുകൊണ്ട് അവനു മാത്രം ഹവിസ്സര്‍പ്പിക്കുക.)തമിദം നികതം സഹ:സ ഏശഏക ഏകവ്രതേക ഏവയ ഏതം ദേവമേകവൃതം വേദ:സര്‍വ്വേ അസ്മിന്‍ദേവ ഏകവൃതോ ഭവന്തിയി ഏതം ദേവമേക വൃതം വേദ(അഥര്‍വ്വ വേദം 13-5-20, 21)(ഏകനായ അവന്‍ ഏകനായിത്തന്നെ  എന്നെന്നും നിലനില്‍ക്കുന്നവനാണെന്ന് വിശ്വസിക്കുക. രണ്ടാമതൊരു ദൈവം ഇല്ലതന്നെ.)നതസ്യ പ്രതിമാ ആസ്തീ യശ്യനാമ് മഹദ്യസഹേ (യജുര്‍വേദം 32:3) (അവന് സമാന്തരന്‍മാരില്ല. അവന്റെ കീര്‍ത്തി സത്യമായും  മഹത്താകുന്നു)അയമേക ഇത്ഥാ പുരൂ ചഷ്‌ടേ വി വിശപതീ:തസ്യവൃതാന്യനു വശ്ചരാമസീ(ഋഗ്വേദം 8:25:16)(പ്രാജാപാലകനും ചിത്രാവരുണന്‍മാരില്‍ ഏകനുമായവന്‍ ധാരാളം ചെറിയ ദ്രവ്യങ്ങളെ ഈ ലോകത്തിലെ ചരാചരങ്ങളെ, ഇപ്രകാരം സ്വതേജസ്സോടു കൂടി നോക്കുന്നു.)സര്‍വ്വേ ആസ്മിന്‍ ദേവ ഏകവ്രതോ ഭവന്തിയ ഏതം ദേവമേക വൃതംവേദ:(അഥര്‍വവേദം 13, 5-22)(പ്രകാശ  ഗോപുരങ്ങളായ ഗ്രഹ നക്ഷത്രങ്ങളും ജ്ഞാനികളുമെല്ലാം ഏക ദൈവത്തിലാണ്  അഭയംപ്രാപിക്കുന്നത്.)യ ഏകോ ജാല വാനീശത ഈശ നീഭി:സര്‍വ്വാന്‍ ലോകാനീശതേ ഈശനീഭി:യ ഏവൈക ഉദ്ഭവേ സംഭവേശ്ചയംഏതദ് വിദൂര മൃതാസ് തേ ഭവന്തി(ശ്വേതാശതരോപനിഷത്ത് 3:1)ചുരുക്കത്തില്‍ വേദങ്ങള്‍ അടിസ്ഥാനപരമായി ഏകദൈവ വിശ്വാസത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിലൂടെ ഹൈന്ദവ വിശ്വാസത്തിന്റെയും അടിസ്ഥാനം ഏകദൈവവിശ്വാസമാണെന്ന് തന്നെ പറയാം. പിന്നീട് കാലാന്തരങ്ങളിലൂടെ വന്ന കൈകടത്തലുകളാണ് ആ തനിമയാര്‍ന്ന വിശ്വാസസംഹിതകളെ വികലമാക്കിയത് എന്ന് മനസ്സിലാക്കാനാണ് വേദപഠനം പ്രേരിപ്പിക്കുന്നത്.

