ഇത് നമ്മുടെ കൊടുങ്ങല്ലൂര്‍ രാജാവ് ചക്രവര്ത്തിപ്പെരുമാള് :- നബിതിരുമേനി(സ) അവിടത്തെ രണ്ട് വിരലുകള്‍ അബൂഖുബൈസ് മലയുടെ മുകളിലേക്ക് ചൂണ്ടിയപ്പോള്‍ പൂനിലാ പൊഴിക്കുന്ന പൂര്‍ണ്ണ ചന്ദ്രന് രണ്ട് പിളര്പ്പായിട്ട് മാറിനിന്നു ആ കാഴ്ച കേരളത്തില്‍നിന്നും കണ്ട് അന്ധാളിച്ച പെരുമാള്‍ ചന്ദ്രനെ പിളര്‍ത്തിയ കരങ്ങളുടെ ഉടമയെത്തേടുകയും കണ്ടെത്തുകയും ആ സവിതത്തില്‍ വെച്ച് സമാധാനത്തിന്റെ തീരത്തേക്ക് അടുക്കുകയും, താഴേ തട്ടില്‍ നിന്നിരുന്ന ചേരമാന്‍ പെരുമാള്‍ സ്വഹാബാ എന്ന ഉയര്‍ന്ന പതവില്‍ എത്തുകയും താജുദ്ദീന് എന്ന് (റ) പേര് സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ഒമാനിലെ സലാലയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഈ വിനീതന് പലതവണ സിയാറത്ത് ചെയ്തത് അഭിമാന പൂര്‍വ്വം വായനക്കാരോട് പങ്ക് വെക്കുന്നു
(വിജ്ഞാനം വിനയം സേവനം)----പൊട്ടി വിടരുന്ന ഓരോ പ്രഭാതവും നമ്മോട് എന്താണ് പറയുന്നത് എന്ന് നാം ഒരിക്കലും നിനച്ചിരിക്കില്ല :- പ്രഭാതം നമ്മേ തൊട്ടുണര്ത്തു ന്നു,അത് നമ്മേ നന്മയിലേക്ക് കൊണ്ട് പോകുന്നു- ഓരോ പ്രഭാതവും നമ്മോട് ഇങ്ങനെ പറയുമത്രേ, “മനുഷ്യാ ഞാ-ന് നിന്നിലേക്ക് കടന്നു വന്ന പുതിയൊരു ദിവസമാണ്,എനി ഖിയാമാത്തിലെല്ലാതെ ഒരിക്കലും ഞാന്‍ തിരിച്ചു വരികയില്ല എന്നി-ല്‍ നിന്ന് നീ നന്മക-ള്‍ കൊയ്തെടുക്കുക”, നാം ചെയ്യുന്ന നന്മ തിന്മകള്ക്ക് ജഗന്നിയന്താവിന്റെ മുന്നില്‍ പ്രസ്തുത ദിവസം സാക്ഷി പറയുമത്രേ
2 comments:
www.mohdiqbal.webs.com
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിമും സഹാബിയുമായ താജുദ്ദിന് (റ). അതിനെക്കുറിച്ച് അറിയാന്‍ ഈ ലിങ്കില്‍ വിസിറ്റ് ചെയ്യുക. www.mohdiqbal.webs.com
Post a Comment