Sunday 28 April 2013

ഹോക്കിങ് തത്ത്വങ്ങളുടെ ഖുര്‍ആനിക വായന

ഹോക്കിങ് തത്ത്വങ്ങളുടെ ഖുര്‍ആനിക വായന

വിസ്മയാവഹമാണ് ഈ വിശ്വവും അതിലെ സംഭവങ്ങളും. പ്രപഞ്ച രഹസ്യം തേടിയുള്ള സാഹസിക യാത്ര മുന്നേറുമ്പോള്‍ ജിജ്ഞാസയുടെ ആഴം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. അറ്റമില്ലാത്ത ഈ അത്ഭുതങ്ങള്‍ കണ്ട് അന്ധാളിച്ച് പോയവര്‍ ഏറെയുണ്ടങ്കിലും ഒട്ടും നിസംഗരാവാതെ പ്രതികൂല കാലാവസ്ഥകളോട് മല്ലിട്ട് അന്വഷണങ്ങളുടെ തീര്‍ത്ഥയാത്ര നിയോഗ ദൗത്യമാക്കി മാറ്റിയവരും കുറവല്ല. കേംബ്രിഡ്ജിലെ പ്രശസ്തമായ ലുക്കോസിയന്‍ പ്രഫസര്‍ ഓഫ് മാത്തമാറ്റിക്‌സ് എന്ന പദവിയില്‍ നിന്ന് കൊണ്ട് പ്രപഞ്ച വിജ്ഞാനീയത്തിലെ ഒരു കൂട്ടം സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താനായി കഠിന പരിശ്രമം നടത്തിയ സ്റ്റീഫന്‍ ഹോക്കിങ് ഈ ഗണത്തില്‍ പ്രധാനിയാണ്. ജനീവയിലെ സേണ്‍ ലബോറട്ടറിയില്‍ വെച്ച് നടത്തുന്ന പരീക്ഷണങ്ങള്‍ മനുഷ്യന്റെ തണുത്തുറഞ്ഞ അന്വേഷണ പരതയെ സജീവമാക്കി. പ്രപഞ്ചോല്‍പത്തിയെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ഇന്നും നിര്‍ബാധം തുടരുന്നു.
മനുഷ്യന് അജ്ഞാനമായതിനെ പഠിപ്പിച്ചു കൊടുത്തുവെന്ന്1 വിളംബരം ചെയ്ത വിശുദ്ധ ഖുര്‍ആനില്‍ പ്രപഞ്ചോല്‍പത്തിയുടെ രഹസ്യവും അതിന്റെ നിലനില്‍പും അവസാനവുമെല്ലാം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഖുര്‍ആനിന്റെ പ്രഖ്യാപിത ലക്ഷ്യം ശാസ്ത്ര സത്യങ്ങള്‍ വിശദീകരിക്കലല്ലാത്തതിനാല്‍ ഇത്തരം വിഷയങ്ങളിലേക്കുള്ള സൂചന മാത്രമാണ് നല്‍കുന്നത്. പ്രവാചകനും അവിടത്തെ അനുചരന്മാരും നമുക്കത് വിശദീകരിച്ച് തന്നു.
അംഗവൈകല്യം സംഭവിച്ച് ദേഹമാസകലം തളര്‍ന്നിട്ടും തളരാത്ത മനസ്സും തലച്ചോറുമായി വര്‍ഷങ്ങളായി പഠനം നടത്തുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രപഞ്ച സൃഷ്ടിപ്പിനെ പറ്റിയുള്ള ശാസ്ത്രീയ വിശകലനങ്ങള്‍ മുന്‍കാല പണ്ഡിതന്‍മാര്‍ ഖുര്‍ആനിക സൂക്തങ്ങള്‍ക്ക് നല്‍കിയ വിശദീകരണങ്ങളുമായി ഏറിയ കൂറും പൊരുത്തപ്പെടുന്നു എന്നത് സ്വാഭാവികമെന്നതിനപ്പുറം കൗതുകമുണര്‍ത്തുന്നതാണ്. അദ്ദേഹത്തിന്റെ The Brief history of time എന്ന ഗ്രന്ഥത്തിലെ പല സിദ്ധാന്തങ്ങളും എട്ട് നൂറ്റാണ്ട് മുമ്പ് മരണപ്പെട്ട ഇമാം റാസിയുടെ (മരണം 1210 എ.ഡി) തഫ്‌സീറുല്‍ കബീറിലെ വ്യാഖ്യാനങ്ങളുമായി സാമ്യത പുലര്‍ത്തുന്നു.
ചലിക്കുന്ന പ്രപഞ്ചം
ലോകത്തെ സര്‍വചരാചരങ്ങളും നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണെന്ന ന്യൂട്ടന്റെ സിദ്ധാന്തം ഭൗതിക ലോകത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ച കണ്ടെത്തലായിരുന്നു. പരിപൂര്‍ണ വിരാമാവസ്ഥ (Absolute Rest) ഈ ഭൂമിയില്‍ ഒരിക്കലും ഉണ്ടാവുന്നില്ലെന്ന് ന്യൂട്ടണ്‍ തെളിയിച്ചു. സമ്പൂര്‍ണമായ വിരാമാവസ്ഥ ഇല്ലെങ്കില്‍ രണ്ട് വ്യത്യസ്ത സമയങ്ങളില്‍ സ്ഥലങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ ഒരേ സ്ഥലത്ത് വെച്ച് തന്നെയാണോ നടന്നത് എന്ന് നിര്‍ണയിക്കാനാവില്ല. ഉദാഹരണ സഹിതം സ്റ്റീഫന്‍ ഹോക്കിങ് ഇത് സമര്‍ത്ഥിക്കുന്നു. ഓടുന്ന ട്രെയ്‌നിനുള്ളില്‍ ഒരു പന്ത് നിലത്ത് രണ്ട്‌വട്ടം ഒരേ സ്ഥലത്ത് തുള്ളിച്ചാല്‍ ട്രെയ്‌നിലെ യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ഒരേ സ്ഥലത്താണ് പന്ത് രണ്ട് പ്രാവശ്യവും പതിച്ചത്. ട്രെയ്‌നിന് വെളിയില്‍ നില്‍ക്കുന്നവനെ സംബന്ധിച്ചിടത്തോളം ഒന്നാമത്തെ സ്ഥലത്ത് നിന്ന് വളരെ അകലെയാണ് രണ്ടാമത്തെ പ്രാവശ്യം പന്ത് പതിച്ചത്. ട്രെയിന്‍ വേഗതയില്‍ ചലിച്ചുകൊണ്ടിരിക്കുകയാണല്ലോ…2  ഇതിന് സമാനമാണ് ഈ ഭൂമിയും.
‘പര്‍വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ച് നില്‍ക്കുന്നതാണെന്ന് നീ ധരിച്ചുപോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്ന പോലെ ചലിക്കുന്നതാണ്3′ ഖുര്‍ആനിലെ ഈ സൂക്തത്തിനും പണ്ഡിതന്‍മാര്‍ ഇതേ വ്യാഖ്യാനമാണ് നല്‍കിയത്. ശഅ്‌റാവി ഈ സൂക്തത്തെ വിശദീകരിക്കുന്നതിപ്രകാരം:
‘ഭൂമിയോട് അനുബന്ധിച്ച് പര്‍വതങ്ങളും ചലിക്കുന്നു. നാം ഇരിക്കുന്ന മസ്ജിദ് ഒരു ഹാന്‍ഡ്മില്‍ ആയി പരിഗണിച്ചാല്‍ അതിന്റെ ചലനം നാം അനുഭവിക്കുകയില്ല. കാരണം നാം നമ്മുടെ സ്ഥലത്ത് ഉറച്ചിരിക്കുകയാണ്. ജനലോ വാതിലോ തുറന്ന് നോക്കിയാല്‍ മാത്രമേ നമുക്ക് നാം ചലിക്കുന്നതായി തോന്നുകയുള്ളൂ. അത് കൊണ്ട് ഭൂമി ചലിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും നാം അത് തിരിച്ചറിയുന്നില്ല.’4
നക്ഷത്ര ചലനങ്ങളെക്കുറിച്ച് ഹോക്കിങ് എഴുതുന്നു: We live in a galaxy that is about one hundred thousand light years across and is slowly returning, the stars in its spiral army orbit around its centre about one every several hundred million years. 5
ഖുര്‍ആനിലെ ‘ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുകയാണെ’ന്ന6 സൂറത്ത് യാസീനിലെ നാല്‍പതാം സൂക്തത്തിനെ ഇമാം റാസി വിശദീകരിക്കുന്നതിങ്ങനെ: ‘നക്ഷത്രങ്ങളെല്ലാം വ്യത്യസ്ത രീതിയില്‍ ചലിച്ചുകൊണ്ടിരിക്കുന്നു. കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയുള്ള സൂര്യന്റെ ദൈനംദിന ചലനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.’
പ്രപഞ്ചോത്പത്തി
പെന്റോസ് എന്ന ഗണിത ശാസ്ത്രജ്ഞന്റെ പ്രഭാഷണമാണ് പ്രപഞ്ചോത്പത്തി, സ്ഥലം, കാലം എന്നിവയെ കുറിച്ച് വേറിട്ടൊരു രീതിയില്‍ ചിന്തിക്കാന്‍ ഹോക്കിങ്ങിനെ പ്രേരിപ്പിച്ചത്. പെന്റോസിന്റെ പഠനഫലങ്ങളില്‍ നിന്ന് വലിപ്പമേറിയ നക്ഷത്രത്തിലെ പരിണാമത്തിലെ ഒരിനമായ ബ്ലാക്ക് ഹോള്‍ എന്ന അവസ്ഥയില്‍ സിംഗുലാരിറ്റി അഥവാ ഏകത്വം ഉടലെടുക്കും എന്നനുമാനിച്ചു. സ്ഥലം, കാലം എന്നിവയുടെ നിര്‍വചനം അസാധുവാക്കുന്ന അനന്തമായ ഗുരുത്വാകര്‍ഷണവും സാന്ദ്രതയുമുള്ള ഒരിടമാണത്. ഇതേകുറിച്ച് ആഴത്തില്‍ ചിന്തിച്ച ഹോക്കിങ് ഇതേ ആശയം പ്രപഞ്ചത്തിന്റെ ഉത്ഭവാവസ്ഥയിലുപയോഗിച്ച് പഠനം നടത്തി. ഐന്‍സ്‌റ്റൈന്റെ സാമാന്യ ആപേക്ഷികതയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പ്രപഞ്ചം തുടങ്ങിയത് ഒരു സിംഗുലാരിറ്റിയില്‍ നിന്നാകാന്‍ ഇടയുണ്ട്/ഇന്ന് അനുസ്യൂതം ത്വരണം ചെയ്ത് വികസിച്ചു വരുന്ന പ്രപഞ്ചം പണ്ട് അനന്തമായ സാന്ദ്രതയുള്ള ഒരു സ്ഥലത്ത് നിന്നായിരിക്കും ഉത്ഭവിച്ചത്.
കഴിഞ്ഞനൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ പ്രപഞ്ചം വികസിക്കുന്നു എന്ന അറിവ് ഭൗതിക ശാസ്ത്രജ്ഞര്‍ക്കും സ്വായത്തമായി. പ്രപഞ്ചത്തിന്റെ ചരിത്രത്തിലൂടെ പിറകോട്ട് സഞ്ചരിച്ചാല്‍, അതായത് പ്രപഞ്ചം സങ്കോചിക്കുന്നു എന്ന സങ്കല്‍പിച്ചാല്‍ ഗ്യാലക്‌സികള്‍ ഒന്നിനുമീതെ ഒന്നായി നിലനിന്നിരുന്ന അതിസാന്ദ്രമായ അവസ്ഥയിലെത്താം. ഇത് ബിഗ്ബാഗ് എന്ന പെട്ടി അറയിലൂടെ വേര്‍പെട്ടാണ് ഇന്ന് കാണുന്ന സ്ഥിതിയില്‍ പ്രപഞ്ചം രൂപപ്പെട്ടത്.
ഹോക്കിങ് പഠനങ്ങളുടെ സംക്ഷിപ്ത രൂപം ഖുര്‍ആന്‍ പരമാര്‍ശിക്കുന്നുണ്ട്: ‘ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാമവയെ വേര്‍പ്പെടുത്തുകയാണെന്നും സത്യനിഷേധികള്‍ കാണുന്നില്ലേ?’.. ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം റാസി പറയുന്നത് ഇപ്രകാരം: ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ‘ഫത്ഖ്’ ‘റത്ഖ്’ എന്നീ വാക്കുകളുടെ അര്‍ത്ഥത്തില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു. പ്രബലാഭിപ്രായ പ്രകാരം ആകാശവും ഭൂമിയും ഒട്ടിപ്പിടിച്ചിരിക്കുന്നൊരു പദാര്‍ത്ഥമായിരുന്നു. പിന്നീട് അല്ലാഹു ഭൂമിയെ യഥാസ്ഥാനത്ത് നിലനിറുത്തുകയും ആകാശത്തെ മുകളിലേക്കുയര്‍ത്തുകയും ചെയ്തു. ഈ അഭിപ്രായ പ്രകാരം ഭൂമി ആകാശത്തെ മുകളിലേക്കുയര്‍ത്തിയതുമാണെന്നു വരുന്നു. കഅ്ബ് (റ) പറയുന്നു: ‘ഒരു കാറ്റ് വന്ന് പിളര്‍ത്തുന്നത് വരെ ആകാശ ഭൂമികള്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ഒരു പദാര്‍ത്ഥമായിരുന്നു’9
ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘അതിനുപുറമെ അവന്‍ ആകാശത്തിന് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.’10 ഈ സൂക്തത്തെ വ്യാഖ്യാനിച്ച് ഇമാം റാസി പറയുന്നു: ‘അല്ലാഹു ആകാശങ്ങളെയും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അത് ഒരു കറുത്ത വസ്തുവായിരുന്നു. ഇതിനെ ‘പുക’ എന്ന് വിശേഷിപ്പിച്ചത് തീര്‍ത്തും അനുയോജ്യമാണ്. കാരണം അത് ഉരുണ്ട് വേര്‍പ്പെട്ട് കിടക്കുകയായിരുന്നു.’
റാസിയുടെ ഈ വിശദീകരണം പെന്റോസിന്റെ ‘ബ്ലാക്ക് ഹോള്‍’ എന്ന ആശയം പ്രപഞ്ചത്തിന്റെ ഉത്ഭവാവസ്ഥയിലും പ്രയോഗിച്ച് പഠനം നടത്താനുള്ള ഹോക്കിങ്ങിന്റെ തീരുമാനത്തിന് ബലം നല്‍കുന്നു. സൂര്യന്റെ മാസിനേക്കാള്‍ മൂന്നിരട്ടി കൂടുതല്‍ മാസുള്ള നക്ഷത്രങ്ങള്‍ നിശ്ചിത കാലഘട്ടത്തിന് ശേഷം ചുരുങ്ങി അത്യധികം ഗുരുത്വാകര്‍ഷണബലമുള്ള ഒരു ചുരുണ്ട ഗോളമായി മാറുന്നു. ഇതാണ് ‘ബ്ലാക്ക് ഹോള്‍.’
അഗോചരമായ ഇവയുടെ നിറം പൂര്‍ണമായി കറുപ്പല്ലെങ്കിലും അതിന് സമാനമാണ്.
ഇതര ഗ്രഹങ്ങളിലെജൈവ സാന്നിധ്യം
പ്രപഞ്ചത്തിന്റെ പ്രധാന നിഗൂഡതകളിലൊന്നായ അന്യഗ്രഹങ്ങളില്‍ ജീവികളുണ്ടെന്ന് ഡിസ്‌കവറി ചാനലിന്റെ ഡോക്യുമെന്ററി പരമ്പരയില്‍ ഹോക്കിങ് അഭിപ്രായപ്പെട്ടതാണ് ശാസ്ത്ര ലോകത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രാപഞ്ചിക വിജ്ഞാനത്തിന്റെ ശൈശവ ദശയിലുള്ള ഭൗതിക ശാസ്ത്രത്തിന് അനന്ത കോടി ഗോളങ്ങളിലേക്കും സ്‌പേസിന്റെ അഗാധതയിലേക്കും കണ്ണുകള്‍ എത്തിക്കാന്‍ ഏതായാലും ഉടനെയൊന്നും സാധിക്കില്ല. എന്തായാലും ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്നും അവയോട് ബന്ധം പുലര്‍ത്താതിരിക്കുന്നതാവും മനുഷ്യന് നല്ലതെന്നും ഹോക്കിങ് പറയുന്നു. പ്രപഞ്ചത്തില്‍ ഒരിടത്തല്ല ഒരുപാടിടങ്ങളില്‍ ജീവനു സമാനമായ പ്രതിഭാസങ്ങള്‍ ഉണ്ടാവാമെന്നും ഹോക്കിങ് വാദിക്കുന്നു. കാരണം ലളിതമാണ്. പ്രപഞ്ചത്തില്‍ നൂറു ബില്യണ്‍ കണക്കിന് ഗ്യാലക്‌സികളെങ്കിലും ഉണ്ടെന്നാണ്  കണക്കാക്കപ്പെടുന്നത്. ഇങ്ങനെയുള്ള അണ്ഡ കടാഹത്തില്‍ ഭൂമിയില്‍ മാത്രം ജീവന്‍ ഉടലെടുത്തിരിക്കാം എന്ന് പറയുന്നതില്‍ യുക്തിയില്ല.
ഗ്രഹങ്ങളില്‍ മാത്രമാണ് ജീവനുണ്ടാവുകയെന്ന് ധരിക്കേണ്ടതില്ല. നക്ഷത്രങ്ങള്‍ക്കുള്ളിലും ഗോളങ്ങള്‍ക്കിടയിലും സ്‌പേസിലുമെല്ലാം ജീവന്റെ സാന്നിധ്യം കണ്ടെത്താം. എന്നാല്‍ ഭൂമിക്ക് പുറത്തുള്ള ജീവന്റെ രൂപഭാവങ്ങള്‍ ഊഹിക്കുക ദുഷ്‌കരമാണ്. മനുഷ്യനേക്കാള്‍ ബുദ്ധിവികാസവും അപാര കഴിവുള്ളതുമായ ജീവികളുണ്ടാവാം. ഇങ്ങനെ പോകുന്നു ഹോക്കിങ്ങിന്റെ വാദമുഖങ്ങള്‍…
ഹോക്കിങ്ങിന്റെ ഈ വാദം അത്ഭുതപ്പെടുത്തുന്നതാണെങ്കിലും ഖുര്‍ആന്‍ ഇതിലേക്ക് സൂചന നല്‍കിയതും റാസി ഇമാം വ്യാഖ്യാനിച്ച് സ്ഥിരപ്പെടുത്തിയതുമാണ്. ഖുര്‍ആനില്‍ പറയുന്നു: ‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതത്രെ.’12
ആകാശങ്ങളിലെ ജീവജാലങ്ങള്‍ എന്നു പറഞ്ഞതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മലക്കുകളാണെന്ന് പറയപ്പെടുന്നുവെങ്കിലും ഭൂമിയിലെ ജീവികള്‍ക്ക് സമാനമായവയാണെന്ന് തെളിവുകളില്‍ നിന്ന് മനസ്സിലാക്കാം. കാരണം പ്രത്യുത സൂക്തത്തില്‍ കൂടാതെ ‘ദാബ്ബത്’ എന്ന പദം പതിമൂന്നു തവണ ആവര്‍ത്തിച്ചിരിക്കുന്നു. ഇവിടങ്ങളിലെല്ലാം ഭൂമിയിലെ ജീവിവര്‍ഗത്തെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചത് എന്ന് വ്യക്തം. അതിലുപരി സൂറത്തുന്നഹ്‌ലിലെ നാല്‍പത്തിയൊമ്പതാം സൂക്തത്തില്‍ പറയുന്നു: ‘ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു) അവര്‍ അഹങ്കാരം നടിക്കുന്നില്ല.’13
പ്രത്യുത സൂറത്തില്‍ ‘ദാബ്ബതി’നെയും മലക്കിനെയും പ്രത്യേകം വേര്‍തിരിച്ച് പറയുന്നതിനാല്‍ ‘ദാബ്ബതി’ല്‍ മലക്ക് പെടുന്നില്ലെന്ന് വ്യക്തം.
ഇമാം റാസി ഈ സൂക്തത്തിന് നല്‍കിയ വിശദീകരണത്തില്‍ ആകാശങ്ങളില്‍ മനുഷ്യര്‍ക്ക് സമാനമായ ജീവികളെ സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്ന്14 പറഞ്ഞത് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമാണ്.
വികസിക്കുന്ന പ്രപഞ്ചം
ഹോക്കിങ്ങിന്റെ The brief history of time എന്ന ഗ്രന്ഥത്തിന്റെ മൂന്നാം അധ്യായത്തില്‍ പ്രപഞ്ചം ഓരോ നിമിഷത്തിലും വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് തെളിവു സഹിതം സമര്‍ത്ഥിക്കുന്നു.
‘The discovery of that the universe is expanding was one of the great intellectual revolution of the 20th  century. with hindisight it is easy to wonder why no one had thought of it before…
however, if it was expanding at more than a creation critical rate, gravity would never be strong enough to stop it and the universe would continue to expand for ever.’15
ഖുര്‍ആന്‍ ഇത് ‘ആകാശമാകട്ടെ നാം അതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു’16 എന്ന ഒറ്റവാചകത്തില്‍ ഒതുക്കിയിരിക്കുന്നു.
പതിനാല് നൂറ്റാണ്ട് മുമ്പ് ഖുര്‍ആന്‍ പറഞ്ഞതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിഞ്ഞ നൂറ്റാണ്ട് വരെ കാത്തിരിക്കേണ്ടി വന്നത് ഖേദകരമാണ്. ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും വിശാലമായ അര്‍ത്ഥത്തില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്ന അര്‍ത്ഥമാണ് ഇതിന് നല്‍കിയിരിക്കുന്നത്. ‘വ ഇന്നാ ല മൂസിഊന്‍’ എന്നതിന് വര്‍ത്തമാന കാലക്രിയയുടെ അര്‍ത്ഥം നല്‍കി ഇന്നും പ്രപഞ്ചം വികസിക്കുന്നു എന്ന് നമുക്ക് തീര്‍ത്തുപറയാം. മൗറിസ് ബുക്കായ് എഴുതുന്നു. ‘ആധുനിക ജ്യോതിശാസ്ത്രത്തിന് ഏറ്റവും ഗാംഭീരമാര്‍ന്ന കണ്ടുപിടത്തമാണ് പ്രപഞ്ചത്തിന്റെ വികാസം എന്നത് ദൃഢമായി അംഗീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ്. അത് നടക്കുന്ന രീതിയെ ചുറ്റിപ്പറ്റി മാത്രമാണ് ആകെയുള്ള വിവാദം.
ആദ്യം അത് മുന്നോട്ട് വെക്കപ്പെട്ടത് ആപേക്ഷികതയുടെ പൊതുതത്ത്വത്തിലായിരുന്നു. താരാപഥം വര്‍ണരാജിയുടെ ചുവന്ന ഭാഗത്തേക്കുള്ള ക്രമാനുഗതമായ ചലനത്തെ, ഒരു ഗ്യാലക്‌സിയുടെ മറ്റൊരു ഗ്യാലക്‌സിയില്‍ നിന്നുള്ള അകല്‍ച്ച കൊണ്ട് വിശദീകരിക്കാവുന്നതാണ്. അങ്ങനെ പ്രപഞ്ചത്തിന്റെ വലിപ്പം വര്‍ധിച്ചിച്ചുകൊണ്ടിരിക്കുന്നു. ഈ വര്‍ധനവ് ഗ്യാലക്‌സികള്‍ തമ്മില്‍ അകലുന്തോറും കൂട്ടുകയും ചെയ്തുകൊണ്ടിരിക്കുന്നു.’17
പുറം കാഴ്ചകള്‍ ഉണര്‍ത്തുന്ന ജിജ്ഞാസയും അടങ്ങാത്ത അന്വേഷണം വാഞ്ചയും മനുഷ്യമനസ്സുകളെ ഉയരങ്ങളിലേക്ക് കൈപിടിച്ചുകൊണ്ടുപോവുകയാണ്. പ്രപഞ്ചത്തിനപ്പുറത്തേക്കുള്ള മനുഷ്യന്റെ അന്വേഷണങ്ങള്‍ യഥാവിധി ലക്ഷ്യത്തിലെത്തുമെന്ന് പ്രത്യാശിക്കാം. ആഴങ്ങളിലേക്കിറങ്ങുമ്പോള്‍ ഓരോ ശാസ്ത്രജ്ഞനും ദൈവത്തിന്റെ അദൃശ്യകരം വ്യക്തമായി ദര്‍ശിക്കാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ പഠിക്കുന്തോറും ഒരു ദൈവിക കരത്തിന്റെ സാന്നിധ്യം ദൃശ്യമാകുന്നുവെന്ന് പറഞ്ഞ ഐസക് ന്യൂട്ടനും Science is blind എന്ന് പറഞ്ഞ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും An expanding universe does not preclude a creator18 എന്നു പറഞ്ഞ സ്റ്റീഫന്‍ ഹോക്കിങ്ങും ഒരു ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, അത് ഏകനായ ഇലാഹാണെന്ന് മനസ്സിലാക്കുന്നില്ലെന്ന് മാത്രം.
‘ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്തുകൂടി കടന്നുപോകുന്നു’.19 അനന്തവും അജ്ഞാതവുമായ ഈ പ്രപഞ്ചത്തിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്ന് സൃഷ്ടിവൈഭവത്തിന്റെ രഹസ്യം മനസ്സിലാക്കിയിട്ടും അവ സൃഷ്ടിച്ച ഏകനായ ഇലാഹിനെ തിരിച്ചറിയാനും വണങ്ങാനും തയ്യാറാകാത്ത ഇത്തരം ശാസ്ത്രകുതുകികള്‍ക്കുള്ള മുന്നറിയിപ്പാണ് ഈ സൂക്തം. എന്ത് തന്നെയായാലും അല്ലാഹു അവനുദ്ദേശിച്ചവര്‍ക്കല്ലേ സന്‍മാര്‍ഗം പ്രാപിക്കാനുള്ള അവസരം നല്‍കുകയുള്ളൂ. ‘തീര്‍ച്ചയായും നിനക്കിഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു’20.
റഫറന്‍സ്
1. സൂറഃ അലഖ് 96:5
2. The Brief history of time, p:18
3. സൂറഃ നംല് (27:88)
4. തഫ്‌സീര്‍ ശഅ്‌റാവി
5. The Brief history of time, p:39
6. സൂറഃ അന്‍ബിയാഅ് 21:33
7. തഫ്‌സീറുല്‍ കബീര്‍ ഭാഗം:22, പേ:166
8. സൂറഃ ഫുസ്സ്വിലത്ത് 41:11
9. സുറഃ ശൂറാ 42:29
10. സൂറഃ നഹ്‌ല് 16:49
11. തഫ്‌സീറുല്‍ കബീര്‍ ഭാഗം:27, പേ:171
12. The Brief history of time, p:42
13. സൂറഃ ദാരിയാത്ത് 51:47
14. ബൈബിള്‍,ഖുര്‍ആന്‍, ശാസ്ത്രം പേ:160,161
15. The Brief history of time, p:10
16. സൂറഃ യൂസുഫ് 12:105
17. സൂറഃ ഖസ്വസ് 28:56
18. തഫ്‌സീറുല്‍ കബീര്‍ ഭാഗം:27, പേ:107

മുലപ്പാലില്‍ കാന്‍സറിനെ പ്രതിരോധിക്കുന്ന പ്രോട്ടീനുണ്ടെന്ന് പുതിയ പഠനങ്ങള്‍

മുലപ്പാലില്‍ കാന്‍സറിനെ പ്രതിരോധിക്കുന്ന പ്രോട്ടീനുണ്ടെന്ന് പുതിയ പഠനങ്ങള്‍

ഉമ്മയുടെ മുലപ്പാലില്‍ അര്‍ബുദരോഗത്തെ പ്രതിരോധിക്കുന്ന ചില പ്രോട്ടീനുകള്‍ ഉണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍. ജേര്‍ണല്‍ ഓഫ് ഹ്യൂമന്‍ ലാക്റ്റേഷന്റെ പുതിയ ലക്കമാണ് ഈ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. മാതാവിന്റെയു കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതില്‍ മുലപ്പാലിന് ഒരു പോലെ പങ്കുണ്ടെന്നും പഠനം പറയുന്നു.   
മനുഷ്യരക്തത്തിലുള്ള ട്രെയില്‍ എന്ന പ്രോട്ടീനാണ് കാന്‍സറിനെ പ്രതിരോധിക്കുന്നത്. മുലപ്പാലില്‍ അതിന്റെ അളവ് രക്തത്തിലുള്ളതിനേക്കാള്‍ 400 ഇരട്ടി കൂടുതലാണെന്ന് റിപ്പോര്‍ട്ട് തുടരുന്നു. 
കൃത്രിമപ്പാലുകളില്‍ ട്രെയില്‍ പ്രോട്ടീനുകള്‍ തീരെയില്ലെന്നും പഠനം വെളിപ്പെടുത്തുന്നു. അതു കൊണ്ട് തന്നെ ചെറുപ്പകാലത്ത് മുലപ്പാല്‍ കുടിച്ചവരില്‍ കാന്‍സറിന്റെ സാധ്യത മറ്റുള്ളവരേ അപേക്ഷിച്ച് 400 ഇരട്ടി കുറവാണെന്നും പഠനം വിശദീകരിക്കുന്നു.

പ്രപഞ്ചം തകര്‍ച്ചയിലേക്കു പോകുന്നതായി ശാസ്ത്രലോകം

പ്രപഞ്ചം തകര്‍ച്ചയിലേക്കു പോകുന്നതായി ശാസ്ത്രലോകം

ബീജിംഗ്: പ്രപഞ്ചത്തിന്റെ ഭാവി ഇരുളടഞ്ഞതും അനിര്‍വചനീയവുമാണെന്ന് വിഖ്യാത ജ്യോതിശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ ബ്രെയ്ന്‍ ഷമിറ്റ്. ഇന്നു കാണുന്ന പ്രപഞ്ചം വിദൂരഭാവിയില്‍ ഇല്ലാതാകുമെന്നും അന്ന് വാനനിരീക്ഷകര്‍ക്ക് ജോലിയുണ്ടാകില്ലെന്നും അദ്ദേഹം പ്രവചിക്കുന്നു. പതിനായിരം കോടി വര്‍ഷത്തിനുള്ളില്‍ ശൂന്യമായ പ്രപഞ്ചത്തിലേക്കായിരിക്കും മനുഷ്യന്‍ നോക്കുക. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നതുകൊണ്ട് ക്ഷീരപഥമൊഴികെയുള്ള താരസമൂഹങ്ങളെല്ലാം ഇല്ലാതാകും. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ ബീജിംഗില്‍ നടന്ന 28 -ാമത് ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച പേപ്പറിലാണ് ഷമിറ്റിന്റെ ശ്രദ്ധേയമായ ഈ നിരീക്ഷണം.
പ്രപഞ്ചം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതിന് തെളിവുകള്‍ കണ്ടെത്തിയതിനാണ് ഭൗതിക ശാസ്ത്രത്തിനുള്ള 2011 ലെ നോബല്‍ സമ്മാനം ഷമിറ്റിനെയും മറ്റു രണ്ടു യു.എസ് ശാസ്ത്രജ്ഞരെയും തേടിയെത്തിയത്. അതുവരെ പ്രപഞ്ച വികാസം മന്ദഗതിയിലാണെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. പ്രപഞ്ച വികാസത്തെ ത്വരിതപ്പെടുത്തുന്ന ഡാര്‍ക് എനര്‍ജി എന്ന സാങ്കല്‍പിക ഊര്‍ജരൂപത്തെക്കുറിച്ചുള്ള പഠനത്തിലേക്കും ഷമിറ്റിന്റെയും കൂട്ടുകാരുടെയും കണ്ടെത്തല്‍ വഴിതെളിച്ചു. ആധുനിക മനുഷ്യന്റെ നിരീക്ഷണത്തിലുള്ള പ്രപഞ്ചം തന്നെ ഇല്ലാതാകുന്നതോടെ വിദൂര ഭാവിയില്‍ ജ്യോതിശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ക്കെല്ലാം പരിധി നിശ്ചയിക്കപ്പെടും. ഭൂമിയുള്‍കൊള്ളുന്ന ആകാശഗംഗ ഇപ്പോഴത്തെ അവസ്ഥയില്‍ നിലനില്‍ക്കുകയോ മറ്റേതെങ്കിലും താരസമൂഹത്തില്‍ ലയിക്കുകയോ ചെയ്യുമെന്നാണ് ഷമിറ്റിന്റെ അഭിപ്രായം. ‘ആകാശഗംഗക്കു പുറത്തുള്ള എല്ലാ ഗ്യാലക്‌സികളും അപ്രത്യക്ഷമാകും. അക്കാലത്ത് ജ്യോതിശാസ്ത്രജ്ഞര്‍ ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരിക്കേണ്ടിവരും.’
പ്രപഞ്ച വികാസത്തിന് ഗതിവേഗം നല്‍കുന്ന ഡാര്‍ക് എനര്‍ജി എന്താണെന്ന് ശാസ്ത്ര ലോകത്തിന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് ഷമിറ്റ് പറയുന്നു. പ്രപഞ്ചം വികസിക്കുന്നതിലൂടെ കൂടുതല്‍ സ്ഥലം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. സ്ഥലം വര്‍ധിക്കുന്നതിനനുസരിച്ച് ഡാര്‍ക് എനര്‍ജിയും കൂടുന്നു. ഡാര്‍ക് എനര്‍ജി കൂടുതല്‍ സ്ഥലത്തിന്റെ സൃഷ്ടിപ്പിലേക്കും നയിക്കുന്നതായി ഷമിറ്റ് പറഞ്ഞു. ‘പ്രപഞ്ചം അതിന്റെ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. നാം അതിനെ വിലയിരുത്തുകയല്ല. അളക്കുകമാത്രമാണ് ചെയ്യുന്നത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍ബുദ വേദനക്ക് സ്വാന്തനമേകാന്‍ സ്പ്രേ

അര്‍ബുദ വേദനക്ക് സ്വാന്തനമേകാന്‍ സ്പ്രേ

അര്‍ബുദരോഗത്തെ തുടര്‍ന്ന കഠിനമായ വേദന കടിച്ചമര്‍ത്തുന്നവര്‍ക്ക് ആശ്വാസം പകരാന്‍ സ്പ്രേ വരുന്നു. മെല്‍ബന്‍ യൂനിവേഴ്സിറ്റിയില്‍ നടന്ന പുതിയ പഠനമാണ് കണ്ടുപിടുത്തം നടത്തിയത്. ഇതിന് വേദന സംഹാരിയായ മോര്‍ഫിനേക്കാള്‍ ഔഷധവീര്യം കാണുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ബ്രെന്‍ലി പറഞ്ഞു.
ഓസ്ട്രേലിയയിലെ പ്രശസ്തമായ നാലു ആശുപത്രികളുടെ സഹകരണത്തേടെയാണ് പഠനം നടന്നത്. 20 രാജ്യങ്ങളില് നിന്നുള്ള 300 രോഗികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ 80 ശതമാനവും അനുകൂല ഫലമായിരുന്നുവെന്ന റിപ്പോര്‍ട്ട് പറയുന്നു. പ്രാഥമിക പഠനമാണിപ്പോള്‍ നടന്നതെന്നും തുടര്‍പഠനത്തിലൂടെ സ്പ്രേയുടെ ദൂശ്യവശങ്ങളൊഴിവാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബ്രെന്‍ലി പറഞ്ഞു. അതിന് ശേഷ മാത്രമേ സ്പ്രേ മാര്‍ക്കറ്റിലെത്തുകയുള്ളൂ

തടി കുറയാന്‍ ചില പൊടിക്കൈകള്‍


ചിലരെങ്കിലും തടി കൂടാന്‍ ശ്രമിക്കുന്നുവെങ്കിലും ഭൂരിഭാഗം പേരും ശ്രമിക്കുന്നത് തടി കുറക്കാനാണ്. ചാടിയ വയറും വര്‍ദ്ധിച്ചുവരുന്ന തൂക്കവും ഇന്ന് പലര്‍ക്കും ഒരു തലവേദനയാണ്. തടി കുറക്കാനുള്ള ചില എളുപ്പവഴികളാണ് താഴെ നല്‍കുന്നത്
നീണ്ട നേരം അടുപ്പിച്ച് വ്യായാമം ചെയ്യുന്നതിന് പകരം മൂന്നോ നാലോ തവണ 10 മിനിറ്റു വച്ച് വ്യായാമം ചെയ്യുന്നത് കൂടുതല്‍ ഉപകാരപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരത്തിലെ അപചയപ്രക്രിയയുടെ വേഗം കുറയില്ലെന്നതാണ് കാരണം.
ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുകയെന്നന്നത് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കുറിച്ചിടേണ്ട പ്രധാന പാഠമാണ്. ഇത് മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള ത്വര കുറയ്ക്കുന്നു.
നാരുകളടങ്ങിയ ഭക്ഷണം ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് മാത്രമല്ല, വിശപ്പു കുറയ്ക്കാനും സഹായിക്കും. തടി കുറയ്ക്കാന്‍ വേണ്ട ഒരു അത്യാവശ്യ ഘടകം ഭക്ഷണത്തിലെ ഫൈബര്‍ ആണ്. 20-35 ഗ്രാം ഫൈബര്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
കൂടുതല്‍ പ്രോട്ടീന്‍ കഴിയ്ക്കുക. ഇത് വിശപ്പു കുറയ്ക്കും. ഒപ്പം ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായി നടക്കാന്‍ സഹായിക്കുകയും ചെയ്യും.
കൊഴുപ്പ് കുറഞ്ഞ പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവ തടി കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. പാല്‍ കുടിയ്ക്കുന്നത് തടി കുറയുന്നത് ഇരട്ടി വേഗത്തിലാക്കുന്നു. പാലിലെ കാല്‍സ്യം കൊഴുപ്പുകോശങ്ങളെ ഊര്‍ജമാക്കി മാറ്റുന്നു. കൊഴുപ്പു കുറഞ്ഞ പാലും പാലുല്‍പന്നങ്ങളും ഉപയോഗിക്കണമെന്നു മാത്രം.
ഗ്രീന്‍ ടീയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.
ഇനി തടി കുറയാന്‍ വളരെ സുഗമമായി ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കാം.
ലിഫ്റ്റിന് പകരം കോണിപ്പടികള്‍ ഉപയോഗിക്കുക,നടക്കാവുന്ന ദൂരം നടന്നു തന്നെ പോവുക,  ടിവി റിമോട്ട്, നടന്നുപോയി എടുക്കേണ്ടിവരുന്ന വിധം ഇരിക്കുന്നതിന്റെ അല്‍പം ദൂരെ വെക്കുക. ഇവയെല്ലാം നമ്മെ നാമറിയാതെ തന്നെ വ്യായാമം ചെയ്യിക്കാനുള്ള വഴികളാണ്.
പെട്ടെന്ന് ഭാരം കുറയാനുള്ള വഴിയാണ് കൂടുതല്‍ ഭാരമെടുക്കുകയെന്നത്. വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുകയും കൂടുതല്‍ ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുക.
ഒരു മണിക്കൂര്‍ ട്രെഡ് മില്ലില്‍ നടക്കുന്നതിനേക്കാള്‍ ഗുണകരമാണ് മുക്കാല്‍ മണിക്കൂര്‍ ക്രഞ്ച്സ പോലുള്ള വ്യയാമങ്ങള്‍ ചെയ്യുന്നത്. കൊഴുപ്പ് പെട്ടെന്നു കുറയാന്‍ ഇത് സഹായിക്കും. ഇത്തരം വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ കൊഴുപ്പ് ഉപയോഗിക്കപ്പെടുകയാണ് ചെയ്യുന്നത്.
ഭക്ഷണത്തിന് മുന്‍പ് വെജിറ്റബില്‍ ജ്യൂസോ പഴച്ചാറോ കുടിയ്ക്കുന്നതും ഗുണം ചെയ്യും.
നേരത്തെ എഴുന്നേറ്റ് വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് കൂടുതല്‍ ഗുണം നല്‍കും. അല്ലെങ്കില്‍ വൈകിട്ടു ചെയ്യാം. ഇടനേരത്തോ ഉച്ച സമയങ്ങളിലോ വ്യായാമം ഒഴിവാക്കുന്നതാണ് നല്ലത്
പാകത്തിനുള്ള ഉറക്കം, അതായത് 7-8 മണിക്കൂര്‍ ഉറക്കം വളരെ പ്രധാനമാണ്. കൂടുതല്‍ ഉറങ്ങുമ്പോഴും കുറച്ച് ഉറങ്ങുമ്പോഴും നമ്മുടെ ശരീരത്തിലെ ലെപ്റ്റിന്‍ ഉല്‍പാദനം കുറയും. ഇത് വിശപ്പു കൂട്ടും. ഭക്ഷണം കൂടുതല്‍ കഴിയ്ക്കാന്‍ ഇടയാക്കും.
നാലു മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ സാവധാനത്തിലാക്കുന്നു. ഇത് തടി കൂട്ടും. ഇടയ്ക്കിടെ എഴുന്നേറ്റ് 10 മിനിറ്റ് നടക്കുക.
പഴച്ചാറുകള്‍ക്ക് പകരം പഴങ്ങള്‍ തന്നെ കഴിക്കുക. പഴങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ടെന്നതിനാല്‍ അത് വിശപ്പു കുറയക്കും. പഴങ്ങളുടെ ആ ഗുണം ഗുണം ജ്യൂസിനില്ല.
വെള്ളം കുടിയ്‌ക്കേണ്ടത് വളരെ പ്രധാനം. കാരണം വെള്ളം കുടിയ്ക്കാതാവുമ്പോള്‍ കിഡ്‌നി പണി മുടക്കും. ഇതിന്റെ ജോലി കൂടി കരളിന് ചെയ്യേണ്ടി വരും. കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റുന്നത് കരളാണ്. ഇതിന്റെ വേഗം കുറയും.
ഉപ്പിന്റെ അളവ് കുറയ്ക്കുക. ശരീരത്തിലെ വാട്ടര്‍ വെയ്റ്റ് ഇതുവഴി കുറയും. സോഡിയത്തിന്റെ അളവ് കൂടുന്തോറും കൂടുതല്‍ ദാഹം അനുഭവപ്പെടും. സോഡ, ഡയറ്റ് സോഡയെങ്കിലും ഒഴിവാക്കേണ്ടതാണ്. പ്ലാസ്റ്റിക് പാത്രങ്ങളിലെ ഭക്ഷണം സിന്തറ്റിക് കെമിക്കലുകളുടെ തോത് കൂട്ടും. ഇത് തടി കൂടാന്‍ ഇട വരുത്തുകയും ചെയ്യും.
ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുക. ദഹനത്തെയും ഇതു വഴി അപചയപ്രവര്‍ത്തനങ്ങളെയും ഇത് സഹായിക്കും.
ചെറിയ പാത്രങ്ങള്‍ ഭക്ഷണത്തിന് ഉപയോഗിക്കുന്നതും തടി കുറയാനുള്ള മനശ്ശാസ്ത്രപരമായ ചികില്‍സയാണ്. പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നും. ഭക്ഷണം കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ് ഇത് എന്നര്‍ത്ഥം.
വയര്‍ കൂടാതിരിക്കാന്‍
വയര്‍ കൂടുന്നതിനു കാരണമാകുന്ന പ്രധാന നാല് ഇനങ്ങളുണ്ട്. കാപ്പി, റിഫൈന്‍ഡ് ഷുഗര്‍, മദ്യം, പ്രോസസ്ഡ് ഫുഡ് എന്നിവയാണിവ. ഇത് കഴിവതും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.
ഇഷ്ടപ്പെട്ട ഭക്ഷണം
ആഴ്ചയില്‍ ഒരിക്കല്‍ മാത്രമായി ഇഷ്ടപ്പെട്ട ഭക്ഷണം പരിമിതപ്പെടുത്തുക. ഇതും അധികമാകാതെ ശ്രദ്ധിക്കണം. ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നത് പിന്നീട് ഇത്തരം ഭക്ഷണങ്ങളോട് ആര്‍ത്തി തോന്നാന്‍ കാരണമാകും. അത് ഉണ്ടായിക്കൂട.
ഫിഷ് ഓയില്‍
ഫിഷ് ഓയില്‍ ഗുണം ചെയ്യും. ഫിഷ് ഓയില്‍ അടങ്ങിയ ഗുളികകളോ സപ്ലിമെന്റുകളോ കഴിയ്ക്കുന്നത് വയര്‍ ചാടുന്നത് കുറയ്ക്കും.
പ്രാതല്‍
പ്രാതല്‍ ഉപേക്ഷിയ്ക്കുന്ന ശീലം പാടെ മാറ്റുക. ശരീരത്തിന് ഇതുകൊണ്ട് വല്ലാതെ ക്ഷീണംതോന്നുമെന്നു മാത്രമല്ല, എന്തെങ്കിലുമൊക്കെ കഴിച്ച് വിശപ്പടക്കുവാന്‍ തോന്നുകയും ചെയ്യും. ഇത് ആരോഗ്യത്തിന് നല്ലതല്ല. പ്രാതലില്‍ നിന്നാണ് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിയ്ക്കുന്നതെന്ന കാര്യം ഓര്‍മയില്‍ വയ്ക്കുക.
രാത്രി എട്ടിന് ശേഷം ഭക്ഷണം വേണ്ട
രാത്രി എട്ടു മണിയ്ക്കു ശേഷം ആഹാരം കഴിയ്ക്കരുത്. അത്താഴം ഇതിന് മുന്‍പ് കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. കാരണം ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിച്ചാല്‍ മാത്രമെ ഇത് ദഹിയ്ക്കുവാന്‍ സമയം ലഭിക്കുകയുള്ളൂ. ദഹനം ശരിയായ വിധത്തില്‍ നടന്നില്ലെങ്കില്‍ കൊഴുപ്പടിഞ്ഞു കൂടുകയും വയര്‍ ചാടാന്‍ ഇട വരികയും ചെയ്യും

വ്യായാമം

നിസ്ക്കാരം അധികരിപ്പിക്കുക, ശവാസനത്തില്‍ കിടന്ന്‍ ശ്രദ്ദ അല്ലാഹുവില്‍ കേന്ദ്രീകരിച്ച് അന്‍ഫാസിയാദിക്ര്‍ കൊണ്ടു വരിക 

എണ്ണമത്സ്യം കഴിക്കുന്നത് ഹൃദയാഘാതം കുറയ്ക്കുമെന്ന്

എണ്ണമത്സ്യം കഴിക്കുന്നത് ഹൃദയാഘാതം കുറയ്ക്കുമെന്ന്

ആഴ്ചയില്‍ രണ്ടുവട്ടമെങ്കിലും എണ്ണമത്സ്യം കഴിക്കുന്നത് ഹൃദയാഘാതത്തെ തടയുമെന്ന് പുതിയ പഠനം. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല് പുറത്ത് വിട്ട പുതിയ പഠനത്തിന് നേതൃത്വം നല്കകിയിരിക്കുന്നത് കാംബ്രിഡ്ജ് സര്‍വകലാശാലയിലെ ഡോ. രാജീവ് ചൌധരിയാണ്.
15 രാജ്യങ്ങളില്‍ നിന്നുള്ള 8 ലക്ഷത്തോളം പേരെ ഉള്‍പ്പെടുത്തി നടത്തിയ അന്താരാഷ്ട്ര പഠനമാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ആഴ്ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും എണ്ണമത്സ്യം കഴിക്കുന്നവരില്‍ കഴിക്കാത്തവരെ അപേക്ഷിച്ച് ഹൃദയാഘാതത്തിനുള്ള സാധ്യത ആറ് ശതമാനം കുറവാണെന്ന് പഠനം വിശദീകരിക്കുന്നു.

നാലു സൂര്യന്മാരുമായി പുതിയ ഗ്രഹം

നാലു സൂര്യന്മാരുമായി പുതിയ ഗ്രഹം

നാലു സൂര്യന്മാരെ ഒരേ സമയം ഭ്രമണം ചെയ്യുന്ന പതിയ ഗ്രഹത്തെ കണ്ടെത്തി. ഭൂമിയില്‍ നിന്ന് 500 പ്രകാശവര്‍ഷം അകലത്തിലായി സ്ഥിതി ചെയ്യുന്ന ഗ്രഹത്തിന് പി.എച്ച്-1 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സൌരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായ നെപ്ട്യൂനിനേക്കാള്‍ വലിപ്പമുള്ള ഇവ വാതകഭീമനാണെന്നാണ് ശാസ്ത്രനിഗമനം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോ.ക്രിസ് ലിന്റോട്ടിന്റെ നേതൃത്വത്തില്‍ അത്യാധുനിക കെക്ക് ദൂരദര്‍ശിനിയുടെ സഹായത്തോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്.
നേരത്തെ നാസയുടെ കെപ്ലര്‍ ദൂരദര്‍ശിനിയിലൂടെ ഇരട്ട സൂര്യനെ വലയം ചെയ്യുന്ന ഗ്രഹങ്ങളെ കണ്ടെത്തിയിരുന്നു. ഈ രണ്ടു റിപ്പോര്‍ട്ടുകളും ഏകീകരിച്ച് നടത്തുന്ന പുതിയ പഠനം ബഹുസൂര്യന്മാരുള്ള ഗ്രഹങ്ങളെ കുറിച്ചുള്ള വിശദമായ പഠനത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

മാതാവിനോടുള്ള സഹവാസം കുഞ്ഞിന്റെ ബുദ്ധി കൂട്ടുമെന്ന്

മാതാവിനോടുള്ള സഹവാസം കുഞ്ഞിന്റെ ബുദ്ധി കൂട്ടുമെന്ന്

ജനിച്ച ശേഷം മാതാവിന്റെ ശരീരത്തോട് ഒട്ടിക്കഴിയുന്ന ശിശു ഇന്‍കുബേറ്ററില്‍ ഇരിക്കുന്ന കുഞ്ഞിനേക്കാള്‍ ബുദ്ധിമാനാകുമത്രെ. കാനഡയിലെ ലാവല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടത്തെല്‍ നടത്തിയത്. പൂര്‍ണ വളര്‍ച്ചയത്തൊത്ത കുഞ്ഞുങ്ങളെയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഇങ്ങനെ വളര്‍ത്തുന്ന കുട്ടികള്‍ കൗമാരത്തിലത്തെുമ്പോള്‍ ഇന്‍കുബേറ്ററില്‍ വളരുന്ന കുട്ടികളുടെ തലച്ചോറിനേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നതായി ഗവേഷണം വിശദീകരിക്കുന്നു.
ഗര്‍ഭം ധരിച്ച് 33 ആഴ്ചയാകും മുമ്പ് ജനിക്കുന്ന ശിശുക്കളില്‍ കുട്ടിക്കാലത്തും കൗമാരത്തിലും കൂടുതല്‍ മാനസിക വൈകല്യങ്ങള്‍ ഉണ്ടാകുന്നതായി നേരത്തെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിരുന്നു. തുടര്‍ച്ചയായുള്ള മാതൃപരിചരണം വഴി ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമോ എന്നാണ് പുതിയ പഠനം അന്വേഷിച്ചത്. 18 കുട്ടികളെ ഇന്‍കുബേറ്ററിലും 21 കുട്ടികളെ അമ്മയ്ക്കൊപ്പം വിട്ടുമായിരുന്നു ഗവേഷകര്‍ പുതിയ പരീക്ഷണം നടത്തിയത്.

ചൊവ്വയില്‍ കാര്‍ബണ്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്

ചൊവ്വയില്‍ കാര്‍ബണ്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്

ചൊവ്വയില്‍ ജീവന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ കാര്‍ബണ്‍ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നാസയുടെ കൃത്രിമോപഗ്രഹമായ ക്യൂരിയോസിറ്റി ചൊവ്വയുടെ മണ്ണില്‍ നടത്തിയ പരീക്ഷണത്തിലാണ് കാര്‍ബണ്‍ സാന്നിധ്യം കണ്ടെത്തിയത്. ക്യൂരിയോസിറ്റി റോവറിന്റെ സാംപിള്‍ അനാലിസിസ് അറ്റ് മാര്‍സ് (എസ്.എ.എം) എന്ന ഉപകരണമാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ജീവന്റെ നിലനില്‍പ്പിന് അനുകൂല സാഹചര്യമൊരുക്കുന്ന ഘടകങ്ങളിലൊന്നായ കാര്‍ബണിന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടത് ചുവന്ന ഗ്രഹത്തില്‍ മുമ്പ് ജീവനുണ്ടായിരുന്നോ എന്ന അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകുമെന്ന് നാസ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ചൊവ്വയിലെ ഈ കാര്‍ബണ്‍ ഘടകങ്ങളുടെ ഉല്‍ഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കാര്‍ബണ്‍ നക്ഷത്രങ്ങളില്‍നിന്നോ അടുത്തുള്ള ഛിന്ന ഗ്രഹങ്ങളില്‍ നിന്നോ വന്നതാകാമെന്ന നിഗനത്തിലാണ് ശാസ്ത്രജ്ഞര്‍. ചൊവ്വയില്‍ തന്നെ ഇല്‍ഭവിച്ചതാകാമെന്നും റിപ്പോര്‍ട്ടുണ്ട്.
നാലു മാസമായി ചൊവ്വയില്‍ പര്യവേഷണം നടത്തുന്ന ക്യൂരിയോസിറ്റി ഗ്രഹത്തിലെ ജലസാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു

ഗര്‍ഭിണികളുടെ മൊബൈലുപയോഗം കുഞ്ഞിനെ ബാധിക്കുമെന്ന്

ഗര്‍ഭിണികളുടെ മൊബൈലുപയോഗം കുഞ്ഞിനെ ബാധിക്കുമെന്ന്

ഗര്‍ഭകാലത്ത് മൊബൈല്‍ ഫോണ്‍‌ ഉപയോഗിക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ശാരീരികവും സ്വഭാവപരവുമായ മാറ്റങ്ങള്‍ക്ക് കാരണമായേക്കുമെന്ന് പഠനം. അമേരിക്കയിലെ യാലെ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് മൊബൈല്‍ റേഡിയേഷന്‍ ഗര്‍ഭാവസ്ഥ ശിശുക്കളിലുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ചത്.
എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് കുഞ്ഞുങ്ങളുടെ തലച്ചോറിനെ ബാധിക്കുമെന്ന് കണ്ടെത്തിയത്. ഒരു വിഭാഗം എലികളുമായി അടുപ്പിച്ചും മറ്റൊരു വിഭാഗത്തെ അകറ്റിയും നടത്തിയ പരീക്ഷണമാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്

അമിതമായി ടി.വി കണ്ടാല്‍ കുഞ്ഞുങ്ങളുണ്ടാകില്ല!

അമിതമായി ടി.വി കണ്ടാല്‍ കുഞ്ഞുങ്ങളുണ്ടാകില്ല!

ആഴ്ചയില്‍ 20 മണിക്കൂറിലേറെ ടി.വി കാണുന്നത് ബീജങ്ങളുടെ എണ്ണത്തില് ‍കുറവ് വരുത്തുമെന്ന് പുതിയ കണ്ടെത്തല്‍. ഹാര്‍വാര്‍ഡ് സര്‍വകലാശാല ഗേവഷകസംഘം നടത്തിയ പഠനം ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 200 കോളജ് വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
അതെസമയം, ബീജ സംഖ്യയില്‍ കുറവുണ്ടാകുന്നതിന്‍റെ യഥാര്‍ഥ കാരണമെന്തെന്ന് ഗവേഷണം വിശദീകരിക്കുന്നില്ല. ഏറെ നേരത്തെ ടി.വി കാണല്‍ ശരീരത്തിന്‍റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നുവെന്നും ഇതു സംബന്ധമായി കൂടുതല്‍ ‍പഠനം നടത്തേണ്ടിയിരിക്കുന്നുവെന്നും ഗവേഷണ പ്രബന്ധം വിശദീകരിക്കുന്നു.
നിശ്ചതി സമയം ശാരീരികാഭ്യാസം നടത്തുന്നത് ബീജ ഉത്പാദനത്തെ വര്‍ധിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഏറെ നേരം ബൈക്ക് ഓടിക്കുന്നതും ഇടുങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും ബീജഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.

മുന്തിരി കഴിക്കുന്നത് രോഗങ്ങളെ തടുക്കുമെന്ന്

മുന്തിരി കഴിക്കുന്നത് രോഗങ്ങളെ തടുക്കുമെന്ന്

മുന്തിരി കഴിക്കുന്നത് മെറ്റബോളിക് സംബന്ധിയായ രോഗങ്ങളെ കാര്യമായി ചെറുക്കുമെന്ന് പഠനം. ബോസ്റ്റണിലെ കോണ്‍ഫറന്‍സ് ഓഫ് എക്സ്പിരിമെന്‍റല് ‍ബയോളജി കോണ്‍ഫറന്‍സാണ് ഇതുസംബന്ധമായ പഠനം വെളിച്ചത്തെത്തിച്ചിരിക്കുന്നത്.
ഈ രോഗം കാരണം രക്തസമ്മര്‍ദം കൂടുമെന്നും രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്‍റെയും അളവ് ക്രമാതീതമായി വര്‍ധിക്കുമെന്നും നേരത്തെ തെളിയിക്കിപ്പെട്ടിട്ടുണ്ട്. അതുവഴി ഹൃദയാഘാതം വരെ സംഭവിക്കുമെന്നും പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് മാസക്കാലം മൃഗങ്ങളിലാണ് ഗവേഷകസംഘം പരീക്ഷണം നടത്തിയത്. കരള്‍, കിഡ്നി തുടങ്ങിയ ആന്തരികാവയങ്ങളെ ഷുഗര്‍ സംബന്ധമായ അസുഖങ്ങളില്‍ നിന്നു പ്രതിരോധിക്കുന്നുണ്ടെന്ന് ഫലം വ്യക്തമാക്കുന്നുണ്ട്.

ഗര്‍ഭകാലത്തെ രക്തസമ്മര്‍ദം കുഞ്ഞിന്റെ ബുദ്ധിശക്തിയെ ബാധിക്കുമെന്ന്

ഗര്‍ഭകാലത്തെ രക്തസമ്മര്‍ദം കുഞ്ഞിന്റെ ബുദ്ധിശക്തിയെ ബാധിക്കുമെന്ന്

ഗര്‍ഭകാലത്തെ മാതാക്കളിലെ അമിത രക്തസമ്മര്‍ദം പിറക്കുന്ന കുഞ്ഞിനെ ബാധിക്കുമെന്ന് പുതിയ പഠനം. ഹൈപര്‍ടെന്ഷനുള്ള മാതാക്കള്‍ക്ക് പിറക്കുന്ന കുഞ്ഞിന് ബുദ്ധിശക്തി കുറയുമെന്നാണ് ഫിന്‍ലാന്‍ഡിലെ ഹെലന്‍സ്കി സര്‍വകലാശാല നടത്തിയ പഠനം പറയുന്നത്.  അമേരിക്കന്‍ അക്കാഡമി ഓഫ് ന്യൂറോളജിയുടെ ആരോഗ്യ ജേര്‍ണലായ ന്യൂറോളജിയുടെ പുതിയ ലക്കമാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഫിന്‍ലാന്‍ഡിലെ 398 മാതാക്കളെയും 1934 നും 1944 നുമിടയില്‍ പിറന്ന അവരുടെ മക്കളെയുമാണ് പഠനത്തിന് സാമ്പിളായി എടുത്തിരുന്നത്. ആശുപത്രി ഫയലുകള്‍ പരിശോധിച്ച് അമിത രക്തസമ്മര്‍ദമുണ്ടായിരുന്ന മാതാക്കളുടെ പേരുവിവരം ശേഖരിച്ചു. തുടര്‍ന്ന്  തുടര്‍ന്ന് അവര്‍ ജന്മം നല്‍കിയ മക്കളെ ഒരു പരീക്ഷണത്തിന് വിധേയമാക്കുക വഴിയാണ് ഈ കണ്ടെത്തല്‍ നടത്തിയത്- ഗവേഷണത്തിന് നേതൃത്വം നല്‍കിയ കാത്രി റായ്കുനീന്‍ പറഞ്ഞു.
ഗര്‍ഭപാത്രത്തില്‍ നടക്കുന്ന ചില ശാരീരിക മാറ്റങ്ങളാണ് ഗര്‍ഭിണികളില്‍ അമിത രക്തസമ്മര്‍ദത്തിന് കാരണമാകുന്നതെന്നും പഠനം വെളിപ്പെടുത്തുന്നുണ്ട്.

ടി.വി കാണുന്നത് ആയുസ് കുറക്കുമെന്ന് പഠനം

ടി.വി കാണുന്നത് ആയുസ് കുറക്കുമെന്ന് പഠനം


അമിതമായി ടി.വി കാണുന്നത് മനുഷ്യന്റെ ആയുസ് കുറക്കുമെന്ന് പുതിയ പഠനം. ടി.വി കാണുന്നത് വഴി ഓരോ മണിക്കൂറിലും 22 മിനുട്ട് കുറയുമെന്നാണ് ഓസ്ട്രേലിയന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തന്നത്. 25 വയസ്സിന് മുകളിലുള്ള ദിവസവും ആറ് മണിക്കൂറിലേറെ ടി.വി കാണുന്നവരെയും ടി.വി പൂര്‍ണമായും ഉപേക്ഷിച്ചവരെയും കേന്ദ്രീകരിച്ചാണ് പഠനം നടന്നത്.
കുട്ടികളിലും ടി.വി കാണുന്നത് ദൂശ്യവശങ്ങളുണ്ടാക്കുമെന്ന് പഠനം വ്യക്തമാക്കുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ഗവേഷകര്‍ വിശദീകരിക്കുന്നില്ല. ടി.വി അമിതമായി കാണുന്നത് അലസത, അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുമെന്ന് നേരത്തെ പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്

Saturday 27 April 2013

അള്ഷിമേഴ്സിനെ തടയാന്‍ കാന്തിക ചികിത്സ

അള്ഷിമേഴ്സിനെ തടയാന്‍ കാന്തിക ചികിത്സ

അള്‍ഷിമേഴ്സിനെ ഒരു പരിധിയോളം തടഞ്ഞുനിര്‍ത്താന്‍ കാന്തിക ശക്തിക്കാവുമെന്ന് പുതിയ പഠനം. തലച്ചോറിലെ ഓര്‍മയുടെ അറകളെ ഉത്തേജിപ്പിക്കാന്‍ കാന്തത്തിന് കഴിയുമെന്ന് നേരത്തേ പഠനങ്ങള്‍ തെളിയിച്ചിരുന്നു. കാന്തചികിത്സ രോഗത്തിന്റെ ആരംഭത്തില്‍ നടത്തിയാല്‍ മറവിയുടെ ആഴങ്ങളിലേക്കാണ്ടു പോകാതെ കുറച്ചുകാലം കൂടി മനസ്സിനെ പിടിച്ചു നിര്‍ത്താനാവുമെന്നാണ് പുതിയ കണ്ടുപിടുത്തം പറയുന്നത്.
നിലവില്‍ രോഗത്തിന് പ്രത്യേകിച്ച് ചികിത്സകളൊന്നുമില്ല. മരുന്നുപയോഗിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നതിനാലാണ് കാന്തികചികിത്സയെ കുറിച്ച് പഠനം നടന്നത്.
ഇതുസംബന്ധിച്ച്, മാഞ്ചസ്റ്ററിലെ അല്‍ഷിമേഴ്സ് രോഗികളില്‍ നടത്തിയ പരീക്ഷണം ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. രോഗത്തിന്റെ ആരംഭദശയിലുള്ള ആറ് പേരിലാണ് പരീക്ഷണം നടത്തിയത്. കാന്തികത തലച്ചോറിന്റെ ഓര്‍മ കേന്ദ്രമായ ഹിപ്പോകാമ്പസിലെ കോശങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതായി എലികളില്‍ നടത്തിയ പരീക്ഷണത്തിലും തെളിഞ്ഞിട്ടുണ്ട്. ചികിത്സാരീതി വികസിപ്പിക്കാനും അതുമായി മുന്നോട്ടു പോകാനുമാണ് തീരുമാനമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കാള്‍ ഹെറോള്‍സ് പറഞ്ഞു.

Sunday 11 November 2012

ശരീഅത്തും ഹഖീഖത്തും വേര്‍പിരിച്ചുകൂടാ

ശരീഅത്തും ഹഖീഖത്തും വേര്‍പിരിച്ചുകൂടാ

തങ്ങളും തസ്വവ്വുഫിന്റെയാളുകളാണെന്ന് കപടവും വ്യാജവുമായി അവകാശവാദമുന്നയിക്കുന്ന ചിലരെ കാണാം. വിശുദ്ധ ദീനില്‍ നിന്ന് വ്യതിചലിച്ചവരാണവര്‍. ദീന്‍ എന്നു വെച്ചാല്‍ ഹഖീഖത്ത് മാത്രമാണ് എന്നാണവര്‍ ജല്‍പിക്കുന്നത്. എന്നിട്ട് ശരീഅത്തിന്റെ നിയമങ്ങള്‍ പ്രയോഗരഹിതമാക്കുകയും സ്വന്തം കാര്യത്തില്‍ ശരീഅത്ത് നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുകയും വിരുദ്ധകാര്യങ്ങള്‍ അനുവദനീയമാക്കുകയും ചെയ്തിരിക്കുകയാണ്. ഹൃദയവിശുദ്ധിയുണ്ടോ എന്നതാണ് കാര്യമായ വിഷയമെന്ന് അവര്‍ തട്ടിവിടും. മാത്രമല്ല, അന്യരെ സംബന്ധിച്ച് ‘അവര്‍ ബാഹ്യത്തിന്റെ വക്താക്കളാണ്, നാം ആന്തരികവിജ്ഞാനത്തിന്റെയാളുകളും’ എന്നായിരിക്കും അവരുടെ വിലയിരുത്തല്‍. ചുരുക്കത്തില്‍ ഇത്തരക്കാര്‍ ദുര്‍മാര്‍ഗികളും വഴി തെറ്റിയവരും വ്യാജഭക്തരുമാണ്. അവരുടെ അവസ്ഥകളോ പ്രവൃത്തികളോ എടുത്ത് ആത്മാര്‍ഥരും സത്യസന്ധരുമായ സ്വൂഫീസാരഥികള്‍ക്കതിരെ തെളിവുകള്‍ സമര്‍ഥിക്കുവാന്‍ പാടുള്ളതല്ല.
ആത്മജ്ഞാനികളായ മഹാന്മാര്‍ ഈ കപടഭക്തരായ സിന്‍ദീഖുകളുടെ അപകടകാരിതയെപ്പറ്റി ശക്തമായ ജാഗരണം നടത്തിയിട്ടുണ്ട്. അവരുമായി സഹവസിക്കുകയും ചങ്ങാത്തം പുലര്‍ത്തുകയും ചെയ്യുന്നതിനെതിരെ സ്വൂഫികള്‍ താക്കീത് നല്‍കിയിരിക്കുന്നു. അവരുടെ മാര്‍ഗഭ്രംശങ്ങളിലും ദുര്‍നടപടികളിലുംനിന്ന് ഈ മഹാന്മാര്‍ തീര്‍ത്തും വിമുക്തരുമത്രേ. അബൂയസീദല്‍ ബിസ്ഥാമി(റ) ഒരിക്കല്‍ തന്റെ ചില ശിഷ്യരോട് പറഞ്ഞു: ‘വരൂ, ‘ഔലിയ’യാണെന്ന് പെരുമ്പറയടിച്ച് നടക്കുന്ന ആ മനുഷ്യന്റെയടുത്ത് നമുക്കൊന്ന് പോയി നോക്കാം.’ സാഹിദ് ആണ് എന്ന് പേരു കേട്ട ഒരാളായിരുന്നു അയാള്‍. ജനങ്ങള്‍ സന്ദര്‍ശനത്തിനായി വരുന്നുമുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ അയാളുടെയടുത്തു പോയി. വീട്ടില്‍ നിന്നിറങ്ങി പള്ളിയിലേക്ക് പ്രവേശിച്ചപ്പോള്‍ അയാളതാ ഖിബ്‌ലയുടെ ഭാഗത്തേക്ക് തുപ്പുന്നു.(1) ഇത് കാണേണ്ട താമസം, ശൈഖ് അബൂയസീദ് അയാള്‍ക്ക് സലാം പറയുക പോലും ചെയ്യാതെ തിരിഞ്ഞുനടന്നു. താന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്: തിരുനബി(സ്വ)യുടെ മര്യാദകള്‍ സംബന്ധിച്ചുപോലും വിശ്വസ്തനല്ലാത്ത ഇയാളെ സ്വന്തം വാദഗതികളുടെ പേരില്‍ എങ്ങനെ  വിശ്വസ്തനായി കാണാന്‍ കഴിയും?
ഇമാം അബൂയസീദല്‍ ബിസ്ഥാമി(റ) മറ്റൊരിക്കല്‍ പറയുകയുണ്ടായി: അന്തരീക്ഷത്തില്‍ പറക്കുക വരെയുള്ള നിരവധി കറാമത്തുകള്‍ നല്‍കപ്പെട്ട ഒരാളെ കാണുകയാണെങ്കില്‍പോലും അയാളില്‍ നിങ്ങള്‍ വഞ്ചിതരായിപ്പോകരുത്.(3) അല്ലാഹുവിന്റെ വിധിവിലക്കുകളെയും ശരീഅത്തിന്റെ പരിധികളെയും അയാള്‍ എങ്ങനെ സമീപിക്കുന്നുവെന്നും മതനിയമങ്ങള്‍ ഏത് രീതിയില്‍ അഭിമുഖീകരിക്കുന്നു എന്നുമൊക്കെ നോക്കിവേണം അയാളുടെ കാര്യത്തില്‍ വിധി എഴുതുവാന്‍.(4) ശൈഖ് അഹ്മദ് സര്‍റൂഖ്(റ) പറയുന്നു: സുന്നത്തുകള്‍ അനുഷ്ഠിക്കാത്ത ഏതൊരു ശൈഖിനെയും പിന്തുടരാന്‍ പറ്റില്ല. അയാളുടെ യഥാര്‍ഥനില സുനിശ്ചിതമല്ല എന്നതാണ് കാരണം. യഥാര്‍ഥത്തില്‍ അയാള്‍ സത്യസന്ധനാവുകയോ ആയിരമായിരം കറാമത്തുകള്‍ പ്രകടപ്പിക്കുകയോ ചെയ്താലും അനുധാവനം ചെയ്തുകൂടാത്തതാകുന്നു.
ശൈഖ് സഹ്‌ലുബ്‌നു അബ്ദില്ലാഹിത്തുസ്തരി(റ) പറയുന്നത് കാണുക: മൂന്ന് വിഭാഗം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് നിങ്ങള്‍ സൂക്ഷിക്കണം-അശ്രദ്ധരായ ധിക്കാരികള്‍, മുഖം മിനുക്കിപ്പറയുന്ന ഓത്തുകാര്‍, വിഢ്ഢികളായ തസ്വവ്വുഫ് ചമയുന്നവര്‍.
സയ്യിദ് അഹ്മദ് രിഫാഈ(റ)യുടെ വാക്കുകള്‍ കാണുക: ‘ഞങ്ങള്‍ ആന്തരിക ജ്ഞാനത്തിന്റെയും അവര്‍ ബാഹ്യജ്ഞാനത്തിന്റെയും ആളുകളാണ്’ എന്ന് ചില തസ്വവ്വുഫ് അഭിനേതാക്കള്‍ പ്രസ്താവിക്കാറുള്ളതുപോലെ നിങ്ങള്‍ പറയരുത്. സമഗ്രമായ ഈ ദീനിന്റെ ആന്തരികം അതിന്റെ ബാഹ്യത്തിന്റെ കാമ്പ് ആകുന്നു; അതിന്റെ ബാഹ്യമാകട്ടെ ആന്തരികത്തിന്റെ പാത്രവുമാണ്. ഈ ബാഹ്യാംശങ്ങളില്ലെങ്കില്‍ ആ കാമ്പ് ഉള്ളിലുണ്ടാവില്ല. ബാഹ്യഭാഗങ്ങളുണ്ടായിരുന്നില്ലെങ്കില്‍ ആന്തരികമുണ്ടാകുമായിരുന്നില്ല, അതുണ്ടാകാന്‍ പറ്റുകയുമില്ലായിരുന്നു. ശരീരമില്ലാതെ ഹൃദയം നിലകൊള്ളുകയില്ല; എന്നല്ല ശരീരമില്ലെങ്കില്‍ ഹൃദയം നശിച്ചുപോകും. ശരീരത്തിന്റെ പ്രകാശമാണ് ഹൃദയം. ആന്തരിക വിജ്ഞാനം എന്ന് ചിലര്‍ നാമകരണം ചെയ്ത ഈ വിജ്ഞാനം ഹൃദയത്തെ നന്നാക്കലാകുന്നു.
അപ്പോള്‍ ആദ്യം വേണ്ടത് ഹൃദയം കൊണ്ട് വിശ്വസിച്ചംഗീകരിക്കലും അവയവങ്ങള്‍ കൊണ്ട് കര്‍മങ്ങളനുഷ്ഠിക്കലുമാണ്. ഉത്തമമായ ഉദ്ദേശ്യം കൊണ്ടും ഉള്ളടക്കം ശുദ്ധിയാവുന്നതുകൊണ്ടും നിന്റെ ഹൃദയം തനിമയുറ്റതായി; എന്നാല്‍ നീ കൊല നടത്തുകയും മോഷ്ടിക്കുകയും വ്യഭിചരിക്കുകയും പലിശ ഭുജിക്കുകയും മദ്യം കുടിക്കുകയും വ്യാജം പ്രവര്‍ത്തിക്കുകയും അഹന്ത നടിക്കുകയും പരുഷവാക്കുകള്‍ പറയുകയുമൊക്കെ ചെയ്താല്‍ പിന്നെ നിന്റെ ഹൃദയവിശുദ്ധിക്കും ഉത്തമോദ്ദേശ്യത്തിനുമെല്ലാം എന്തു ഫലം? പ്രത്യുത, നീ അല്ലാഹുവിനെ ശരിക്ക് ആരാധിച്ചു; വിശുദ്ധിയുള്ളവനായി; നോമ്പനുഷ്ഠിക്കുകയും ദാനം ചെയ്യുകയും വിനയാന്വിതനാവുകയും ചെയ്തു. പക്ഷേ, നിന്റെ മനസ്സിനുള്ളില്‍ ലോകമാന്യതയും വിനാശവുമാണ്-നിന്റെ കര്‍മങ്ങള്‍ കൊണ്ട് പിന്നെ എന്തു നേട്ടം?
ഏതെങ്കിലും ഒരവസ്ഥയില്‍ സത്യവിശ്വാസിയായ മുരീദില്‍ നിന്ന് ദീനിന്റെ കല്‍പനകള്‍ ഏതെങ്കിലും ദുര്‍ബലപ്പെട്ടുപോകുമെന്ന ചിന്താഗതിയെ ശൈഖ് ജീലാനി(റ) അപ്പടി തള്ളിക്കളഞ്ഞിരിക്കുകയാണ്. തദ്വിഷയകമായി മഹാനവര്‍കളുടെ വാക്കുകള്‍ നാം ഉദ്ധരിക്കുകയുണ്ടായി. ശൈഖ് ജീലാനി(റ)യുടെ വിധിയെഴുത്ത് എത്ര പ്രസ്പഷ്ടമാണ്: ഫര്‍ളായ അനുഷ്ഠാനങ്ങള്‍ കൈവെടിയുക എന്നത് വ്യാജസന്യാസമത്രേ. ശരീഅത്ത് നിരോധിച്ച കാര്യങ്ങളനുവര്‍ത്തിക്കല്‍ കുറ്റമാകുന്നു. ഏത് സമുന്നത സ്ഥിതി ഒരു വ്യക്തി കൈവരിച്ചാലും ശരി, അല്ലാഹുവിന്റെ ദീന്‍ നിര്‍ബന്ധമായി അനുശാസിച്ച യാതൊരു കര്‍മവും അയാളില്‍ നിന്ന് ഒഴിവായിപ്പോവില്ല.
സ്വൂഫികളുടെ സാരഥിയെന്നറിയപ്പെടുന്ന ഇമാം ജുനൈദുബ്‌നു മുഹമ്മദ് അല്‍ബഗ്ദാദി(റ) വ്യക്തമാക്കി: നമ്മുടെ ഈ മാര്‍ഗം-തസ്വവ്വുഫ്-ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിത്തറയില്‍ അധിഷ്ഠിതമാകുന്നു.(1) മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: ഥരീഖത്തുകളെല്ലാം സൃഷ്ടികളില്‍ അധിഷ്ഠിതമായിരിക്കും; തിരുമേനി(സ്വ)യുടെ സുന്നത്തുകള്‍ പിന്‍പറ്റുകയും അവിടത്തെ പന്ഥാവ് മുറുകെ പിടിക്കുകയും ചെയ്തവരുടേത് ഒഴികെ.(2) കാരണം നന്മയുടെ ഥരീഖത്തുകളെല്ലാം തിരുമേനി(സ്വ)യുടെ നേരെ തുറന്നുവെക്കപ്പെട്ടതാകുന്നു.
ആത്മജ്ഞാനികളിലൊരാള്‍ ഒരിക്കല്‍ ഇങ്ങനെ ചോദിച്ചു: സ്വൂഫികളില്‍ ചിലര്‍ അല്ലാഹുവിങ്കലേക്കുള്ള സാമീപ്യത്തിന് സഹായകമായതും നന്മയുടെ ഗണത്തില്‍ പെട്ടതുമായ കര്‍മങ്ങള്‍ ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നുണ്ടല്ലോ? ഇതുകേട്ട് ജുനൈദുല്‍ ബഗ്ദാദി(റ) പ്രതികരിച്ചു: സല്‍ക്കര്‍മങ്ങള്‍ ഉപേക്ഷിക്കാമെന്ന് പറഞ്ഞ ഒരു വിഭാഗമാളുകളുടെ അഭിപ്രായമാണത്. എന്നാല്‍ ഞാനത് കാണുന്നത് ഗുരുതരമായ ഒരു വിഷയമായാണ്. ഇങ്ങനെ പറയുന്നവനെക്കാള്‍ മെച്ചപ്പെട്ടവനാണ് മോഷ്ടാവും വ്യഭിചാരിയും.) കാരണം, ആത്മജ്ഞാനികള്‍ അല്ലാഹുവിങ്കല്‍ നിന്നാണ് കര്‍മങ്ങള്‍ ഗ്രഹിച്ചിരിക്കുന്നത്. അക്കാര്യത്തില്‍ അവന്‍ തന്നെയാണവരുടെ അവലംബം. ആയിരം വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കിലും പുണ്യകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അണുഅളവ് ഞാന്‍ കുറവ് വരുത്തുകയില്ല; എനിക്കും അവക്കുമിടയില്‍ മറയിടപ്പെട്ടാലൊഴികെ.
മറ്റൊരിക്കല്‍ ജുനൈദ്(റ) പറയുകയുണ്ടായി: ആരുടെയെങ്കിലും വാക്കും പ്രസ്താവവുമൊന്നും കേട്ടിട്ടല്ല ഞങ്ങള്‍ തസ്വവ്വുഫ് പഠിച്ചിരിക്കുന്നത്; പ്രത്യുത വിശപ്പ് സഹിച്ചും ദുന്‍യാവ് ഉപേക്ഷിച്ചുമാണ്. സാധാരണ ജീവിതവുമായി ഇണങ്ങിച്ചേര്‍ന്നിരുന്ന ശൈലികളും താല്‍പര്യജനകമായ വസ്തുക്കളുമെല്ലാം വര്‍ജിച്ചുമാണ് ഞങ്ങള്‍ തസ്വവ്വുഫ് ഉള്‍ക്കൊണ്ടത്.
ശൈഖ് ഇബ്‌റാഹീമുബ്‌നു മുഹമ്മദ് അന്നസ്‌റാബാദി(റ) പറയുകയുണ്ടായി: ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുക, ദേഹേച്ഛകളും നവീനാശയങ്ങളും കൈവെടിയുക, ഗുരുവര്യന്മാരുടെ പദവികള്‍ ആദരിക്കുക, സൃഷ്ടികള്‍ ബോധിപ്പിക്കുന്ന കാരണങ്ങള്‍ കാണുക, സുഹൃത്തുക്കളുമായി ഉത്തമ രീതിയിലുള്ള സൗഹൃദം പുലര്‍ത്തുക. അവര്‍ക്ക് സേവനങ്ങള്‍ ചെയ്യുക, ഉദാത്തമായ സ്വഭാവങ്ങള്‍ സ്വീകരിക്കുക, വിര്‍ദുകള്‍ നിത്യമാക്കുക, വിട്ടുവീഴ്ചകള്‍ സ്വീകരിക്കുന്നതും വ്യാഖ്യാനങ്ങള്‍ ചെയ്യുന്നതും(1) ഒഴിവാക്കുക. പ്രാരംഭത്തിലുള്ള വിനാശം കൊണ്ടല്ലാതെ ഥരീഖത്തുകളുടെ വിഷയത്തില്‍ ആരും വഴിപിഴച്ചിട്ടില്ല. കാരണം, തുടക്കത്തിലുള്ള നാശം ഒടുക്കത്തിലും പ്രതിഫലനമുണ്ടാക്കുന്നതാകുന്നു.
ഡോ. ബഹാഉദ്ദീന്‍ കൂരിയാട്‌